..

-..-

Thursday, March 29, 2012

നാട്ടുവഴിയിലെ മോണിങ്ങ് വോക്ക്


കരിയിലയനക്കങ്ങളില്ലാത്ത
വേനല്‍പുലരിയിലെ
ചെറുതണുപ്പില്‍
ഒറ്റയടിപ്പാത

പാതിമാഞ്ഞ കാലടിപ്പാടുകളില്‍
ചിതറി വീണ പാലപ്പൂക്കള്‍

നക്ഷത്രങ്ങളില്ലാത്ത മാനത്തേക്ക്
ഒരു ചുവന്ന ബിന്ദുവായ്
എത്തിപ്പെടുന്നു
ഈ ദൂരം

12 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മാനത്തേക്കൊന്നും നമ്മൾക്ക് ഒരിക്കലും നടന്നെത്തുവാൻ സാധിക്കുകയില്ലല്ലോ

Sukanya said...

വരികള്‍ക്ക് എന്തോ ഒരു ഭംഗി.

മുകിൽ said...

കുറേ കാലമായല്ലോ ഇവിടെ ആളനക്കമില്ലാതെ കരിയിലക്കൂട്ടമാക്കിറ്റിട്ട്.
തെളിമയുള്ള നടത്തമാവട്ടെ.

ഗീത രാജന്‍ said...

അങ്ങനെ കരിയിലയനക്കം കേട്ടു....നന്നായീ....:)

കുസുമം ആര്‍ പുന്നപ്ര said...

കരയില അനങ്ങി തുടങ്ങിയല്ലോ..

പി. വിജയകുമാർ said...

ലക്ഷ്യത്തിലെത്തിച്ചേരുന്ന വാക്കുകൾ.

Unknown said...

നന്നായിരിക്കുന്നു.
ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌.
http://gireeshks.blogspot.in/
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു

Aarsha Abhilash said...

അത് മനോഹരമായി വഴിപോക്കാ ... അങ്ങനെ നടക്കാന്‍ കൊതിക്കണം എല്ലാവരും

Geetha Prathosh said...

nice cp....

ബൈജു മണിയങ്കാല said...

ദൂരത്തിന്റെ ഭംഗി

ബൈജു മണിയങ്കാല said...

ദൂരത്തിന്റെ ഭംഗി

Mombasa Website Design said...

Great post, well written.