
പാല്‍ക്കാരനും
പത്രക്കാരനും
ഉണര്‍ത്തിയില്ലെങ്കില്‍
സൂര്യനുദിക്കയില്ല.
ആ സമയങ്ങള്‍
കാണാത്തതുകോണ്ട്
ഈ നുണ
വിശ്വസിക്കും ഞാന്‍.
എന്റെ വിശ്വാസങ്ങളില്‍
വേറൊരാള് കൈവെക്കുമ്പോള്‍,
എന്റെ നുണയും
നിങ്ങള്‍ വിശ്വസിക്കണം!
'അഛന് പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!'
23 comments:
ആപേക്ഷികം
ഈ നുണ ഒക്കെ വിശ്വസിക്കാനേ വേറെ ആളെ നോക്ക് :) :)
പാല്‍ക്കാരനും
പത്രക്കാരനും
ഉണര്‍ത്തിയില്ലെങ്കില്‍
സൂര്യനുദിക്കയില്ല.
...
ആപേക്ഷിക നുണയന്!
ഇതിപ്പോ സൂര്യന് ആകെ ആശയക്കുഴപ്പത്തിലാകൂലോ..!
സൂര്യന് കൈമണി കൊടുത്താലോ ചിലപ്പോള്‍ ഉദിക്കുമയിരിക്കും അല്ലേ ...
അച്ഛനെന്നല്ല, ആരും പറയില്ല നാളെ സൂര്യന് ഉദിക്കില്ല എന്ന്. അതാണല്ലോ സൂര്യന്റെ വിജയവും.
കവിത നന്നായി.
ഇപ്പോള്‍ പാതിരാവിലാ സൂര്യനുദിക്കല്
പാല്‍ക്കാരനും പത്രക്കാരനുമൊക്കെ
നട്ടുച്ചയ്ക്കാ ബെല്ലടിച്ച് ഉറങ്ങുന്നവരെ
ശല്യം ചെയ്യുന്നതും..നാടൊക്കെ മാറീല്ലെ മാഷെ !
ആപേക്ഷികമായ ഒരു കൊച്ചു നുണ.
കൊള്ളാം
'അഛന് പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
എന്നാല്‍ അമ്മ പറഞ്ഞാല്‍
സൂര്യനും അസ്തമിക്കില്ല!
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!എന്നാല്‍ അമ്മയും പറയില്ലായിരിക്കും.കവിതയുടെ തലങ്ങളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഒരു ആവറേജ് എന്ന റൈറ്റിങ്ങ് മാത്രമേ നല്‍കാനാകൂ.
ആപേക്ഷികം
appo sooryane unarthunathu patra kkaranum,palkkaranum anlle thante nattil...mmm...nalla nuna...
thante nuna njan viswasikilya tou...
athe
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും ഉചിതമായ അഭിപ്രായം അറിയിച്ചതിനും നന്ദി ...
നാളെ സൂര്യനുദിക്കില്ലെന്ന്
ഞാന്‍ പറയും..അസ്തമിക്കാറില്ലെന്നും..
എന്നാല്‍ ആരും അത് കേള്ക്കില്ലെന്നുറപ്പ്..
എനിക്കറിയാന്‍ കഴിയില്ല..
കാരണം ഞാന്‍ സൂര്യനുദിക്കുന്നത് കാണാറില്ല!!!
സൂര്യനെ ചുറ്റിക്കല്ലേ..പാവം അങ്ങേരുടെ വയറ്റുപിഴപ്പിന്റെ ജോലിയാ ..ഉദിക്കലും ,അസ്തമിക്കലും...
പത്രക്കാരനെയും,
പാല്ക്കാരനെയും
കാണാതിരിക്കുന്നതാണ് നല്ലത്-
പത്രത്തില്‍
തമ്മിലടിക്കുന്ന നുണകള്‍
പാല്‍പ്പാത്രം നിറയെ
പശുക്കുട്ടിയുടെ കൊതി
കവിതയെക്കുറിച്ച്- എനിക്കിഷ്ടപ്പെട്ടു
നുണകളുടെ ആപേക്ഷികസിദ്ധാന്തം
വേറിട്ടൊരു ചിന്ത. നന്നായി.
പാല്‍ക്കാരനും
പത്രക്കാരനും
ഉണര്‍ത്തിയില്ലെങ്കില്‍
സൂര്യനുദിക്കയില്ല.
ആ സമയങ്ങള്‍
കാണാത്തതുകോണ്ട്
ഈ നുണ
വിശ്വസിക്കും ഞാന്‍.
നുണയാണെന്നറിയാമെങ്കിൽ പിന്നെ എന്തിനാ അതു വിശസിക്കുന്നെ? :) അറിയാതെയാണെങ്കിൽ, വിശ്വാസങ്ങൾ രക്ഷിക്കട്ടെ, അല്ലേ..
കവിതയിൽ ചിന്തിക്കാനുള്ള വകയുണ്ട്. ആശംസകൾ.
പാല്ക്കാരനോടും പത്രക്കാരനോടും സൂര്യനെ ഉണര്‍ത്താതിരിക്കാന്‍ പറയൂ. സൂര്യനോട് ഉദിക്കണ്ടാന്ന് പറയാന്‍ അച്ഛനോടും പറയൂ പ്ലീസ്.
രാവിലെ ഉണരാതിരിക്കാമല്ലോ സൂര്യനുദിക്കാതിരുന്നാല്.
അബടെ.... കള്ളം പറഞ്ഞു കൊണ്ടിരുണോ.....ന്നിട്ട് പാവം സൂര്യനെ കണ്ഫ്യൂഷന് ആക്കാന്‍..
:)
'അഛന് പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!'
ഇതാണു കാര്യം.അച്ഛൻ ഒരിക്കലും അതു പറയില്ല.നല്ല വരികൾ വഴിപോക്കൻ
സി.പി
അഛൻ അല്ല അപ്പൂപ്പനും.......പറയില്ല...........അങ്ങനെ ഒന്ന്...........കാര്യം അവർക്ക് വിവരം ഉണ്ടേ.
'അഛന് പറഞ്ഞാല്‍
നാളെ സൂര്യനുദിക്കില്ല,
പക്ഷെ ഒരിക്കലും
അഛനതു പറയില്ല..!'
പള്ളീലച്ചന് പോലും പറയില്ല!...
Post a Comment