..

-..-

Sunday, November 15, 2009

രണ്ടറ്റവും മുട്ടാത്ത ചില കരച്ചിലുകള്‍


ദേരയിലെ കസിന്റെ ഫ്ലാറ്റിലെത്തിയപ്പോള്‍
അവധിക്കാലം കഴിഞ്ഞ്
കുഞ്ഞുലക്ഷ്മി തിരിച്ചെത്തിയിരുന്നു.

കിറ്റ്കാറ്റ് തുറക്കുന്ന കൊച്ചുസന്തോഷത്തില്‍
നാട്ടു വിശേഷം

'അവിടെല്ലാമിഷ്ടായി...
ന്നാലും ഈ കാക്കകള്‍ രാവിലെ കരയുന്നത്..
..ഉറങ്ങാനും പറ്റൂലാ.'

വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പ്രവാസത്തിന്റെ ആദ്യ പുലരിയില്‍
താന്‍ കാതോര്‍ത്തതും ഇതിനായിരുന്നു,
നിരാശനായതും.


--@--

21 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചില കരച്ചിലുകള്‍..

kichu / കിച്ചു said...

:) ചില കരച്ചിലുകള്‍ ഇങ്ങനാ..

വിജയലക്ഷ്മി said...

kollaam..

ചന്ദ്രകാന്തം said...

'അച്ഛാ, ഇവിടത്തെ കോഴികള്‍ക്ക്‌ നടക്കാന്‍ പറ്റും..' എന്ന അതിശയം, ആദ്യമായി നാട്ടില്പ്പോയ കുഞ്ഞുമകളുടെ കൊഞ്ചലില്‍ കേട്ട്‌ മരവിച്ചുപോയൊരു കരച്ചില്‍ ഓര്‍ത്തു.

അഗ്രജന്‍ said...

ഇങ്ങനെ നിരാശപ്പെടാതെ... കാക്കയ്ക്ക് പകരമല്ലേ ഇവിടെ അലാറം ഉള്ളത് :)

വല്യമ്മായി said...

ദുബായിലാദ്യമായി കാക്കയെ കണ്ടത് മൂന്ന് വര്‍ഷം മുമ്പായിരുന്നു:http://rehnaliyu.blogspot.com/2006/12/blog-post_23.html

ഇപ്പോള്‍ ഇടക്കിടെ കാണാറുണ്ട് :)

ദേവസേന said...

അതുകൊണ്ടാവാം ‘കാക്ക കവിത‘കളെഴുതി നസീര്‍ കടിക്കാട് പകരം വീട്ടുന്നത്.

ആശംസകള്‍

എസ്‌.കലേഷ്‌ said...

nannayiii
cheriya karachilukall!!!

sabibava said...

ഇവിടെ എത്തിയപോള്‍ കാതോര്‍ത്ത കാക്ക കരച്ചില്‍
ഇനി തിരിക്കുമ്പോള്‍ എസിയുടെ കരച്ചില്‍ അവിടുന്ന്
നിരശനാക്കാഞ്ഞാല്‍ മതി

യൂസുഫ്പ said...

ഫുജൈറയില്‍ ഫ്ളാറ്റെടുക്കൂ................

ഈ നൊസ്താള്‍ജിയയ്ക്ക് ഒരു പരിഹാരമാകും .

തണല്‍ said...

ന്റെ മനുഷ്യാ...
നിങ്ങളിങ്ങനെ സങ്കടപ്പെടാതെ..
ഒരു കാക്കയെങ്കിലും നിങ്ങളെ കാണാതിരിക്കില്ല!
:)

ബിന്ദു കെ പി said...

യൂസുഫ്പ പറഞ്ഞതുപോലെ ഫുജൈറയിലും റാസൽ ഖൈമയിലുമൊക്കെ ഇതിനു പരിഹാരമുണ്ടെന്നാ കേട്ടിട്ടുള്ളത് :)

കുമാരന്‍ | kumaran said...

ജനറേഷന്‍ എക്സൈറ്റ്മെന്റ്. നോ പ്രോബ്ലം.

വയനാടന്‍ said...

കരാമയിലെ കസിന്റെ വീട്ടിൽ, ഉണ്ണിയെ കാണാതെ ചോക്ലേറ്റ്‌ ഒളിപ്പിച്ചു വയ്ക്കുമ്പോൾ കണ്ണൻ ചേട്ടൻ പറഞ്ഞു, " കാക്ക കൊണ്ടു പോയെന്നു പറഞ്ഞ്‌ ഇവനെ പറ്റിക്കാനാവില്ലല്ലോ, കാരണം ഉണ്ണി കാക്കയെ കണ്ടിട്ടില്ല"

ഹാരിസ് said...

കാക്കയില്ലെങ്കിലെന്താ..കാക്കാമാരിഷ്ടം പോലെയില്ലേ...?അട്ജസ്റ്റ് ചെയൂ

അഭിജിത്ത് മടിക്കുന്ന് said...

ആ കാക്കയുടെ കരച്ചിലാണ് വിശാലമായ കവിതയിലേക്ക് പറഞ്ഞയക്കുന്നത്.
:)

Ranjith chemmad said...

തലമുറകളുടെ കാതോര്‍ക്കല്‍...!

Sreedevi said...

പ്രവാസ ജീവിതത്തിന്റെ നഷ്ടങ്ങള്‍ അനവധി..എങ്കിലും ഓരോ അവധിക്ക് ശേഷവും നമ്മള്‍ മടങ്ങിയെത്തുന്നു..ഈ നഷ്ടങ്ങളിലേക്ക്‌ തന്നെ

Sukanya said...

ഒരാള്‍ക്ക്‌ ദുസ്സഹം. മറ്റൊരാള്‍ കാതോര്‍ത്ത്.... ജീവിതം ഇങ്ങനെയാണ്. കവിത നന്നായിട്ടുണ്ട്.

jyo said...

ഇത്രയേറെ പക്ഷികളുണ്ടായിട്ടും ,ഇവിടെ എനിക്ക് കേള്‍ക്കാന്‍ കഴിയാതിരുന്നതു ‘കാ കാ’യാണ്.

മഷിത്തണ്ട് said...

നാട്ടില്‍ കാക്കകളുണ്ടോ?
കഴിഞ്ഞ ദിവസം അബു ദാബിയില്‍ ഒരു കാക്കയെ കണ്ടു ;
ഒരു കരയാത്ത കാക്ക ....
രാത്രിയില്ലാതിനാല്‍ അതിനിവിടെ ഉറക്കം കാണില്ല
ഉണരുമ്പോള്‍ കൂവേന്ടെല്ലോ