.jpg)
പൊരിച്ച അയലത്തലയിലെ കണ്ണ്
രുചിയുടെ മറ്റൊരു ഭാവം തരുന്നത്,
കാഴ്ച്ചയുടെ അപാരതയിലായിരിക്കാം.
കണ്ണ് തിന്നുന്നവന്‍റെ നോട്ടങ്ങള്‍ക്ക്
മങ്ങലുണ്ടാകുമെന്ന് പറഞ്ഞ
നാണിത്തള്ളയും
ചുണ്ടരിവാളില്‍ കൊത്തി
കുഞ്ഞനുറുമ്പിനെ തിന്നിരുന്നത്
കാഴ്ച്ച മുറുക്കുവാനായിരിക്കണം.
ഇരുട്ടിലും തിളങ്ങിയ നിന്‍റെ കണ്ണില്‍
രുചിയോടെ കത്തി താഴ്ത്തിയപ്പോള്‍
മറയപ്പെടുമെന്നു കരുതിയ കാഴ്ച്ച
ചിതറിച്ചിരിച്ചു.
ചോരകുതിര്‍ത്ത മണ്ണില്‍
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.
--00--
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.
--00--
25 comments:
ഡയമെന്‍ഷന്‍
കാഴ്ചപ്പെടുന്നു,പലതുമകക്കണ്ണിലൂടെ....
ചില കണ്ണുകളെങ്കിലും കുത്തിപ്പൊട്ടിക്കാന്‍ തോന്നുന്നത് എന്തുകൊണ്ടാണ്?
ചോരകുതിര്‍ത്ത മണ്ണില്‍
കണ്ണിറുക്കികിടന്ന ഒറ്റക്കണ്ണിന്‍റെ നോട്ടത്തിലും
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
പാഞ്ഞടുക്കുന്നത് കാഴ്ച്ചയാകുന്നു.
ഹൃദയത്തില്‍ തൊട്ട വാക്കുകള്‍ !
ഇത് വല്ലാത്ത ഒരു കാഴ്ച ആണല്ലോ സി. പി.
ഇനി വല്ല നല്ല കാഴ്ചകളും കാണൂ :)
ആസക്തികളുടെ ത്രീമാനകം ...
വല്ലാത്ത ചില നോട്ടങ്ങള്‍..
സര്‍ സീ ..പീ
ഒറ്റ കണ്ണും, 3D യും ! :)
ഒലിച്ചിറങ്ങുന്ന ചില ആര്‍ത്തികള്‍
-നന്നായി
ത്രീ ഡി യിലൂടെ കവിത വളരെ ലൈവ് ആയി തോന്നി. :)
ഈയിടെയായി എന്തോ കണ്ണുകളെനിക്കിഷ്ടമല്ലാതാകുന്നു.,
കാഴ്ചകളും!
എങ്കിലും എപ്പോള്‍ വേണമെങ്കിലും ഒലിച്ചിറങ്ങാന്‍ പാകത്തില്‍ ആര്‍ത്തികള്‍ മാത്രം ഇമയനക്കങ്ങളില്‍ വന്ന് തുടിച്ചുകൊണ്ടിരിക്കുന്നു.
;;;;;;;;;;
എടോ മനുഷ്യാ,“ചുണ്ടരിവാളില്‍ കൊത്തി കുഞ്ഞനുറുമ്പിനെ തിന്നിരുന്ന“ നാണിയമ്മയെ കാണുമ്പോള്‍ അന്വേഷണം അറിയിക്കുക.:)
വ്യത്യസ്തമായ എഴുത്ത്.
ഇഷ്ടപ്പെട്ടു.
ചുണ്ടരിവാൾ ഓർമ്മിപ്പിച്ചതിനു പ്രത്യേക നന്ദി!
ചിന്തിപ്പിക്കുന്ന കവിത..പക്ഷെ 'ആയിരിക്കുന്നു' , 'ആയിരിക്കണം' തുടങ്ങിയ പ്രയോഗങ്ങള്‍ കവിതയെ മുറിവേല്‍പ്പിക്കുന്ന പോലെ തോന്നി..
ഒടുവില്‍ ഞാനും അതങ്ങനെ തീരുമാനിച്ചു.എനിക്കൊന്നും കാണാന്മേല.ഞാനൊന്നും കണ്ടിട്ടുമില്ല.ആര്‍ത്തികള്‍ മൂത്തു ഭ്രാന്തായതാകാം .അന്ധനോ ചെകിടനോ ഭ്രാന്തനോ ആകുന്നതാണു ഇക്കാലത്തു ബുദ്ധി. പൊട്ടിച്ചിരിച്ചു കൊണ്ടു ചത്തു മലച്ച ചാവേറുകള്‍ ബാക്കി വച്ച നെരിപ്പോടുകളിലെ തീ അടങ്ങും മുമ്പതു വേണം
മരിക്കുന്ന കാഴ്ചകള്‍
ആര്‍ത്തികളുടെ ഡയമെന്‍ഷന്‍!
ഉറുമ്പിനെത്തിന്ന് കാഴ്ചയ്ക്കെത്ര മുറുക്കം കൂട്ടീട്ടും.. കണ്ണെത്താക്കാഴ്ചകളാണ് ഏറെ.
ത്രിമാന വീക്ഷണം വായിച്ചു... ശ്രദ്ധിക്കാത്ത ചില തലങ്ങള്‍ കണ്ടു .. നന്നായിരിക്കുന്നു...
പകുതിയേ പിടികിട്ടിയുള്ളൂ-
കണ്ണുകള്‍ കുത്തിപ്പോട്ടിച്ചാ.. അയ്യോ, ഈ ലോകം എങ്ങനെയാ കാണുന്നെ?
ശക്തമായ വരികളിൽ സത്യസന്ധമായി സംവദിക്കുന്ന കവിത
ഒറ്റക്കണ്ണിന്‍ കാഴ്ചയില്‍ കണ്ടുഞാന്‍ വഴിപോക്കന്റെ-
മറ്റേക്കണ്ണിന്നും നല്ലകാഴ്ചകളുള്‍ക്കാഴ്ചകള്‍........
ചുറ്റിക്കറങ്ങിനോക്കിക്കവിതയിലൊരുകല്ലുകാണാന്‍
പറ്റിച്ചില്ലേ വഴിപോക്കന്‍ നിറച്ചതു നല്ല നെല്ലുമാത്രം .
ഒറ്റക്കണ്ണിന്‍ കാഴ്ചയില്‍ കണ്ടുഞാന്‍ വഴിപോക്കന്റെ-
മറ്റേക്കണ്ണിന്നും നല്ലകാഴ്ചകളുള്‍ക്കാഴ്ചകള്‍........
ചുറ്റിക്കറങ്ങിനോക്കിക്കവിതയിലൊരുകല്ലുകാണാന്‍
പറ്റിച്ചില്ലേ വഴിപോക്കന്‍ നിറച്ചതു നല്ല നെല്ലുമാത്രം .
ആ ചിത്രം കണ്ടിട്ട് എന്തോ പോലെ
നല്ല കവിതകള്‍ ആണല്ലോ. ഞാന്‍ ഇനിയും വരാം എല്ലാം വായിക്കാന്‍
Post a Comment