..

-..-

Monday, March 21, 2011

ഉച്ചയുറക്കത്തിലെ ഉണര്‍ച്ച.









നിഴല്‍ പൊഴിയുന്ന ചുവട്ടില്‍ 
നനഞ്ഞു പൊട്ടിയ വള്ളിപ്പടര്‍പ്പിന്‍റെ മുറുക്കത്തെ 
കാറ്റില്‍ ചലിക്കാന്‍,ചിരിക്കാന്‍ ഞെരിയുന്ന 
കൊമ്പിന്‍റെ വീര്‍പ്പുമുട്ടലുകളെ 
ചൂട് ചായക്കോപ്പയിലമര്‍ന്ന  
ചുണ്ടിന്‍റെ വേദനയെ
ആരുമറിയാതെ പൊതിഞ്ഞെടുത്ത്,
വയല്‍ കടന്ന് മണ്‍വഴി കയറി വന്ന
വെയില്‍ കൊണ്ടു പോകുന്നു.

12 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉണര്‍ച്ച...

Unknown said...

ഉച്ചയുറക്കത്തിലെ ഉണര്‍ച്ചയില്‍ കര കടന്നു പോകുന്നത്

ചന്ദ്രകാന്തം said...

വേദനകളെ കൊണ്ടുപോകുന്ന വെയിലിനുമീതെ ഒരു ചെറുമഴ പച്ചകുത്തട്ടെ. ചെണ്ടുലയും പടര്‍പ്പുകള്‍ പീലിനീര്‍ത്തട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

സുഖമുള്ള ഉണർച്ച...

ഇഗ്ഗോയ് /iggooy said...

നന്നായിട്ടുണ്ട്
വെയിലിന്റെ വന്നുപോകല്‍

Lipi Ranju said...

"ചൂട് ചായക്കോപ്പയിലമര്‍ന്ന
ചുണ്ടിന്‍റെ വേദനയെ"
ഇതുകൊണ്ട് കവി ഉദ്ദേശിച്ചത്
എന്താണ് ?
അയ്യോ ഇതൊരു മലയാളം പരീക്ഷ
ചോദ്യപേപ്പറിലെ ചോദ്യമൊന്നും അല്ലേ....
എനിക്ക് മനസിലാവാത്തത് കൊണ്ട് മാത്രം
ചോദിച്ചതാണ്. എന്‍റെ വിവരമില്ലായ്മ ക്ഷമിച്ചു മറുപടി തരുമെന്ന് വിശ്വസിക്കുന്നു.

ഗീത രാജന്‍ said...

nice...ishtayee ...:)

pampally said...

ആശംസകള്‍. നന്നായിരിക്കുന്നു...
ചെറിയ വാക്കുകളുടെ ഭംഗി....

പാമ്പള്ളി
www.pampally.com
www.paampally.blogspot.com

കുസുമം ആര്‍ പുന്നപ്ര said...

ഇത് മനസ്സിലാക്കാന്‍ നല്ല പാടാണേ...........

Reema Ajoy said...

വയല്‍ കടന്ന് മണ്‍വഴി കയറി വന്ന
വെയില്‍ കൊണ്ടു പോകുന്നു..

മനോഹരം

ചീര I Cheera said...

beautiful
ഇപ്പൊ കുത്തിയിരുന്നു കുറേ
വായിച്ചു. വായിച്ചു വായിച്ചു ഇപ്പൊ ഇൻസ്പിരേഷൻ വന്നിട്ടു വയ്യ എഴുതാൻ!

അല്ല ടംറ്റേഷൻ, ടെംറ്റേഷൻ... :-)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ ഉണർച്ചകളുടെ തുടർച്ചകളാണ് നാം കാണുന്ന ജീവിതങ്ങൾ!നന്നായിരിക്കുന്നു