..

-..-

Monday, August 09, 2010

വളപ്പിലെ കുളം

ഒഴുക്കു നിലച്ച്
പായല്‍ മൂടി
നിശ്ചലം
ഞാന്‍

അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ

പ്രകമ്പനങ്ങള്‍ക്കു താഴെ
തിരിച്ചെടുക്കാന്‍ പറ്റാത്ത
കല്ലുകളുടെ
ശവപ്പറമ്പ്

26 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒഴുക്കു നിലച്ച്

രാജേഷ്‌ ചിത്തിര said...

കുളത്തിലെ ഒഴുക്കിനെതിരെ,
കല്ലേനക്കിമീനുകളെ കണ്ണിറുക്കി,
വക്കു പൊട്ടിയ വാക്കും പറഞ്ഞ്
നീയും കുളവുമില്ലാതെ ഞാന്‍....

ഓര്‍മ്മകളില്‍ അനുഭവങ്ങളുടെ
പ്രകമ്പനങ്ങള്‍.....കുളത്തില്‍ വീണ കല്ലുപോലെ...

ശ്രദ്ധേയന്‍ | shradheyan said...

കല്ലുകള്‍ ഒരു താജ്മഹല്‍ തീര്‍ക്കുമായിരിക്കും.

ഭാനു കളരിക്കല്‍ said...

കുളം മുഉടിപ്പോയി അല്ലെ. സ്വപ്നങ്ങളോ

kichu / കിച്ചു said...

ഹേയ്.. വെറുതെ ഡെസ്പ് ആകാതെ സി.പി..

ആ കുട്ടിയോടൊന്നെടുത്ത് ചാടാന്‍ പറയൂ..പായല്‍ നീങ്ങി, ഓളങ്ങളിളകുന്നത് കാണാലോ:))

കുസുമം ആര്‍ പുന്നപ്ര said...

അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ
viindum kalleriyan parayu

ലേഖാവിജയ് said...

എറിഞ്ഞ കല്ലുകള്‍ തിരിച്ചെടുത്തിട്ടെന്തിനാ ..:)

t.a.sasi said...

ദിനേശ് നേരത്തെ വായിച്ചതിലും
നല്ല മാറ്റം കവിതക്ക്
ദിനേശിന്റെ നല്ല കവിതകളില്‍ ഒന്ന്..

Kaithamullu said...

കല്ലുകള്‍ തീര്‍ന്നപ്പോള്‍ അവള്‍ എണീറ്റ് പോയിക്കാണും അല്ലേ, മറ്റൊരു കുളവും കരയും കല്ലുകളും തേടി?

(കിച്ചൂസ് അടുത്തുണ്ടായിരുന്നെങ്കില്‍(എങ്കില്‍) ആ കുട്ടിയെ എടുത്ത് വെള്ളത്തിലേക്കിട്ടേനെ!)

ചിത്ര said...

kulathil kavithayund..thalakkett cheratha pole..

Madhavikutty said...

:)kulaththinu ozhukkundo CP? heading matano?

ഗീത രാജന്‍ said...

Nice...l

Jishad Cronic said...

nice lines.....

M.R.Anilan -എം. ആര്‍.അനിലന്‍ said...

കവിത നന്നായി. ഹ്രസ്വമെങ്കിലും ആലോചനീയം. എത്ര കല്ലു വീണാലും ഇളകില്ലെന്ന് ഞാൻ!

ശ്രീനാഥന്‍ said...

cute! കുളത്തിലലകളൊഴിഞ്ഞോ? നന്നായിട്ടുൺട്!

സ്മിത്ത് പുത്തന്‍പീടിക said...

മറ്റൊരു പെര്‍സ്പെക്ടീവില്‍ നോക്കുകയാണെങ്കില്‍ കാലങ്ങളായുള്ള കല്ലേറു കൊണ്ട് നിശ്ചലം ആയിപ്പോയതാവാനും മതി

വിജയലക്ഷ്മി said...

kavitha nannaayittundu

എന്‍.ബി.സുരേഷ് said...

നാർസിസസിനെപ്പോലെ കുളത്തിനരുകിൽ വന്നിരുന്ന് സ്വന്തം മുഖം നോക്കുന്നതിനെ കാൾ കാരുണ്യം കുളത്തിൽ കല്ലെറിയുന്നതിൽ ഉണ്ട്.
ഹൃദയത്തിൽ പതിക്കുന്ന കല്ലുകളുടെ ഓർമ്മകൾ എറിയുന്നവനില്ലെങ്കിലും അതേറ്റുവാങ്ങുന്നവനുണ്ടല്ലോ.
എന്തെന്നാൽ അവന്റെ ഉള്ളിൽ ഒരു ഭാരമായി എടുത്തുമാറ്റാൻ കഴിയാത്ത അതുണ്ടാവുമല്ലോ.
എങ്കിലും ആരെങ്കിലും വന്ന് ഒരു കല്ലിട്ടിരുന്നെങ്കിൽ എന്ന് ഓരോ കുളവും കാലൊച്ചകൾ തേടുന്നുണ്ടാവും. എത്ര ആവർത്തിച്ചാലും.
ഓർമ്മകളും സ്വപ്നങ്ങളും അങ്ങനെയല്ലേ ബന്ധപ്പെട്ടിരിക്കുന്നത്?

തളം കെട്ടിക്കിടക്കുന്നവനെ ചലിപ്പിക്കുന്നതിൽ ആനന്ദമുണ്ട്.
പരസ്പരപൂരകമാണെല്ലാം.
കവിത നന്നായി മുറുകി.

Rare Rose said...

ഓരോ കല്ലും നിലച്ചു പോയതിനെ ഒഴുക്കിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകുന്നില്ലേ..ഓളക്കൈയ്യില്‍ പയ്യെ പിടിച്ച്..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ങൂം...........കൊള്ളാം
“ഒഴുക്കു നിലച്ച്
പായല്‍ മൂടി
നിശ്ചലം
ഞാന്‍

അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ“ എനിക്ക് ആത്മാംശം നിറഞ്ഞു നില്‍ക്കുന്ന വായന തന്നു...

ഈ പേജിലുള്ള എല്ലാ പോസ്റ്റ്സും വായിച്ചു.എല്ലാം നന്നായിരിക്കുന്നു.

ഓ:ടോ:മധവിക്കുട്ടി എന്ന വായനക്കാരി ചോദിച്ചതു നീ കേട്ടില്ലേ ദിനൂ?.
തീര്‍ച്ചയായും ഒഴുക്കുണ്ട് . എന്റെ നാട്ടിലെ കുളങ്ങള്‍ക്ക് ഒഴുകിവന്നു കൂളത്തില്‍ നിറയാനും,ഒഴുകിപ്പോയി കുളങ്ങള്‍ വൃത്തിയാവാനും ഉള്ള സൌകര്യം ഉണ്ടല്ലോ?വഴിപോക്കനും എന്റെ നാട്ടുകാരന്‍ ആണേ മാധവിക്കുട്ടീ.

മുകിൽ said...

നന്നായിരിക്കുന്നു ഈ കവിത.

Vayady said...

നല്ല കവിത.

lekshmi. lachu said...

നന്നായിരിക്കുന്നു ഈ കവിത...

jain said...

kallukalude savapparamb arum kanathe pokunnu alle CP?
aa kallukal ormakalude koodaram theerkum

go ahead...!

പ്രയാണ്‍ said...

gr8............

Sunnyzspot said...

നല്ല കവിത