
12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
തടവറയുടെ ഫ്രയിം
ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള് ഇറങ്ങി നടന്നു.
തുളുമ്പിപ്പോയ നിഴലുകള്‍
ആവിയായി.
ബെഡ് റൂമിലെ
തുരുമ്പു തിന്നുന്ന തകരപ്പെട്ടിയില്
ഒളിപ്പിച്ച സ്വപ്നം
പാവക്കുഞ്ഞുങ്ങളായി ഉറങ്ങുന്നു.
രാത്രി മറവില്‍
ആരും കണാതെ
കണ്ണീരും മുലപ്പാലും ചുരത്തിയിരുന്നപ്പോള്‍
വരണ്ട പാടങ്ങളില്‍ ഇടിവെട്ടി മഴ.
തുന്നിയ സ്നേഹം
കുഞ്ഞുടുപ്പുകളില്‍ ചിതലായി
അരിക്കുന്നു.
സഹതാപം,
സ്നേഹം,
കുരക്കുന്ന പരിഹാസം;
എത്രയെത്ര വര്‍ണ്ണങ്ങള്‍.
ഒച്ചയില്ലാത്ത നെടുവീര്‍പ്പുകള്‍
നിറമില്ലാതെ ഒടുങ്ങി.
ഇലഞ്ഞി പൂത്തൊരു നിലാവില്
ആയിരം കുഞ്ഞുങ്ങള്‍
പെയ്തിറങ്ങുന്ന സ്വപ്നത്തിലാണ്
ഉറഞ്ഞ്, ഉറങ്ങിപ്പോയത്.
എത്ര കോരിയൊഴിച്ചാലും
മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്.
പൂര്‍ത്തിയായൊരു ചിത്രം.
ഇനി വിറ്റുപോകാനുള്ള കാത്തിരിപ്പും,
കേള്‍ക്കാവുന്ന ചിലതും
നൈസ് വര്‍ക്ക്,
നല്ല പെയിന്റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?
എഴുത്തുപുരയില്‍ പ്രസിദ്ധീകരിച്ചത്
37 comments:
പ്രൈസ് റ്റാഗ്
നിറം കെട്ടുപോയ ,
സ്വപ്നങ്ങളുടെ
വിലച്ചീട്ട് .....
ഒരു ടാഗിലും ഒതുങ്ങാത്ത മനസ്സ്...
price tag nannaayittuNt~
വിലയെത്ര !!
തുളുമ്പിപ്പോയ നിഴലുകള്‍ ..
ആവിയായിപ്പോകുന്ന നിഴല്ജന്മങ്ങള്!!
പ്രൈസ് ടാഗ്! നല്ലൊരു ആശയം.
ഈ കവിത വിലയിരുത്താന്‍ ഞാനാര്?
ആശയം എനിക്കിഷ്ടമായി. അത്രമാത്രം.
കവിത ഇഷ്ടമായി...
നൈസ് വര്‍ക്ക്,
നല്ല പെയിന്റിംഗ് !!
വളരെ വളരെ നല്ല കവിത
നൈസ് വര്‍ക്ക്,
നല്ല പെയിന്റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?...
കൊള്ളാം....
എത്ര കോരിയൊഴിച്ചാലും
മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്....
"അവള് ഇറങ്ങി നടന്നു."
"ബെഡ് റൂമിലെ തുരുമ്പു തിന്നുന്ന തകരപ്പെട്ടിയില് ഒളിപ്പിച്ച സ്വപ്നം പാവക്കുഞ്ഞുങ്ങളായി ഉറങ്ങുന്നു."
"തുന്നിയ സ്നേഹം കുഞ്ഞുടുപ്പുകളില്‍ ചിതലായി അരിക്കുന്നു."
"ഇലഞ്ഞി പൂത്തൊരു നിലാവില് ആയിരം കുഞ്ഞുങ്ങള്‍ പെയ്തിറങ്ങുന്ന സ്വപ്നത്തിലാണ് ഉറഞ്ഞ്, ഉറങ്ങിപ്പോയത്."
............നൊ കമന്റ്സ്..........
"എത്ര കോരിയൊഴിച്ചാലും മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്." ഇതൊരു ഒന്നര പ്രയോഗം ആണ്. തുടക്കത്തിനും ഒടുക്കത്തിനും കൂടുതല്‍ കവിതയുടെ ചാരുതയുണ്ട്. അഭിനന്ദനങ്ങള്‍.
