..

-..-

Thursday, October 16, 2008

പരിണാമം









വിശ്വാസം ഒരുനാള്‍
മതത്തിനേയും പേറി
ഒരു യാത്ര പോയി..

പലനാള്‍ കഴിഞ്ഞ് മതം,
വിശ്വാസവും ചുമന്ന്
തിരിച്ചു വരുന്നതു കണ്ടു !


21 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പരിണാമം

Kaithamullu said...

മതം=വിശ്വാസം.
അപ്പോ ചുമന്നത് മുഴുവന്‍ മനുഷ്യനെന്ന കഴുതയല്ലേ ദിനേഷ്?

സ്നേഹതീരം said...

വളരെ നല്ല ആശയം. ഏനിക്കിഷ്ടമായി.
പണ്ട് - വിശ്വാസത്തില്‍ നിന്ന് രൂപപ്പെടുന്ന മതങ്ങള്‍
ഇപ്പോള്‍- മതങ്ങള്‍ രൂപപ്പെടുത്തുന്ന വിശ്വാസങ്ങള്‍:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല വരികള്‍...ഇങ്ങനെ പോയാല്‍ മതം പൂര്‍ണ്ണമായും വിശ്വാസത്തിനെ മിഴുങ്ങുന്ന കാലവും അതിവിദൂരമല്ല.
ഓ;ടോ; കുറച്ചു കാലമായി ബൂലോകത്തിലേക്കു വന്നിട്ട്.അതിനാല്‍ കഴിഞ്ഞ 3 കവിതകളും വയിച്ചിട്ടില്ല. എല്ലാം വായിക്കും ഉടനെ.

siva // ശിവ said...

അപ്പോള്‍ വിശ്വാസികള്‍....

The Kid said...

ഇതിങ്ങനെ കൂടി കൂടി, ഒടുക്കം മതങ്ങളുടെ "marginal utility" 0 ആവും :)
അത് കാണാന്‍ പക്ഷെ നമ്മളാരും ബാക്കിയുണ്ടാവില്ല :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാശം വിതയ്ക്ക്കുന്ന പരിണാമം

[ nardnahc hsemus ] said...

വേതാളത്തെ ഏറ്റിപ്പോയ വിക്രമന്‍ വേതാളത്തിന്റെ തോ‍ളില്‍തൂങ്ങി തിരിച്ചുവന്നപോലെ!
:)

Jayasree Lakshmy Kumar said...

കൊള്ളാം. കുറച്ചു വരികളിൽ കുറേ പറഞ്ഞു

ചന്ദ്രകാന്തം said...

ഉം..വഴിപോക്കനാവുമ്പോൾ...ഇങ്ങനെ പല കാഴ്ചയും കാണാം..ല്ലെ?

മുസാഫിര്‍ said...

കുടത്തിനെ ഭൂതം വിഴുങ്ങിയ പോലെ !

അരുണ്‍ കരിമുട്ടം said...

കുഞ്ഞുണ്ണി കവിതയില്‍ രണ്ട് വരിയില്‍ ആശയമെങ്കില്‍ ഇതില്‍ നാലുവരിയില്‍ ആശയം.കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു said...

പരിണാമം ....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇത് ചെറുതായതോണ്ട് നന്നായീന്നാണോ
നന്നായതോണ്ട് ചെറുതായീന്നാണോ
എന്താ പറയാന്നറീല്യ...

Seema said...

കൈ കുടന്നയിലെ വെള്ളത്തില്‍ സമുദ്രത്തിന്റെ തിരയടി കേള്‍പ്പിച്ചു തന്നു....


നല്ല ആശയം!

ഗീത said...

വളരെ ശരിയാണ് വഴിപോക്കാ.

കുരുമുളകു പോലെ ഈ കവിത.

തേജസ്വിനി said...

പറയാനുള്ളത് ഏതാനും വാക്കുകളില്‍
പറഞ്ഞ വഴിപോക്കന് ഈ പുതിയ ബ്ലോഗറുടെ അഭിനന്ദനങ്ങള്‍...ഒരഭിപ്രായം പറയാനുള്ള പക്വതയായോ എന്നറിയില്ല...എന്നാലും പറയട്ടെ, ക്ലീഷേ ആണെങ്കിലും-വളരെ നന്നായി....ചിന്തിപ്പിക്കുന കവിത.

ശ്രീ ഇടശ്ശേരി. said...

അന്ന്..“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു....”
ഇന്ന്...“മതങ്ങള്‍ ശവങ്ങളെ സൃഷ്ടിച്ചു...”
പരിണാമം നന്നായീട്ടുണ്ട്.
:)

Minnu said...

കൊള്ളാം...നല്ല ആശയം
all the best

Anuroop Sunny said...

തീര്‍ത്ഥയാത്ര!

ആശംസകള്‍

വിജയലക്ഷ്മി said...

kaithamullinte abhipraayathhe maanikkunn..
avasarochitha aashayam..