..

-..-

Wednesday, September 16, 2009

സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍

രാത്രിയുടേയോ
പകലിന്റേയോ മറവില്‍
ജനിച്ചു

കണ്ടിട്ടും
കാണാപ്പുറങ്ങളില്‍
ജീവിച്ചു

കൊണ്ടുപിടിച്ച
കോലാഹലങ്ങള്‍ക്കു നടുവില്‍
ഉറങ്ങി

അവസാനം ഞാന്‍
കൊല ചെയ്യപ്പെട്ടു

ഇപ്പോള്‍
ഈ കുഴിമാടത്തില്‍
അപരനെ നോക്കി
വിറങ്ങലിച്ചു കിടക്കുന്നു.

--

16 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സത്യം പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോള്‍ ..

കണ്ണുകള്‍ said...

സത്യം കൊലചെയ്യപ്പെടുന്ന നാട്ടില്‍
നമുക്കു കാത്തിരിക്കാം........

കവിത നന്നായി

kichu / കിച്ചു said...

ശ്ശൊ!! വല്ലത്തൊരുകിടപ്പായല്ലോ വഴിപോക്കാ :)

Anil cheleri kumaran said...

അവനെ തട്ടിയല്ലേ..? നന്നായി.. ഇനി സുഖമായി ജീവിക്കാല്ലോ..

നന്നയിട്ടുണ്ട്. കവിത.

മീര അനിരുദ്ധൻ said...

കുഴിമാടത്തിൽ ഒറ്റയ്ക്കല്ലല്ലോ.കൂട്ടിനൊരാളു കൂടിയില്ലേ.അപ്പോൾ പേടിക്കണ്ട.വരികൾ നന്നായി വഴിപോക്കൻ

Sukanya said...

സത്യം മരിക്കാതിരിക്കട്ടെ. സത്യം സത്യം ആയതുകൊണ്ടാണ്‌ പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുന്നത്.
എഴുതിയത്‌ വളരെ നല്ലത്.

Murali K Menon said...

kollaam

പണ്യന്‍കുയ്യി said...

സത്യത്തെ കുഴിമാടതിലെന്കിലും കിടക്കാന്‍ അനുവദിക്കൂ സോദരാ......

ഷൈജു കോട്ടാത്തല said...

വഴിപോക്കാ
വരൂ ഒരു ചായ കുടിച്ചിട്ട്,
പരിചയക്കാരായ നമുക്ക് വര്‍ത്തമാന ദുരിതങ്ങളെ കുറിച്ച്
ചര്‍ച്ച ചെയ്യാം

വയനാടന്‍ said...

അപരന്റെ കഴുത്തിലെ മുറിപ്പാടിലൊന്നു നോക്കൂ, അതേ കത്തിതന്നെയല്ലേ...
:)

Unknown said...

സത്യമെന്നതെന്ത്...?

കവിത കൊള്ളാം...

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
ആശംസകള്‍ നേരുന്നു.

INDULEKHA said...

കരുത്തുള്ള വാക്കുകള്‍
നന്നായിരിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സത്യത്തിനും അപരനോ???????സത്യത്തിനേതന്നെ അറിയില്ല പിന്നല്ലേ അതിന്റെ അപരനേ....

സി പി ഉഗ്രന്‍ ആശയം. ഒരു കുത്തും കോമയും പോലും അധികമാകാതെ എത്ര ഭംഗിയായി ഇന്നത്തെ ഒരു അവസ്ഥ അവതരിപ്പിച്ചിരിക്കുന്നു. ഗംഭീരം...

Michael Mars said...

fantastic post!!

Essay | Dissertation | Buy Research Paper

Anonymous said...

എനിക്കിതൊരുപാടിഷ്ടപെട്ടു....അര്‍ത്ഥവത്തായ വരികള്‍.....