..

-..-

Monday, September 15, 2008

കുടി തേടുന്നവര്‍.









മരക്കൊമ്പില്‍ കുരുക്കിട്ട്
മരണം കാത്ത് ഗതികെട്ടിങ്ങനെ,
ഇവിടെവരെ എത്തീ ഞങ്ങള്‍ !

കുടിയിറക്കപ്പെട്ട കാടിന്റെ മക്കള്‍
കശക്കിയെറിഞ്ഞ സത്വവും പേറി.

മുനയൊടിഞ്ഞ അമ്പും
ഒച്ചയില്ലാത്ത വാക്കും
കുരുക്കിട്ട കയറും
സ്വന്തമായുള്ളവര്‍

ഇനിയൊരു വെടിയൊച്ച
കേള്‍ക്കും മുന്നേ,
ഗതികേടിന്‍ കുരുക്കില്‍
...ഗതികെട്ടിങ്ങനെ..

9 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ പാശത്തിനടിമകളാക്കണോ?

ജിജ സുബ്രഹ്മണ്യൻ said...

മുനയൊടിഞ്ഞ അമ്പും
ഒച്ചയില്ലാത്ത വാക്കും
കുരുക്കിട്ട കയറും
സ്വന്തമായുള്ളവര്‍

കൊള്ളാം ഈ വരികള്‍ ഇഷ്ടപ്പെട്ടു

Dileep said...

കൊള്ളാം ബ്ലോഗിലിത്തരം അത്ഭുതങ്ങള്‍ ഒക്കെയുണ്ടോ?

നരിക്കുന്നൻ said...

സമകാലീന പ്രസക്തമായ കവിത.

ചന്ദ്രകാന്തം said...

മുനയൊടിഞ്ഞ അമ്പും..
ഒച്ചയില്ലാത്ത വാക്കും..

:(

siva // ശിവ said...

[മുനയൊടിഞ്ഞ അമ്പും ഒച്ചയില്ലാത്ത വാക്കും കുരുക്കിട്ട കയറും സ്വന്തമായുള്ളവര്‍] എത്ര നല്ല വരികള്‍...

ശ്രീ ഇടശ്ശേരി. said...

ആ ജനതയുടെ ഉള്ളറിഞ്ഞ കവിത..
നന്നായീട്ടുണ്ട്...
:)

Kunjipenne - കുഞ്ഞിപെണ്ണ് said...

താങ്കള്‍ എല്ലടുത്തും ചെയ്യുന്നതുപോലെ :) ഇങ്ങനൊരു മറുപടി ഇട്ടുപോകാന്‍ കഴിയുന്നതല്ല താങ്ങളുടെ കവിതകള്‍
ആഴമുള്ള കവിതകള്‍
അഭിനന്ദനങ്ങള്‍

തേജസ്വിനി said...

ആഴമുള്ള വരികള്‍!!!!!
നമുക്കിടയിലെ നമ്മെ നാം തിരിച്ചറിയുന്ന കാലം വിദൂരത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു
എന്ന് മനസ്സിലാക്കാനെനിക്കിഷ്ടം...