
കലാലയത്തിന്റെ
ഇരുണ്ട ഇടനാഴിയുടെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്.
കണ്ണിലെ തിളക്കവും
കൊലുസിന്റെ കിലുക്കവും
ദളമര്‍മ്മരമൊരുക്കി.
പിന്നെ നിന്നെ
കാണാന്‍ കഴിഞ്ഞത്
കാണ്‍മാനില്ല
എന്ന പത്ര പരസ്യത്തിലും.
കാരണങ്ങള്‍
ചേരും പടിചേര്‍ത്തപ്പോള്‍
ശിഷ്ടം വന്നത്,
തപ്ത നിശ്വാസങ്ങള്‍ മാത്രം!
അവസാനത്തെ കാഴ്ച്ച
കൂട്ടുകാരന്റെ കണ്ണില്‍ കൂടി,
പൊതിഞ്ഞ പായില്‍
ശേഷിപ്പുകള്‍ ബാക്കിയാക്കി..
അപ്പോഴും
ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി
കാത്തു കിടക്കുന്നുണ്ടായിരുന്നു.
17 comments:
ദള മര്‍മ്മരം
കണ്ണിലെ തിളക്കവും
കൊലുസിന്റെ കൊഞ്ചലും തന്ന്
പറയാതെ പോയവള്‍ക്കായി.....
നന്നായിരിക്കുന്നു
ഓരോ വാക്കിലും, ഓരോ വരിയിലും കവിത
നന്നായിരിക്കുന്നു,ഈ കവിതയും.ഓര്‍മ്മയുടെ
ലോഗിന്‍ സ്ക്രീനില്‍
തുരുമ്പിച്ച പാസ്സവേര്‍ഡ്
എന്റര്‍ പ്രസ്സിനായി കാത്ത് നില്‍ക്കുന്നുണ്ട് എന്നിലും!മറ്റൊരവസരത്തില്‍ എല്ലാം പറയാം.
വിടരും മുന്നേ കൊഴിഞ്ഞുവോ ദളങ്ങള്‍?
അവളുടെ പേരാണല്ലേ പാസ്സ് വേർഡ്..
ഇന്നും തപ്ത നിശ്വാസങ്ങള്‍ മാത്രം....
കണ്ണടച്ച് DELETE അടിച്ച് മാറ്റ് അണ്ണേ!
കലാലയത്തിന്റെ
ഇരുണ്ട ഇടനാഴിയുടെ
അങ്ങേ തലക്കലാണ്
നിന്റെ നിഴല്‍
ഞാനാദ്യം കണ്ടത്....
പിന്നെ ഓഡിറ്റോറിയത്തില്‍
കാന്റീനില്‍..ബസ്റ്റോപ്പില്‍
...............എവിടെ നോക്കിയാലും അവള്‍ മാത്രമായി .
kollam
you shuld delite from your mind
മറന്നു പോയവയിലേക്കൊരു യാത്രപോയതു പോലെ...
ആദ്യം കണ്ടതും പിന്നെ "കണ്ടതും" കൂട്ടുകാരന്റെ കണ്ണിലൂടെ കണ്ടതും എല്ലാം ഞങ്ങള്‍ കണ്ടു. അറിഞ്ഞു.
പിന്നെ കുമാരന്‍ കണ്ടെത്തിയപോലെ ഞാനും വായിച്ചപ്പോള്‍ തന്നെ മനസ്സിലാക്കി, ആ പാസ്സ്‌വേര്‍ഡ്
അവള്‍ ആയിരുന്നു എന്ന്.
നന്നായിരിക്കുന്നു ദള മര്‍മ്മരം
നോവിക്കുന്ന വരികള്‍.
കവിത നന്നായി
നന്നായിരിക്കുന്നു
ഓര്‍മ്മയില്ലേ സീപീ പാസ്സ്‌വേര്‍ഡ്‌ലും ചിലര്‍ പ്രേമം കുത്തിവചത് . ഭിത്തിയില്‍ എഴുതിയിരുന്ന പേരുകള്‍ കമ്പ്യൂട്ടര്‍ യുഗത്തില്‍ പാസ്സ്‌വേര്‍ഡ്‌കളായി മാറി.. ഓര്‍മ്മയുണ്ടോ മോനെ ദിനേശാ ആ പേരുകള്‍
നന്നായിട്ടുണ്ട്
മര്‍ത്ത്യന്‍
വരികളിലെ നോവ് ..വളരെ വെക്തം .നന്നായിരിക്കുന്നു ..
valid password thanneyayirunno, athu ? :)
Post a Comment