..

-..-

Tuesday, October 20, 2009

അരാഷ്ടീയക്കാഴ്ച്ച









പച്ചപ്പ്
നഷ്ടമായൊരു
വയലിന്റെ ആത്മാവ്
ഭിത്തിയില്‍
ഫ്രയിമിനുള്ളിലുറങ്ങുന്നു

വേര്‍ചുവട്ടിലെ
മണ്ണൊലിച്ചു പോകുന്നതറിയാതെ
കൊടി തോരണങ്ങള്‍പേറി
വന്‍മരങ്ങള്‍

രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,
മക്കളേ
മക്കളേയെന്ന്
കരഞ്ഞലിഞ്ഞില്ലാതാകുന്നു
കിഴക്കന്‍ മലകള്‍
.....

eപത്രം മാഗസിന്‍ മഞ്ഞയില്‍ പ്രസിദ്ധീകരിച്ചത്.


21 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അരാഷ്ടീയക്കാഴ്ച്ച

kichu / കിച്ചു said...

വഴിപോക്കന്റെ അരാഷ്ട്രീയക്കാഴ്ച കൊള്ളാം എന്നാണാവോ ഇനി രാഷ്ട്രീയക്കാഴ്ച:)

പച്ചപ്പ്
നഷ്ടമാവാത്തൊരു
വയലിന്റെ ആത്മാവിനെ
ഭിത്തിയിലെ
ഫ്രയിമിനുള്ളിലുറക്കൂ...

ഹേയ്..അതു വേണ്ട,

മന‍സ്സില്‍ കുടിയിരുത്തൂ...

ഒരു നുറുങ്ങ് said...

അരാഷ്ട്രീയക്കാഴ്ച്ചയെ ഫ്രെയിം ചെയ്തു
രാഷ്ട്രീയവല്‍ക്കരണം ,ഇതു കൊള്ളാമല്ലോ!
‘കിഴക്കന്‍ മലകള്‍‘കരയുന്നതു,മലകള്‍ക്ക്
‘ലോറി’യില്‍ കയറിപറ്റാന്‍ ഒരിടം ലഭ്യമല്ലാ
എന്നതു കൊണ്ടാവുമോ ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ കാഴ്ച്ചകളും നന്നായിരിക്കുന്നു

Omar Sherif said...

"രക്തം വറ്റിയ പുഴ" എന്ന സങ്കല്‍പ്പത്തോട് (കാവ്യസങ്കല്‍പ്പമാണെങ്കിലും) വലിയ വിയോജിപ്പോടെ...അഭിവാദ്യങ്ങള്‍!

തണല്‍ said...

മലതുരന്ന്
മല തുരന്നൊരു പുഴയ്ക്ക്
ഒഴുകാതിരിക്കാനാവില്ല സിപീ.
:)
(ഓ.ടോ:-ഞാനിവിടെ തന്നെയുണ്ട്,അന്വേഷണങ്ങള്‍ക്ക് നന്ദി)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കിചു / കിച്ചു ,
ഒരു നുറുങ്ങ്,
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍,

സന്തോഷം.. :)

Omar Sherif, തണല്‍
പച്ചവിരിച്ച പാടവും,
നിറഞ്ഞൊഴുകുന്ന പുഴയും,
സമൃദ്ധമായ മലയുമാണ്
ഈ പുല്‍ക്കൊടിയുടെ സ്വപ്നം.

Anil cheleri kumaran said...

നിങ്ങളൊരു സംഭവം തന്നെ..

പകല്‍കിനാവന്‍ | daYdreaMer said...

രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,
മക്കളേ
മക്കളേയെന്ന്.........!

നന്നായി വഴിപോക്കന്‍

കണ്ണുകള്‍ said...

പ്രകൃതിയിലും....
അരാഷ്ട്രീയം.
നന്നായി ഇന്നിന്റെ കാലം പകര്‍ത്തിയിരിക്കുന്നു.
നാളെ ഇനി എന്താവാം?

വിജയലക്ഷ്മി said...

makkale vilichu kezhunna..malanirakal...kollaam kaviyude akakkannukal!

Omar Sherif said...

അപ്പോള്‍ ആദ്യം 'രക്തപ്പുഴ' യാണോ ഒഴുകിക്കൊണ്ടിരുന്നത്?
അങ്ങനെയാണെങ്കില്‍ അത് വറ്റുന്നതുതന്നെയല്ലേ നല്ലത്...??

വയനാടന്‍ said...

വഴിപോക്കാ, ആരു പറഞ്ഞൂ ഇതൊരു അരാഷ്ട്രീയ കാഴ്ച്ചയാണെന്നു, ഇതിനു പിന്നിലല്ലേ യതാർത്ഥ രാഷ്ട്രീയം!
എന്നാലും മക്കളേ മക്കളേ.. എന്നുള്ള ആ വിളി ഉള്ളിൽ തട്ടുന്നു....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അരാഷ്ടീയക്കാഴ്ച ആയാലും രാഷ്ട്രീയക്കഴ്ച ആയാലും ഫ്രെയിമിനുള്ളില്‍ പെട്ട പച്ചപ്പും, വേരറ്റുപൊയതറിയാത്ത മരങ്ങളും, രക്തം വാര്‍ന്നുപോയ പുഴകളും, കരയുന്ന മലകളും, എല്ലാം ഈ വരികളില്‍ കണ്ടപ്പോള്‍ വല്ലാത്തെ ഒരു വിങ്ങല്‍ മനസ്സില്‍...

മനോഹരമായിരിക്കുന്നു അവതരണം.....

നരിക്കുന്നൻ said...

ഈ വിങ്ങലുകൾ മനസ്സിലാകുന്നു. എന്റെ മനസ്സിലും ഞാൻ ഫ്രൈം ചെയ്ത് വെക്കാം ഈ അരാഷ്ട്രീയക്കാഴ്ച.

lekshmi. lachu said...

kollaam...nannayirikkunnu.

ബിന്ദു കെ പി said...

പച്ചപ്പ് നഷ്ടപ്പെടാത്ത വയലുകളേയും വറ്റാത്ത പുഴയേയുമൊക്കെ നമുക്ക് മനസ്സിന്റെ ഭിത്തിയിലെ ഫ്രെയിമിലാക്കാം അല്ലേ..

തൃശൂര്‍കാരന്‍ ..... said...

രക്തം വറ്റിയ പുഴ
നെഞ്ച് പിളര്‍ന്ന്
കിതക്കുമ്പോള്‍,...
നല്ല വരികള്‍..

naakila said...

നന്നായി

Thasleem said...

സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...
തസ്ലീം .പി

Unknown said...

അരാഷ്ട്രീയക്കാഴ്ച നന്നായിരിക്കുന്നു