..

-..-

Wednesday, April 21, 2010

ടോം 'N ജെറി കാണുന്നവര്‍


കളിയിലെപ്പോഴും കാര്യമുണ്ടാകണം
ജെറിയെപ്പോഴും പറയും.
കളികാണുന്നവര്‍ക്ക്
കുറച്ചുചിരിക്കാന്‍
കൊറിച്ചിരിക്കാന്‍,അതുമതി.
കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.



16 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കളിയിലെപ്പോഴും

എന്‍.ബി.സുരേഷ് said...

നീയറിയുന്നോ വായനക്കാരാ
നീറുമെന്നുള്ളീലെ ദു:ഖം(അയ്യപ്പപ്പണിക്കര്‍)
തലയറ്റു വീഴുമ്പോഴും ചിരിക്കണം.

മുകുന്ദന്റെ ഒരു ദളിത് യുവതിയുടെ കദനകഥ പൊലെ.
ഗോപിയുടെ ഉത്സവപ്പിറ്റേന്ന് സിനിമ പൊലെ.

ചിരിക്ക്കുന്നവന്റെ കരച്ചിലിന് വിഷ്വല്‍ മാത്രമെയുള്ളു. ഒച്ചപാടില്ല.

ഒലിച്ചിരുന്ന്നു കരയാന്‍ അവന് ഇടമില്ല, അവന്‍ എപ്പോഴും അരങ്ങത്താണല്ലോ.

Ranjith chemmad / ചെമ്മാടൻ said...

കാണാകളികള്‍ക്ക് കാഴ്ച്ചക്കാരുണ്ടാകുമോ?
അണിയറക്കാര്‍ മാത്രമാകും..
അതിന്റെ കാഴ്ച്ചക്കാരുണ്ടെങ്കില്‍ അവര്‍
വിഡ്ഢികളും....

രാജേഷ്‌ ചിത്തിര said...

കളിയിലെ കളി
കാണുന്നവര്‍ക്ക്,
ചിരിക്കാന്‍......അതുമതി.

kichu / കിച്ചു said...

അധികം കളിക്കല്ലേ സി പി :) :)

ഒരു നുറുങ്ങ് said...

കളി കാര്യാവുന്നതിനനുസരിച്ചാ,കോഴപ്പണത്തിന്
മുഴുപ്പേറുന്നേ...!

മാണിക്യം said...

കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.
:) :):)

ഹരിയണ്ണന്‍@Hariyannan said...

വണ്ടിയോടിക്കുന്നതിനിടയില്‍ ടോം ആന്റ് ജെറി കാണുന്ന ഇടിവാളിനെക്കുറിച്ചുള്ള കവിതയാണല്ലേ?

നന്നായിട്ടുണ്ട്.

നല്ല ഒഴുക്കുള്ള വരികള്‍! :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അപ്പൊ ഇതാണ് ആ കളിയല്ലേ? നന്നായിരിക്കുന്നു

സ്മിത്ത് പുത്തന്‍പീടിക said...

ഇതില്‍ ടോമിന്റെ വാദം കൂടി കേള്‍ ക്കണം .(ടോമിന്‍ തച്ചങ്കരിയുടേതും ).കാരണം ജെറിയുടെ സകല തോന്നിയാവാസങ്ങളുടെയും ഫലം അനുഭവിക്കുന്നതു ടോം ആണല്ലോ. തിരിച്ചും അങ്ങനെ തന്നെ...എങ്കിലും പൊതു ശത്രു വരുമ്പോള്‍ അവര്‍ ഇരു മെയ്യും ഒരു കരളുമാ...ഹിഹി...നമുക്കു വട്ടാണേ...ഹൊയ് നമുക്കു വട്ടാണേ...

ഗീത രാജന്‍ said...

kaliyil alpam karyam...kollam

മുകിൽ said...

vaayichchu ellaam.. chilathellaam valare nannaayirikkunnu. ezhuthikonteyirikkuka. snehasamsahalode.

K C G said...

ടോം ആന്‍ഡ് ജെറി കാണാറുണ്ട് കൊച്ചു മോന്റെ ഒപ്പമിരുന്ന്. ഏറെ ചിരിച്ചും കൊറിച്ചിരുന്നും തന്നെ. കളിയിലെ കാര്യം മനസ്സിലാവും, പക്ഷേ കാണാക്കളി മനസ്സിലാവില്ല.

Jishad Cronic said...

കളി കാര്യം ആകുമോ ?

Raveena Raveendran said...

ടോം ഒന്നും പറയാറില്ലേ ..?

Abdulkader kodungallur said...

കളിയിലെ കളിയില്ലാക്കളി ഞങ്ങള്‍ക്കും