
ദേരയിലെ കസിന്റെ ഫ്ലാറ്റിലെത്തിയപ്പോള്‍
അവധിക്കാലം കഴിഞ്ഞ്
കുഞ്ഞുലക്ഷ്മി തിരിച്ചെത്തിയിരുന്നു.
കിറ്റ്കാറ്റ് തുറക്കുന്ന കൊച്ചുസന്തോഷത്തില്‍
നാട്ടു വിശേഷം
'അവിടെല്ലാമിഷ്ടായി...
ന്നാലും ഈ കാക്കകള്‍ രാവിലെ കരയുന്നത്..
..ഉറങ്ങാനും പറ്റൂലാ.'
വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പ്രവാസത്തിന്റെ ആദ്യ പുലരിയില്‍
താന്‍ കാതോര്‍ത്തതും ഇതിനായിരുന്നു,
നിരാശനായതും.
--@--
21 comments:
ചില കരച്ചിലുകള്‍..
:) ചില കരച്ചിലുകള്‍ ഇങ്ങനാ..
kollaam..
'അച്ഛാ, ഇവിടത്തെ കോഴികള്‍ക്ക് നടക്കാന്‍ പറ്റും..' എന്ന അതിശയം, ആദ്യമായി നാട്ടില്‍പ്പോയ കുഞ്ഞുമകളുടെ കൊഞ്ചലില്‍ കേട്ട് മരവിച്ചുപോയൊരു കരച്ചില് ഓര്‍ത്തു.
ഇങ്ങനെ നിരാശപ്പെടാതെ... കാക്കയ്ക്ക് പകരമല്ലേ ഇവിടെ അലാറം ഉള്ളത് :)
ദുബായിലാദ്യമായി കാക്കയെ കണ്ടത് മൂന്ന് വര്‍ഷം മുമ്പായിരുന്നു:http://rehnaliyu.blogspot.com/2006/12/blog-post_23.html
ഇപ്പോള്‍ ഇടക്കിടെ കാണാറുണ്ട് :)
അതുകൊണ്ടാവാം ‘കാക്ക കവിത‘കളെഴുതി നസീര്‍ കടിക്കാട് പകരം വീട്ടുന്നത്.
ആശംസകള്‍
nannayiii
cheriya karachilukall!!!
ഇവിടെ എത്തിയപോള്‍ കാതോര്‍ത്ത കാക്ക കരച്ചില്
ഇനി തിരിക്കുമ്പോള്‍ എസിയുടെ കരച്ചില് അവിടുന്ന്
നിരശനാക്കാഞ്ഞാല് മതി
ഫുജൈറയില്‍ ഫ്ളാറ്റെടുക്കൂ................
ഈ നൊസ്താള്ജിയയ്ക്ക് ഒരു പരിഹാരമാകും .
ന്റെ മനുഷ്യാ...
നിങ്ങളിങ്ങനെ സങ്കടപ്പെടാതെ..
ഒരു കാക്കയെങ്കിലും നിങ്ങളെ കാണാതിരിക്കില്ല!
:)
യൂസുഫ്പ പറഞ്ഞതുപോലെ ഫുജൈറയിലും റാസൽ ഖൈമയിലുമൊക്കെ ഇതിനു പരിഹാരമുണ്ടെന്നാ കേട്ടിട്ടുള്ളത് :)
ജനറേഷന് എക്സൈറ്റ്മെന്റ്. നോ പ്രോബ്ലം.
കരാമയിലെ കസിന്റെ വീട്ടിൽ, ഉണ്ണിയെ കാണാതെ ചോക്ലേറ്റ് ഒളിപ്പിച്ചു വയ്ക്കുമ്പോൾ കണ്ണൻ ചേട്ടൻ പറഞ്ഞു, " കാക്ക കൊണ്ടു പോയെന്നു പറഞ്ഞ് ഇവനെ പറ്റിക്കാനാവില്ലല്ലോ, കാരണം ഉണ്ണി കാക്കയെ കണ്ടിട്ടില്ല"
കാക്കയില്ലെങ്കിലെന്താ..കാക്കാമാരിഷ്ടം പോലെയില്ലേ...?അട്ജസ്റ്റ് ചെയൂ
ആ കാക്കയുടെ കരച്ചിലാണ് വിശാലമായ കവിതയിലേക്ക് പറഞ്ഞയക്കുന്നത്.
:)
തലമുറകളുടെ കാതോര്‍ക്കല്‍...!
പ്രവാസ ജീവിതത്തിന്റെ നഷ്ടങ്ങള്‍ അനവധി..എങ്കിലും ഓരോ അവധിക്ക് ശേഷവും നമ്മള് മടങ്ങിയെത്തുന്നു..ഈ നഷ്ടങ്ങളിലേക്ക് തന്നെ
ഒരാള്‍ക്ക് ദുസ്സഹം. മറ്റൊരാള്‍ കാതോര്‍ത്ത്.... ജീവിതം ഇങ്ങനെയാണ്. കവിത നന്നായിട്ടുണ്ട്.
ഇത്രയേറെ പക്ഷികളുണ്ടായിട്ടും ,ഇവിടെ എനിക്ക് കേള്‍ക്കാന്‍ കഴിയാതിരുന്നതു ‘കാ കാ’യാണ്.
നാട്ടില്‍ കാക്കകളുണ്ടോ?
കഴിഞ്ഞ ദിവസം അബു ദാബിയില്‍ ഒരു കാക്കയെ കണ്ടു ;
ഒരു കരയാത്ത കാക്ക ....
രാത്രിയില്ലാതിനാല് അതിനിവിടെ ഉറക്കം കാണില്ല
ഉണരുമ്പോള്‍ കൂവേന്ടെല്ലോ
Post a Comment