..

-..-

Tuesday, December 29, 2009

നിശ്വാസം





വെളിച്ചം പിച്ചവെക്കുന്ന
അരണ്ട മുറിയുടെ
തണുത്ത ഭിത്തിയില്‍
ഇഴയുന്ന കാറ്റ്,
കീറിത്തൂങ്ങിയ കലണ്ടറിന്‍റെ
അവസാന താളിലെഴുതിയത്.

22 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പുതുവത്സരാശംസകള്‍

ചന്ദ്രകാന്തം said...

അരങ്ങൊഴിയുന്നവന്റെ യാത്രാമൊഴിയ്ക്കൊപ്പം, കൊടുത്തുവച്ച വാഗ്ദാനങ്ങളില്‍ എനിയ്ക്കു നിറവേറ്റാനാവാതെ പോയത്‌ നിനക്കാവട്ടെ എന്നൊരു ആശംസയും ഉണ്ടാവും; പുതുവര്‍ഷത്തിനായി.

വരും വര്‍ഷം സന്തോഷം നിറഞ്ഞതാകട്ടെ.

T.A.Sasi said...

നിശബ്ദത ഒച്ചയുണ്ടാക്കുന്ന
വരികള്‍

പകല്‍കിനാവന്‍ | daYdreaMer said...

നവവത്സരാശംസകള്‍.

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

പുതുവത്സരാശംസകള്‍

Omar Sherif said...

കൊള്ളാം സഖാവേ!

എല്ലാവര്‍ക്കും പുതുവത്സഴാഷംഷകള്‍!

:-)

Melethil said...

Happy New Year buddy!

kaithamullu : കൈതമുള്ള് said...

ദീര്‍ഘനിശ്വാസത്തോടെ,
മുന്നോട്ട്...

സോണ ജി said...

ദീര്‍ഘ നിശ്വാസം വിട്ടോളൂ.....അടുത്ത വര്‍ഷം എന്താണാവോ...? :)

ബിന്ദു കെ പി said...

പുതുവത്സരാശംസകള്‍

SAJAN SADASIVAN said...

പുതുവത്സരാശംസകള്‍:)

കണ്ണുകള്‍ said...

പുതുവത്സരാശംസകള്‍

ഒരു നുറുങ്ങ് said...

അവസാന താളിലെഴുതിയത്,വായിച്ചു തീരുന്നില്ലൊരിക്കലും എന്‍റെ സീപീ...
നവവത്സരാശംസകള്‍

Sukanya said...

പുതിയ കലണ്ടര്‍ സ്ഥാനം പിടിക്കട്ടെ. പുതുവത്സരാശംസകള്‍.

മാണിക്യം said...

അതെ 2009നെ നമുക്ക് ഒന്നിച്ചു യാത്രയാക്കാം
2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം

♫♫ശാന്തമീ രാത്രിയില്‍
വാദ്യഘോഷാദികള്‍ കൊണ്ടുവാ ♫♫

ലേഖാവിജയ് said...

സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു .

Bijli said...

താളുകള്‍..മറിഞ്ഞാലും..നിലയ്ക്കാതിരിക്കട്ടെ ഈ നിശ്വാസവും അതില്‍ നിന്നുതിരുന്ന കവിതയുടെ മുത്തുകളും..പുതുവത്സരാശംസകള്‍.....

Deepa Bijo Alexander said...

നവവല്‍സരാശംസകള്‍...!

വള്ളി നിക്കറിട്ട പുള്ളിമാന്‍ said...

ഒന്നുമാവത്തവന്റെ വേദനയില്‍ നിന്നുയിര്കൊണ്ട നിശ്വാസം .
ഒന്നിനുമാവത്തവന്റെ തേങ്ങലിനൊടുവിലെ നിശ്വാസം .
ഒച്ചകള്‍ക്കിടയിലുയര്‍ന്നു കേട്ട നിശ്വാസം.

Marthyan said...

സീപീ , കലക്കി
പുതുവത്സരാശംസകള്‍!!

വിജയലക്ഷ്മി said...

mngalakaramaaya puthuvalsaraashamsakal..

സ്നേഹതീരം said...

വെളിച്ചം പിച്ചവെക്കുന്ന
അരണ്ട മുറിയുടെ
തണുത്ത ഭിത്തിയില്‍
ഇഴയുന്ന കാറ്റ്,
കീറിത്തൂങ്ങിയ കലണ്ടറിന്‍റെ
അവസാന താളിലെഴുതിയത്.


ഒരു യാത്രാമൊഴി.