..

-..-

Tuesday, August 11, 2009

നായാട്ട്

ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !




25 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നായാട്ട്

കുറുമാന്‍ said...

നായാട്ടും കഴിഞ്ഞ്, ഒരു പ്ലേറ്റ് ഉപ്പുമാവും കഴിച്ചപ്പോള്‍ എന്റേം വിശപ്പടങ്ങി :)

K G Suraj said...

വിശപ്പിന്റെ രാഷ്ട്രീയം..

വയനാടന്‍ said...

വിശപ്പിനെന്തു രാഷ്ട്രീയം സൂരജ്ജേ, രാഷ്ട്രീയത്തിനല്ലേ വിശപ്പു
നന്നായിരിക്കുന്നു കവിത.

ജ്യോനവന്‍ said...

പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !
:)

സബിതാബാല said...

നന്നായിരിക്കുന്നു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കുറുമാന്‍,
കെ ജി സൂരജ്,
വയനാടന്‍,
ജ്യോനവന്‍,
സബിതാബാല..

സന്തോഷം വന്നതിന്..വായിച്ചതിന്..

രാഷ്ടീയത്തിന്റെ അര്‍ത്ഥതലങ്ങള്‍
കക്ഷിരാഷ്ടീയം അപഹരിച്ചോ?

Sukanya said...

"ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി
വിശപ്പാകാം
ഇന്നത്തെ ഇര!"

നന്നായിരിക്കുന്നു

ലേഖാവിജയ് said...

പൊട്ടക്കലമെന്നു പറഞ്ഞിട്ട് ഒരു കുപ്പീടെ പടമാണല്ലൊ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Sukanya,
ലേഖാവിജയ്..

സന്തോഷം..

:)

ങേ..കുപ്പിയോ, ശ്ശെ..നാണക്കേടായി.
..ന്നാലും കണ്ടുകളഞ്ഞല്ലോ.
ഇന്നലത്തെയാ, കുപ്പയില്‍ കളയാന്‍ മറന്നു!

Kaithamullu said...

'കവിത' പൊട്ടക്കലത്തിലേക്ക് എത്തി നോക്കിയെന്നോ?

പാവം, ഏറെ നാളായി ‘വിശപ്പ് മാറ്റാന്‍’ പറ്റിയ എന്തെങ്കിലും കീട്ടിയിട്ട്!!

Muhammed Sageer Pandarathil said...

ദിനേഷ്,നല്ല കവിത;കവിത വായിച്ചപ്പോഴേ എന്റെ വിശപ്പടങ്ങി!

ഒരു നുറുങ്ങ് said...

കവിത വായിച്ചാല്‍ ദാഹം ശമിക്കും,ശരിയതു
വിശപ്പടങ്ങാന്‍ പൈദാഹം തിന്നണ വിദ്യ..

കൊച്ചു കവിത,ഗംഭീരം..
‘രാഷ്ട്രീയക്കാര്‍‘പതിഞ്ഞിരിപ്പുണ്ട് പാതവക്കുകളില്‍
സൂക്ഷിച്ചോണം,നല്ലോണം..

smitha adharsh said...

ഹ്മം കുപ്പീടെ പടം ഞാനും കണ്ടു...
കാലം ഇപ്പി കുപ്പീടെ ഷേയിപ്പില്‍ ആണോ?

Anil cheleri kumaran said...

മനോഹരം...
കൂടുതൽ വരികളെന്തിനാ ഉള്ളത് തന്നെ പോരേ അല്ലേ!!

വിജയലക്ഷ്മി said...

"അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു". .
ഞാനും :) കവിത കൊള്ളാം..

വിജയലക്ഷ്മി said...

"അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു". .
ഞാനും :) കവിത കൊള്ളാം..

Unknown said...

അരിച്ചെത്തിയ പകൽ വെളിച്ചം ഊളിയിടുന്ന ആ ഭംഗി കവിതയിൽ ഉടനീളം കാണാം

കണ്ണുകള്‍ said...

നന്നായിട്ടുണ്ട്‌ കവിത
സംശയം-
മണ്‍കലത്തില്‍ എത്തിനോക്കിയത്‌
കവിതയാണോ
അതോ, കവിത തപ്പി മറ്റാരെങ്കിലുമാണോ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശശിയേട്ടാ .... :)
മുഹമ്മദ് സഹീര്‍,
ഹരൂണ്‍ മഷെ, പരിചയപ്പെടാനുമ്, വിളിക്കനും കഴിഞ്ഞതില്‍ വളരെ സന്തോഷം..

smitha adharsh,
കുപ്പി അല്ലേ സുലഭം! :)

വിജയലക്ഷ്മി ചേച്ചി,
അനൂപ്‌ കോതനല്ലൂര്‍,
കണ്ണുകള്‍..

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കുമാരന്‍ | kumaran, മാഷെ സന്തോഷം..

അരുണ്‍ കരിമുട്ടം said...

നന്നായിട്ടുണ്ട്

മര്‍ത്ത്യന്‍ said...

സീപീ കുറെ കാലമായി ഇവിടൊക്കെ വന്നിട്ട് , നിന്റെ ചെറു കവിതകള്‍ക്ക് എന്നത്തേയും പോലെ ആഴത്തിനൊരു കുറവുമില്ല

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അരുണ്‍ കായംകുളം, :)

മര്‍ത്ത്യന്‍, സന്തോഷം ഈ വഴി വന്നതിന്

സ്നേഹതീരം said...

വിശപ്പറിയാതെയും, വിശപ്പിനെ അറിയാൻ കഴിയില്ലേ?