..

-..-

Tuesday, December 01, 2009

നിനക്കറിയില്ല

സുഹൃത്തേ,
നിന്നെ നോക്കിയപ്പോള്‍
കുഴപ്പമൊന്നുമില്ലായിരുന്നു.

കണ്ടു കഴിഞ്ഞപ്പോഴാണ്
നിറമുള്ള ഉപമയാല്‍
എയ്തു വീഴ്ത്തിയത്.

എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.

ഇനി രസിക്കാം

പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..

നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും..

ഹേയ്, ഞാനാടൈപ്പല്ല.

---0-0-0-----

12 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹേയ്

രാജേഷ്‌ ചിത്തിര said...

ഹേയ് ...ഞാനും ആ ടൈപ്പല്ല
പിന്നെ ചിലപ്പോഴൊക്കെ ....
അതിപ്പോ ആര്‍ക്കാണില്ലാത്തത്
നിക്കറിയില്ല ....

നന്നായി ചങ്ങാതി

പകല്‍കിനാവന്‍ | daYdreaMer said...

ഞാനും നമ്മളും അവരും എല്ലാവരും ഈ ടൈപ്പ് തന്നെയാ..
നിനക്കറിയില്ല. :)

lekshmi. lachu said...

hahaha...njaanum aa typalaa...hahaha

കണ്ണുകള്‍ said...

കൊള്ളാം

Anil cheleri kumaran said...

സൂപ്പര്‍ സീപീ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്തു ചെയ്യാം,
നിന്റെ പേര്
വാക്ക്
വികാരം
എന്തിന്,ചിന്തകള്‍ക്ക് പോലും
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുക
ശീലമായി.
hmmmmmmmmmmmmmm.....ethu type ayalum
kuzhappamillado

ithil entho SANGATHI undallo... dharralam .

Sukanya said...

ഇതെഴുതിയ ആള്‍ ഏതു ടൈപ്പ് ആയാലും കവിത ആ ടൈപ്പ് അല്ല. :)

സ്മിത്ത് പുത്തന്‍പീടിക said...

സ്വയം നോവ് അനുഭവിക്കുന്ന നേരം അപരനെ നോവിക്കാന്‍ തോന്നും -സത്യം

സന്തോഷ്‌ പല്ലശ്ശന said...

ഞാന്‍ ആ ടൈപ്പ്‌ അല്ലേയല്ല...

Rajesh Vikraman said...

Edo Cp,

Manushammare oro type akkan thanikkentado ethra vashi!!!.

സ്നേഹതീരം said...

പൊട്ടിയൊലിക്കുന്ന
പ്രാണനില്‍
കുത്തിനോവിക്കുമ്പോള്‍
നിന്‍റെയാ പിടച്ചിലുണ്ടല്ലോ
ഹാ..


നോവിക്കുന്ന വരികള്‍