..

-..-

Sunday, July 04, 2010

തനിയെ സംസാരിക്കുന്ന ഉടല്‍

തലയും വാലും
വെട്ടിമാറ്റി
കഴുകി വെടിപ്പാക്കി
പല തുണ്ടങ്ങളായരിഞ്ഞു.
രുചിഭേദത്തിനായി
പച്ചക്കുരുമുളകരച്ചു
പുരട്ടി.
വറവിന്‌ ഇനിയും
ദൂ ര മേ റെ.
ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്.

27 comments:

പകല്‍കിനാവന്‍ | daYdreaMer said...

എരിഞ്ഞു നീറുന്നു!

വേണു venu said...

തൂക്ക് കയര്‍ പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ...ആ കാത്തിരിപ്പിതിലിതും ഭേതം......

Unknown said...

പാവങ്ങൾ അതുങ്ങളും

kichu / കിച്ചു said...

ഇപ്പൊ ശെരിക്കും മനസ്സിലായി ചില വേദനകള്‍ എരിയുന്നതെങ്ങന ആണെന്ന്:))

Unknown said...

ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്

ഒരു നുറുങ്ങ് said...

ചില വേദനകള്ക്ക്
എരിഞ്ഞൊടുങ്ങാത്ത
വരികള്‍ ചിതയൊരുക്കും !

Liny Jayan said...

Nannayittundu...erinju neerunnu..pakshe varavinu iniyum dooramere....

Wider Angle said...

കൊള്ളാം...!

"വേദന വേദന ലഹരി പിടിക്കും വേദന
ഞാനതില്‍ മുഴുകട്ടെ...."

- Omar Sherif

ചിത്ര said...

കൊള്ളാം..

Anil cheleri kumaran said...

അങ്ങനെയാണല്ലേ... വറവുണ്ടാക്കുന്നത്..

M.R.Anilan -എം. ആര്‍.അനിലന്‍ said...

നന്നായിട്ടുണ്ട്. ഹ്രസ്വം ദീപ്തം

മുകിൽ said...

കൊള്ളാം ഈ വേദന..

രാജേഷ്‌ ചിത്തിര said...

udalillaathe njan...:)

verum thalayum vaalumaayi njan...

എറക്കാടൻ / Erakkadan said...

കുറച്ചു ഉപ്പ് ചേര്‍ക്കാന്‍ മറന്നു പോയതാണോ അതോ .....?

മര്‍ത്ത്യന്‍ said...

എടാ സീ പീ നീ ഇറച്ചി നിര്‍ത്തിച്ചേ അടങ്ങു അല്ലെ

Sukanya said...

കൊന്നാലും തിന്നാന്‍ വേണ്ടി പിന്നെന്തൊക്കെ നീറ്റലുകള്‍. നന്നായിരിക്കുന്നു കവിത.

ഗീത രാജന്‍ said...

നീറ്റല്‍ അനുഭവപെട്ടു....

subabu said...

വെട്ടിമാറ്റിയ ഓരോ അവയവഗള്‍ക്കും ജീവന്‍വെയ്ക്കുന്ന കാലം വരെ കുരുമുളക് പുരട്ടി സുക്ഷിച്ചുവേക്കുക

എന്‍.ബി.സുരേഷ് said...

തലയില്ലാതെ ഉടൽ മാത്രമാവുന്നതും.
ഉടലില്ലാതെ തല മാത്രമാവുന്നതും
ഒരേപോലെ ഭീകരമാണ്.

വേദനകളെയും രുചിയോടെ ഭക്ഷിക്കുന്ന ഒരു ഭോജനശാലയിലല്ലേ നമ്മുടെ വാസം.
പിന്നെങ്ങനെ
വേദനകളെ നമ്മൾ
വറുത്ത് പൊരിച്ച് രുചികരമാക്കി വിളമ്പാതിരിക്കും.

ലോകം എല്ലാം തിന്നൊതുക്കുകയാണ് അല്ലേ.

തണല്‍ said...

എരിഞ്ഞെരിഞ്ഞ് തീരാറായില്ലേ ഇതുവരെ..അതോ ഇനിയുമൊരുപാടു ദൂ ര മോ ?

Yamini Jacob said...

ഒതുങ്ങിയ വാക്കുകളില്‍ വരച്ചിടാന്‍ കഴിയുന്ന വേദനകള്‍ വായനക്കാരിലെക്കെ വേഗം കിനിഞ്ഞിറങ്ങും.......പുതിയ കവിതകള്‍ പ്രതീക്ഷിക്കുന്നു...

അനൂപ്‌ .ടി.എം. said...

പച്ചക്കുരുമുളകരച്ചു
പുരട്ടി, ഇനിയുമെത്ര ദൂരം ??

Jishad Cronic said...

ഇപ്പൊ മനസ്സിലായി...

കുസുമം ആര്‍ പുന്നപ്ര said...

പച്ചക്കുരുമുളകുപുരട്ടി......കൊള്ളാം

കുസുമം ആര്‍ പുന്നപ്ര said...

താങ്കളുടെ പേര് വഴിപോക്കന്‍ എന്നു മനസ്സില്‍
പതിഞ്ഞുപോയി.ആരാമ് ഈ ദിനേശ് എന്നു ഞാന്‍
തപ്പി നടക്കുകയായിരുന്നു.

ഭാനു കളരിക്കല്‍ said...

നല്ല കവിത, നല്ല ചിന്തയും.

tinu said...

എരിഞ്ഞു നീറുന്നു!