..

-..-

Thursday, June 02, 2011

തറ പറ

സ്ലേറ്റും പുസ്തോമെടുത്ത്
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.


7 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തറ പറ

Raveena Raveendran said...

മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.

അതെന്താ അങ്ങനെ ...?

മനോജ് ജോസഫ് said...

സ്ലേറ്റും കല്ലു പെന്‍സിലും മഷി തണ്ടും പിന്നെ പേടിച്ചരണ്ടു നിക്കറില്‍ മുള്ളിയതും.......

kichu / കിച്ചു said...

നീ മാത്രമെങ്ങു പോയീ..............

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു....

Lipi Ranju said...

ആ സമയത്ത് എവിടെപ്പോയി !!!

സന്തോഷ്‌ പല്ലശ്ശന said...

കുട്ടിയെക്കാണാന്ല്ല്യാ... - ലാ പത്താ...!!