കവിത ഇഷ്ടമായി
ഈ ചിത്രം ഏറെ മനോഹരം...
മനോഹരം!
ഇഷ്ടമായി...
nalla ulladakkam..nalla kavitha.
നല്ല ബ്ലോഗ് ഡിസൈൻ,ഇതാരു ചെയ്തതാ???നല്ല കവിത
ഈ കവിതയെ വിലയിരുത്താന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. ഞാന്‍ കവിതയില്‍ ഒരു ഭാവത്തെ അല്ലെങ്കില്‍ ഭാവനയെ വിലയിരുത്താന്‍ അഥവാ വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. ഇത് പോലെ ബിംപങ്ങളും ഭാവനയും കോര്‍ത്തിണക്കി സുന്ദരമാക്കിയകവിതകള് എഴുതാന്‍ കാലം എന്നെ അനുവദിക്കെണ്ടിയിരിക്കുന്നു അല്ലെങ്കില്‍ ഞാന്‍ കാലത്തെ അറിയേണ്ടിയിരിക്കുന്നു.
ഒരു വാക്ക് പറയാം
വളരെ നല്ല കവിത
പലവർണ്ണങ്ങൾ പടർന്നു..ചില വർണ്ണങ്ങൾ നിക്ഷേപിചു കടന്നു...നല്ല ആശയം..നല്ല കവിത..
ആശംസകൾ
അങ്ങോട്ടും വല്ലപ്പോഴും വരണം
Manzoor
എനിക്കും അത് തന്നെ ചോദിക്കേണ്ടത് ..എവിടെ പ്രൈസ് ടാഗ്?>>>>>
Nalla kavitha Dinesh!
നല്ല വേദന തിന്നുന്ന കവിത ..
നൈസ് വര്‍ക്ക്,
നല്ല പെയിന്റിംഗ്
പ്രൈസ്സ് റ്റാഗെവിടെ?
ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള് ഇറങ്ങി നടന്നു.
തുളുമ്പിപ്പോയ നിഴലുകള്‍ ആവിയായി.
-ഞാന്‍ ഇങ്ങനെ വായിക്കുന്നു! നന്നായിരിക്കുന്നു ദിനേശ്
Kalakkeettundedo CP :) NJanathine Facebookilum pracharippikkunnu
വരയും,വരിയും വളരെ നാന്നായിരുക്കുന്നു ദിനേശ്..
ഇപ്പോൾ എല്ലാത്തിനെയും വിലമതിപ്പിക്കുന്നത് ‘പ്രൈസ് ടാഗ് ‘ നോക്കിയാണല്ലൊ...അല്ലേ.
നല്ല ചിത്രവും കവിതയും
നന്നായിരിക്കുന്നു കവിത, ആശംസകൾ
എത്ര കോരിയൊഴിച്ചാലും മാഞ്ഞു പോകുന്ന ചില നിറങ്ങളുണ്ട്.
നല്ലവരികള്‍.
നല്ല കവിത
നല്ലൊരു ആശയം.
കരയണമെന്നു തോന്നുമ്പോള്‍ പൊരിമഴയത്തിരുന്നു കരയുക...ആരും കേള് ക്കില്ല...ആരും കേള് ക്കണ്ട...കേട്ടിട്ടെന്താ...? മഴമാത്രം കേട്ടാല്‍ മതി....അവളും കൂടെക്കരയും .അങ്ങനെ കരഞ്ഞ് കരഞ്ഞ് ഒരു ദിവസം ...
നല്ല വിലയുള്ളത് തന്നെ!
adukkalayil thenju theerunna veettupakaranathine aabhichara kriya nadathi avidunneduthu chumaril thookki alle, ithaano Atoor Samkramanam kondudhesichathu. M.T.yude 'vilpanana'(swargam thurakkunna samayam)yilum K,ragunathante Maanakeen(saddham hussainum sahithya charchayum) lum itharam feel undu. nokku chamanjorungi nilkkunna eetavum nalla ulpannam sthree thannayalle.
നന്നായിട്ടുണ്ട്
nannayirikkunnu.....
കണ്ണീരിന്റെ നനവുള്ള കവിത. നന്നായിരിക്കുന്നു.
Post a Comment