..

-..-

Wednesday, April 14, 2010

തുലാസിന്‍റെ മൂന്നു തട്ടുകള്‍

യുദ്ധത്തിന്‍റെ അവസാന യാമത്തില്‍ വിധിനടപ്പാക്കാന്‍ ദൈവം മൂന്നു തട്ടുള്ള തുലാസ് തേടുന്നത് നീതിദേവി ഒളികണ്ണിലൂടെ കണ്ടു. പട്ടാളക്കാരനും ഒളിപ്പോരുകാരനും ഒന്നുമില്ലാത്തവനും ഒരുപോലെ തൂങ്ങുമ്പോള്‍ എവിടെയാണ്‌ ഭാരമെന്ന് രുധിരരുചിയില്‍ കാറ്റ് ചൊടിച്ചു!


The Hurt Locker കാഴ്ച്ച തന്നത്

13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തുലാസിന്‍റെ മൂന്നു തട്ടുകള്‍

കൂതറHashimܓ said...

എനികൊന്നും മനസ്സിലായില്ലാ.. :(

ഒരു നുറുങ്ങ് said...

എവിടെയോ,തൂങ്ങുന്നു..ഭാരം,തൂക്കമില്ലാതെ...

Junaiths said...

ചൊടിച്ചു!

വയനാടന്‍ said...

മൂന്നു തട്ടുകളുള്ള തുലാസ്സിൽ നോക്കി, കണ്ണുകൾ മൂടിയ നീതി ദേവി അവസ്സാന വിധി പറയുന്നതു വരെ
കാത്തിരിക്കുക തന്നെ..

വീകെ said...

തുലാസിന് മൂന്നു തട്ടൊ.....?!
ഞാൻ പിന്നെ വരാം....!!
“വിഷു ആശംസകൾ...”

ലടുകുട്ടന്‍ said...

nannaayirikkunnu, vshu aashamsakal

Sudhir KK said...

സീ പീ വിഷു ആശംസകള്‍. മാവോയിസ്റ്റ് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് എഴുതിയത് ആണെന്ന് തോന്നുന്നു. അതോ ഇറാഖോ. യുദ്ധത്തിന്‍റെ പൊതു കാഴ്ചയാണ് ഈ മൂന്നു തട്ടുകള്‍ മിക്കപോഴും ഒന്നുമില്ലാത്തവന്റെ തട്ട് പൊങ്ങു തടി പോലെ ഉയര്‍ന്നു തന്നെ നില്‍ക്കും. ഒരു യുദ്ധത്തിലും അവന്‍ വിജയിക്കുന്നും ഇല്ല.

കവിത പൂര്‍ണമാക്കാതെ വിട്ടു പോയോ എന്ന് ചെറിയ സംശയം :)

സ്മിത്ത് പുത്തന്‍പീടിക said...

യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല.എല്ലാ തട്ടും ഒരേ നിരപ്പില്‍ നില്ക്കും . മലയാളിക്കൊരു തട്ടുണ്ടെങ്കില്‍ അതുയര്‍ന്നു നില്ക്കും .കാരണം മലയാളിക്കു യുദ്ധമെന്നാല്‍ കവലയോഗങ്ങളിലെ വെടിവട്ടങ്ങളിലൂടെയും വീരജവാന്മാരുടെ ശവപേടകങ്ങളിലൂടെയും റ്റീവീ ചാനലുകളിലൂടെയും ആണ് വെളിവാകുന്നത്.

എന്‍.ബി.സുരേഷ് said...

എനിക്കു ഗോവര്‍ദ്ധന്റെ യാത്രകള്‍ (ആനന്ദ്) ഓര്‍മ്മ വരുന്നു. പിന്നെ സദയം സിനിമയിലെ ഒരു വാക്യവും. അതെ അല്ലെങ്കില്‍ അല്ല ഈ രണ്ട് ഉത്തരമെ കോടതിക്കു വേണ്ടു. സത്യമാകട്ടെ ഇതിനിറ്റയിലെവിടെങ്കിലുമാണെങ്കില്‍.........

നന്നായി. ഒരു ഖണ്ഡികയില്‍ ഒരു വീര്‍പ്പുമുട്ട്.

രാജേഷ്‌ ചിത്തിര said...

നഷ്ടപെടലിന്റെ മൂന്ന്!

യുദ്ധം ജീവിതമാണ്

sonu said...

ദൈവമേ!!! ദൈവവും കണക്കു തെറ്റിച്ചോ? ചാക്കോ മാഷെ(കടുവ) വിളിക്കേണ്ടി വരും

ഹരിയണ്ണന്‍@Hariyannan said...

വിധിനടപ്പാക്കാന്‍ അവസാനയാമം വരെ കാത്തിരുന്നതേ അനീതി.