
വരിവരിയല്ലാതെ,
തിരക്കേറിയ
*ഷെയ്ക്ക് സെയ്ദ് റോഡ്
മുറിച്ചു കടന്നപ്പോള്‍
കുറച്ചൊന്നുമല്ല കുഞ്ഞനുറുമ്പിന്
തന്നെപ്പറ്റി തോന്നിയത്...
വെറുമൊരു
വഴിയാത്രക്കാരന്റെ
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?
*ഷെയ്ക്ക് സെയ്ദ് റോഡ് - ദുബായ് അബുദാബി ഹൈവെ
18 comments:
തലകീഴായ് തൂങ്ങിയ തോന്നലുകള്‍..
കുഞ്ഞനുറുമ്പ് കൊള്ളാം.
താന്‍ ഭാവം ഉറുമ്പിനും !
post nannayi!
തലകീഴാവുകയും പിന്നെ ചതഞ്ഞമരുകയും ചെയ്യുന്ന തോന്നലുകൾ..! നന്നായിട്ടുണ്ട് സുഹൃത്തെ.
ഒരുപാട് പറയാതെ ഒരുപാട് പറഞ്ഞു.....
താന്‍ പോരിമ കൊള്ളാം ...ഉറുമ്പായാലും ....
ഉറുമ്പും നമ്മളും ഈ കാര്യത്തിലൊരു പോലെ....
ചുരുക്കം വാക്കുകളിൽ ഒരുപാട് കാര്യങ്ങൾ...! നന്നായിട്ടുണ്ട്.
ഷെയ്ക്ക് സെയ്ദ് റോഡ് ക്രോസ്സ് ചെയ്തപ്പോൾ അൽ ഖയിൽ റോഡായിരുന്നോ ഉറുമ്പിന്റെ ലക്ഷ്യം
പാവം ഉറുമ്പ്.ആ ഉറുമ്പിനു ചിറകു മുളക്കട്ടെ.ഭാവുകങ്ങള്‍.
തരണം ചെയ്യാന്‍ വാഹനങ്ങളും റോഡുകളും ഏറെ; പക്ഷേ വഴിയാത്രക്കാര്‍ കുറവും.
-‘വെറുമൊരു‘ വഴിയാത്രക്കാരന്റെ ..
കഷ്ടം!!
തോന്നലുകള്ക്കിടയിലൂടൊരു മുറിച്ച് കടക്കല്‍..
കുഞ്ഞന്‍ ഉറുമ്പേ, വരിവരിയല്ലാതെ ഒറ്റയ്ക്ക് നില്‍ക്കാമെന്ന തോന്നല്‍ ആയിരുന്നോ അത്?
:-)
തനിച്ചുപോവരുതെന്ന്
ഒന്നു പറഞ്ഞൂടാരുന്നോ അവനോട്..
അതല്ലേ ഒരു സാക്ഷിപോലും ഇല്ലാതെ...ഇങ്ങനെ...
വഴിപോക്കനെങ്കിലും കണ്ടല്ലോ..നന്നായി
കവിതയും
!!! ഞാൻ കാര്യങ്ങൾ ഇപ്പോഴാ അറിഞ്ഞെ ! ഇപ്പൊ കുഞ്ഞനുറുമ്പിനു എങ്ങനെയുണ്ട്? കാര്യമായൊന്നും പറ്റിയില്ലല്ലോ ? ഇനിയെങ്കിലും സൂക്ഷിച്ചു നടക്കാൻ പറയണേ.. :)
വഴിയാത്രക്കാരന്റെ ചവിട്ടേറ്റ് ചതഞ്ഞമരുന്ന ,
തോന്നലുകള്‍ ജീവിതങ്ങള്‍ ഉറുമ്പുകള്‍..
എന്തെല്ലാം കണക്കുകൂട്ടലോടെ
ആണു ദുബായില്‍ എത്തിയത്!
വിസക്ക് വീടു പണയപ്പെടുത്തി
കടം എടുത്ത ലോണ്‍ അടച്ചു തീര്‍ന്നില്ല
പോരാന്‍ നേരം പെങ്ങളുടെ
വള പണയം വച്ചത് എടുത്തു കൊടുത്തില്ല.
അമ്മയുടെ ആശപോലെ വീട് പുതുക്കിപണിതില്ലാ.. ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി
വന്ന കത്ത് ഉറുമ്പിന്റെ പോക്കറ്റില്‍ നിന്ന് വീണത് ഷെയ്ക്ക് സെയ്ദ് റോഡില്‍ കൂടെ പാഞ്ഞു പോയ കാറിന്റെ ടയറില്‍ പറ്റിപിടിച്ചിരുന്നു....
ഒരിക്കലെങ്കിലും തന്നെപ്പറ്റി തോന്നാന്‍ പറ്റിയല്ലോ, കുഞ്ഞനുറുമ്പിനും. അതു നല്ലതല്ലേ?
കുമാരന് | kumaran
ramanika
താരകൻ
സബിതാബാല
വിജയലക്ഷ്മി
Deepa Bijo Alexander
വയനാടന്‍
അഭിജിത്ത് മടിക്കുന്ന്
kaithamullu : കൈതമുള്ള്
രാമചന്ദ്രന് വെട്ടിക്കാട്ട്.
Sukanya
കണ്ണുകള്‍
സ്നേഹതീരം
the man to walk with
മാണിക്യം
Typist | എഴുത്തുകാരി ...
സന്തോഷം.
ellarkum eenum swantham thonalukal anu avarudey serikal....kunjan urumbinum ....parayathe parayunnu...
Post a Comment