..

-..-

Wednesday, November 18, 2009

ഒഴുക്ക്







തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.


--~~~--


പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.

12 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒഴുക്ക്

ഭായി said...

പാവം കുട!

Sukanya said...

വാക്കിന്റെ ഒഴുക്കില്‍ വിരിയട്ടെ കവിത ഇനിയും

ശ്രദ്ധേയന്‍ | shradheyan said...

നനഞ്ഞു കുതിര്‍ന്നു ഓട്ട വീണാലും,
കാലു പിടിക്കുന്നവന്‍ നനയരുതേ
എന്ന് കുടയുടെ മനസ്സ്...

ഷൈജു കോട്ടാത്തല said...

അറിഞ്ഞുകൊണ്ടുള്ള ഇരിപ്പാണല്ലോ
അങ്ങനെ തുടരട്ടെ വഴിപോക്കാ

Ephphatha said...

valare nannayittundu....mazhayil kudayillaathe nadakkaan ini ennaanu namukkaavuka.....???

Manoraj said...

thoratha mazhayude chuvattil kuda chootathe nanajirikkunna kuda...
valare manoharamaya prayogam...abhinandanagal..

Muralee Mukundan , ബിലാത്തിപട്ടണം said...

കുട ചൂടാനറിയാതെ
പിടി പിടിക്കാനറിയാതെ

Micky Mathew said...

നല്ല കവിത

അരുണ്‍ said...

നന്നായിരിക്കുന്നു....ആശംസകള്‍....

Melethil said...

ഒരു നാലാം കിട നിരൂപണ സാഹസം (നിബ്ബ്) വായിയ്ക്കേണ്ടി വന്നു ഇങ്ങനെ ഒന്നാന്തരം ഒരു കവിത ഇവിടെ പൂത്തു നില്‍ക്കുന്നതറിയാന്‍....

Sudhir KK said...

ഈ കവിതയാണോ 'നാലാമിട'ത്തില്‍ പ്രസിദ്ധീകരിച്ചത് സീപി?