..

-..-

Thursday, March 25, 2010

തുള്ളികള്‍,പ്രണയത്തുള്ളികള്‍ഒന്ന്

മഞ്ഞുവീണ കടവിലെ തോണി ഒന്നുലഞ്ഞു,
കാറ്റു വന്നു വിളിക്കുന്നു, യാത്രയുണ്ട്.

രണ്ട്
ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം

മൂന്ന്
ചുട്ടു പൊള്ളുന്ന വെയിലില്‍
കുളിരായ് പെയ്തിറങ്ങുന്ന മഴയുടെ
ഇരമ്പല്‍ കേട്ടൊരു കാട്ടുവഴി.

നാല്
ഇടവഴിയില്‍ വീണ മാന്തളിര്‍ തിന്ന്
നിഴലുകള്‍ കെട്ടിപ്പുണരുന്നു.

അഞ്ച്
തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.

ആറ്
ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.

--oXo--

eപത്രം പ്രണയമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

26 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തുള്ളികള്‍,പ്രണയത്തുള്ളികള്‍

ഒരു നുറുങ്ങ് said...

യാത്ര ചോദിക്കട്ടെ !

പട്ടേപ്പാടം റാംജി said...

തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍

പകല്‍കിനാവന്‍ | daYdreaMer said...

ഒന്ന്,

jyo said...

ആറു തുള്ളിയും ഇഷ്ടായി-പ്രത്യേകിച്ചും ചെമ്പകം മണക്കുന്ന രാത്രി..

മാണിക്യം said...

..,.ചെമ്പകം മണക്കുന്ന രാത്രിയില്‍
ഒരുകുമ്പിള്‍ നിലാവുകോരി
വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു..
,.. ചിന്തയില്‍ ചെമ്പകം പൂക്കുന്നു..... പരന്നൊഴുകുന്ന നിലാവിനെ കുമ്പിളിലാക്കി പറന്നകലുന്ന മേഘങ്ങളാണിന്നിവിടെയാകെ... അപ്പോഴാണിത് വായിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടമായീ ഈ വരികള്‍!

ശ്രീ said...

രണ്ടും ആറും സൂപ്പര്‍

കൂമന്‍സ് | koomans said...

എനിക്കിഷ്ടം ഒന്നും നാലും. ഒന്നിനെ മാത്രമെടുത്ത് വികസിപ്പിച്ചാലും നന്നായി വരും, നല്ല വരികള്‍ ആണ് അവ. പറയാന്‍ കാരണം ആറ് തുള്ളികളെയും കോര്‍ത്തു ഇണക്കുന്നതിനെക്കാള്‍ ഭംഗിയാവില്ലേ ഒന്നിനെ എടുത്തു സിംഗിള്‍ തീമാക്കി വികസിപ്പിക്കുന്നത് എന്നൊരു വെറും ശങ്ക.

അന്വേഷകന്‍ said...

ഇവിടെ ആദ്യമാണ്..

നല്ല വരികള്‍ ...

നുറുങ്ങു കവിതകള്‍ നന്നായിരിക്കുന്നു

Manoraj said...

ആറാമത്തെ തുള്ളിയാണേറെ ഇഷ്ടമായത്..

Sukanya said...

ആറുമുഖവും ഇഷ്ടമായി.

സ്മിത മീനാക്ഷി said...

പ്രണയം തൊട്ടെടുക്കാവുന്ന വരികള്‍... നന്നായിരിക്കുന്നു ദിനേശ്.

n.b.suresh said...

വെള്ളിമേഘങ്ങള്‍ യാത്രയാകുന്നു.
ഈ വരിക്കു ഒരു ചേര്‍ച്ചക്കുറവ്.

ചുട്ടു പൊള്ളുന്ന വെയിലില്‍
ഈ വരി വേണായിരുന്നോ?
ബാക്കിയൊക്കെ എനിക്ക് നന്നേ ഇഷ്ടായി.
കവിതയിലെ ധ്യാനം,
ചെറുതില്‍ വലുതിനെ കാണുന്ന മനസ്സ്,
ചേതനയെ പ്രകൃത്യോടു ചേര്‍ത്തു വൈക്കാനുള്ള ഉദാരത.
കീപ്‌ ഇറ്റ്‌ അപ്പ്‌ .

Neena Sabarish said...

തണുപ്പുള്ള വരികള്‍...മഞ്ഞു പോലെ!

Geetha said...

ഒരു തുള്ളി സൂര്യനെ ഉള്ളിലാക്കി
പുതുപുല്ലിന്‍ തുമ്പിലെ തേന്‍കണം

Really great!!!

കുക്കു.. said...

one!
:)

വള്ളി നിക്കറിട്ട പുള്ളിമാന്‍ said...

മൂന്നര:
പെയ്തൊഴിഞ്ഞ കാര്‍മുകിലിന്‍ മൌനനൊമ്പരം
നല്കുവാനിനിയൊന്നുമില്ലാതെ

പി. ഉണ്ണിക്കൃഷ്ണന്‍ said...

ദിനേശ്,
നല്ല ബിംബങ്ങള്‍ .... നന്നായിരിക്കുന്നു....

kaithamullu : കൈതമുള്ള് said...

ധ്യാനം പകര്‍ന്ന കുളിരുള്ള പ്രണയത്തുള്ളികള്‍...
ഒരുപാടിഷ്ടായി ദിനേശ്!

Jishad Cronic™ said...

നന്നായി....

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഒന്ന്,

രണ്ട് - മറ്റെന്തൊ ഓര്‍മ്മിപ്പിക്കുന്നു.

ഈ പ്രണയാക്ഷരങ്ങളില്‍...

വിജയലക്ഷ്മി said...

ഇരുവരി കവിതകള്‍ കൊള്ളാം

സ്നേഹതീരം said...

നല്ല വരികള്‍..
ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

anjaamane ishtaayi

മര്‍ത്ത്യന്‍ said...

എല്ലാം അസ്സലായി, എന്നാലും നാലാമനോടെനിക്കിഷ്ടം

തണല്‍ said...

“തിരയണഞ്ഞ തീരത്ത്
മാഞ്ഞുപോയ കാലടികള്‍ തിരയുന്നു വെയില്‍.“
:)
ഇതു തുള്ളികളോ
അതോ തിരകളോ?