..

-..-

Sunday, May 04, 2008

‘മേരാ ജീവന്‍ ...‘











ഇടുങ്ങിയ തീവണ്ടി മുറിയില്‍
ഇരതേടുന്നു ഒരു കൌമാരം

ഒട്ടിയ വയറിന്‍ രോദനമായി
ചങ്കുപൊട്ടിയവള്‍ പാടുകയാണ്
‘മേരാ ജീവന്‍ കോരാ കാഗസ്..’

വെച്ചു നീട്ടിയ നാണയത്തുട്ടില്‍
വേണ്ടാത്ത നോട്ടമുനയില്‍
ആ ദൈന്യത പാടുകയാണ് .

നീളുന്ന പാളങ്ങള്‍ പോലെ
നീളമേറിയ ദിനരാത്രങ്ങളില്‍‍,
വറ്റി വരണ്ട സ്വപ്നങ്ങള്‍ കൂട്ടാക്കി
വറ്റാത്ത ജീവനെ പേറാന്‍
പാടി അലയുകയാണവള്‍.

അകലത്തെ തോല്പിച്ച ചക്രങ്ങള്‍,
എവിടെയൊ അലിഞ്ഞ അവളും.

ഒരുനാള്‍ വീണ്ടുമൊരു യാത്രയില്‍
അടുത്തു വന്നു പഴയ ശബ്ദം.

നിറവയറില്‍ വിറങ്ങലിച്ച ശരീരം
എതോ ഗാനം പുലമ്പുന്നു...
വീണ്ടുമൊരു ദൈന്യത പിറക്കുന്നു,
ഓര്‍മ്മയില്‍ ആ വരികള്‍ വിങ്ങുന്നു..

‘മേരാ ജീവന്‍ ...‘

17 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

‘മേരാ ജീവന്‍ ...‘

തണല്‍ said...

സിപി,
ഒടുങ്ങിത്തീരുന്നതിനു മുന്‍പ്
ഇങ്ങനെ എന്തെല്ലാം കാഴ്ചകള്‍ കാണണം.:(

siva // ശിവ said...

നല്ല വരികള്‍.....ചിത്രവും നന്നായി....

പാമരന്‍ said...

"വീണ്ടുമൊരു ദൈന്യത പിറക്കുന്നു.."
ഒടുങ്ങാത്ത ചക്രം!

'കോരാ കാഗസു'കളായ പാഴ്ജന്മങ്ങള്‍..

ഇഷ്ടപ്പെട്ടു മാഷെ.

തറവാടി said...

സത്യമാണെങ്കില്‍ കൂടെ എവിടെയോ നൊന്തു.ഇതാണ് കവിത വായിക്കാന്‍ പേടി.

ചന്ദ്രകാന്തം said...

ദൈന്യതയുടെ ചക്രം......!!!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഓര്‍മ്മയില്‍ ആ വരികള്‍ വിങ്ങുന്നു..
‘മേരാ ജീവന്‍ ...‘

വല്ലത്ത ഒരു വിഷമം തോന്നി......പാവം

Unknown said...

ഒരോ യാത്രക്കളിലും ഇങ്ങനെയുള്ള കാഴ്ച്ച്കള്‍
നിരവധി പണം ഉള്ളവന്‍ അതു കണ്ടു ചിരിക്കുന്നു
അവനെ ആട്ടി പായിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു

Ranjith chemmad / ചെമ്മാടൻ said...

ഈ യാത്രയില്‍ ഇനിയെന്തെല്ലാം

ജാബിര്‍ മലബാരി said...

nalla kavitha......................
i like

smitha adharsh said...

നല്ല കവിത..ലളിതമായത് കൊണ്ടു ഭംഗി ഏറി..

Jayasree Lakshmy Kumar said...

പാഴ്ജജന്മങ്ങള്‍
വരികള്‍ നന്നായി

ഹരിയണ്ണന്‍@Hariyannan said...

മേരാ ജീവനും കോരാ പേപ്പറായി മോനേ ദിനേശാ!!
:)

നരേന്‍..!! (Sudeep Mp) said...

oru thulli kannuneer...pinne orukutam chora....!!!

ഗീത said...

ജീവിതം ഒരു ചക്രമല്ലേ. തുടങ്ങിയേടത്തുതന്നെ എത്തും...

Mr. X said...

"വീണ്ടുമൊരു ദൈന്യത പിറക്കുന്നു,
ഓര്‍മ്മയില്‍ ആ വരികള്‍ വിങ്ങുന്നു"
വേദനിപ്പിച്ച വരികള്‍...
ഇഷ്ടമായി...