
തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന് മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!
17 comments:
തണല്‍ തേടുന്ന ശിഖരങ്ങള്‍ ..
പെട്ടന്ന് ഒറ്റ വായനയില്‍...
നന്നായിട്ടുണ്ട്
" തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു'
പിന്നെ, വിശദമായി നോക്കാം
മിടിപ്പേറ്റാതെ ഒടുങ്ങുന്നവരെത്രയോ...
മാറാലത്തടവിലാണ് സ്വപ്നങ്ങള്‍ പോലും.
mazhayude sharikal varampukaltheerthhappol...manushyjmangal verum ottamukkaalupol!
കര്‍ക്കിടകത്തില്‍ മഴ
തുള്ളിവിടാതെ
പെയ്തിറങ്ങുമ്പോള്‍
കൂടുതല്‍ ഒന്നും ചെയ്യാനില്ലാതെ
പെയ്തിറങ്ങുന്നാ മഴയില്‍
നോക്കി ഇരുന്നത് ..
അന്ന് എല്ലാ ശരികളും
മഴയുടെ ഭാഗത്തായിരുന്നു
നല്ല കവിത..
മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
കൊള്ളാം............ കവിത , /......................
കര്‍ക്കിടകത്തിലെ മഴ ...............
ആ മഴയെ ഇപ്പോള്‍ കാണാറുണ്ടോ.
മഴ അതും നല്ല ഒരു മഴ പെയുന്ന കാലം ഞാന്‍ മറന്നു.
മനോഹരമായിരിക്കുന്നു സുഹ്രുത്തേ
നല്ല കവിത.....
മഴയിൽ മനസ്സിന്റെ പ്രയാണം നന്നായിരിക്കുന്നു
തെറ്റേത് ശരിയേതെന്നറിയാതെ,
എല്ലാം മറന്നു പെയ്തിറങ്ങാനാവാതെ,
നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി,
മേഘങ്ങളിലൊളിച്ചതാവുമോ,
ആ പാവം മഴ?
ചിന്തിപ്പിക്കുന്ന നല്ലൊരു കവിത. ഇഷ്ടമായി, എനിക്കും.
നല്ല കവിത..
നന്നായി....
വളരെ മനോഹരം....
കണ്ണുകള്‍,
ചന്ദ്രകാന്തം,
വിജയലക്ഷ്മി,
മാണിക്യം,
കുമാരന് | kumaran,
manu chandran ,
വയനാടന്‍,
തേജസ്വിനി,
അനൂപ് കോതനല്ലൂര്‍,
സ്നേഹതീരം,
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,
കെ ജി സൂരജ്,
സബിതാബാല ...
:)
തണല്‍ തേടുന്ന ശിഖരങ്ങള്‍. ആശയം നന്നായിരിക്കുന്നു.
വായിച്ചപ്പോള്‍ വാക്യങ്ങള്ക്കൊരു വലാത്ത ഭംഗി തോന്നി, വേണ്ടും വായിച്ചു അപ്പോഴും മനോഹരമായി തോന്നി. പക്ഷെ പലതിന്റെയും അര്‍ത്ഥം എന്റെ തലയ്ക്കു മുകളിലുടെ പോയെടാ ... എങ്കിലും വായിക്കുപോള്‍ ഒരു നല്ല സുഖം
Post a Comment