..

-..-

Sunday, September 13, 2009

അണ്‍ടൈറ്റില്‍ഡ്

നിനക്കായ് കരുതിയൊരീമുളം തണ്ടിനെ
മാറോടു ചേര്‍ത്തു ഞാനാശ്വസിച്ചീടവേ

എന്നനുരാഗ വിലോലമീ നാദങ്ങള്‍
എത്ര വിദൂരതരംഗത്തി‍ന്‍ തെന്നലായ്

രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ

ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍

മാനത്തെ മുകിലിനോടായിപ്പറയും ഞാന്‍
സ്നേഹം നിറഞ്ഞൊഴുകീടുമീ വേദന

അത്രമേലായി കവിഞ്ഞൊരി പ്രേമത്തിന്‍
തപ്ത നിശീഥമനന്തമാമെന്‍ ഗാനം.

----oOo----

13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു ഗസല്‍ ഗാനം

kichu / കിച്ചു said...

ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍.........

അപ്പോളേ കടാപ്പുറത്തു ഈ വഴിപോക്കന്‍ പരീക്കുട്ടി പാ‍ാ‍ാടി പാ‍ാ‍ാ‍്ടി നടക്കുവാണോ....:)

Kaithamullu said...

വഴിപ്പോക്കഗാനം പാടി‍ നോക്കി,
വഴങ്ങുന്നില്ല.

അല്ലേലും എനിക്ക് പാടാനറിയില്ലല്ലോ!!

Anil cheleri kumaran said...

അതിമനോഹരം.. പ്രണയാർദ്രമൊഴികൾ.

ശ്രീ said...

മനോഹരം.

SreeDeviNair.ശ്രീരാഗം said...

സി.പി,

നന്നായിട്ടുണ്ട്...
(എന്തുപറ്റി?)


ശ്രീദേവിനായര്‍

മീര അനിരുദ്ധൻ said...

രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍
യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ

ചേര്‍ത്തു പിടിച്ചെന്നെ ആശ്വസിപ്പിച്ചീടാന്‍
ചാരത്തു നിന്‍രാഗ സ്പര്‍ശനിശ്വാസങ്ങള്‍



നല്ല വരികൾ.പ്രണയവും വേദനയും തുടിക്കുന്ന വരികൾ

മര്‍ത്ത്യന്‍ said...

ട്യൂണ്‍ ചെയ്തിട്ടുണ്ടോ

Sukanya said...

"രാത്രി നിലാവിലെ നേര്‍ത്ത കുളിര്‍കാറ്റില്‍യാത്രയായ് ഇന്നുമീ കണ്ണുനീരെത്രയോ?"

വളരെ നല്ല വരികള്‍.

വയനാടന്‍ said...

സുന്ദരമായ്‌ വരികൾ; ഈണം പകരാനൊത്തവ

ഗീത said...

മാനത്തെ മുകിലിനോടായി പറഞ്ഞ വേദന ഘനീഭവിച്ച് മഴയായ് പെയ്ത് കുളിരേകട്ടേ...

നല്ല കവിത.

ഒരു നുറുങ്ങ് said...

ഒരു മഴപോലെയല്ലെങ്കിലൊരു
മഞ്ഞ് തുള്ളിയതെ,മാനത്തുതിര്‍ന്നൊരു
മഴവില്ലുപോലീ ഗസല്‍ നാഥ....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കള്ളാ ................ങൂം....