..

-..-

Sunday, April 27, 2008

ഇറ്റു വീണ തുള്ളി.


തിളച്ച ഗിരിശൃംഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീ‍ണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !

ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !

കാഴ്ച്കകളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
ഈ പുഴയോ..

25 comments:

..::വഴിപോക്കന്‍[Vazhipokkan] said...

ഒഴുക്ക്..

Ranjith chemmad said...

"ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !"

എന്തിനാ കൂടുതല്‍.....
വളരെയിഷ്‌ടപ്പെട്ടു....

ശിവ said...

കവിത നന്നായി...കേട്ടോ...

Kilukkampetty said...

“അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
ഈ പുഴയോ..“തണുത്ത വെള്ളം നിറഞ്ഞ ഒരു പുഴയില്‍ ഒഴുകി ഒഴുകി നടക്കുന്ന പൊലെ തോന്നുന്നു. തെളിനീര്‍ നിറഞ്ഞ ഒരു പുഴയായി, ഇരു കരകള്‍ക്കും ആശ്വാസമായി ഒന്നും അറിയാത്ത പോലെ ഇങ്ങനെ ഒഴുകിക്കോട്ടേ ഈ ജീവിതം അല്ലേ..
നല്ല കവിത. വായിച്ചപ്പോള്‍ നല്ല സുഖം.....

തണല്‍ said...

സിപി ഈ വഴി ആദ്യം!കവിത കൊളളാം..
ഒരു സംശയം,
ഗിരിസൃംഗമാണോ..ശ്യംഗമാണോ?
കണ്‍ഫ്യൂഷനായല്ലോ ഈശ്വരാ..

..::വഴിപോക്കന്‍[Vazhipokkan] said...

Ranjith chemmad,
ശിവ,
Kilukkampetty,
വളരെ സന്തോഷം..

തണല്‍,
താങ്കളുടെ കവിതയും ആദ്യമായി വായിക്കാന്‍ കഴിഞ്ഞു. ഒരുപാട് ഇഷ്ടായി.
കണ്‍ഫ്യൂഷന്‍ ആകണ്ടാ, പറഞ്ഞതു ശരിയാ‍ണ്,തിരുത്തലിനു ഒരുപാടു നന്ദി .

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തിളച്ച ഗിരിശൃഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീ‍ണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !:)

നന്നായിട്ടുണ്ട് മാഷെ.

തറവാടി said...

:)

അത്ക്കന്‍ said...

ജീവിതവും അങ്ങനെയാണ്.
എവിടെ നിന്നോ തുടങ്ങി,എങ്ങിനെയോ ജീവിച്ച്,അവസാനം ജീവന്റെ തുടിപ്പുകള്‍ അനന്തതയില്‍ ലയിക്കുന്നു.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഒരോ തുള്ളിക്കളും ഇറ്റു വീഴുന്നത് കാണാന്‍ നല്ല രസമാണു.മഴപെയ്തു തോര്‍ന്നു കഴിയുമ്പോള്‍
ഇലചാര്‍ത്തിലൂടെ ഒഴുകിയിറങ്ങുന്ന തുള്ളിക്കള്‍
ശരിക്കും രസകരമായ ഓര്‍മ്മ തന്നെ

നിരക്ഷരന്‍ said...

:)

lakshmy said...

അവസാ‍നം അലിഞ്ഞു ചേരുന്നത് ആ ബ്രഹ്മസാഗരത്തില്‍ തന്നെ, അറിഞ്ഞും അറിയാതേയും ഒഴുകി..
വരികള്‍ ഇഷ്ടമായി

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.

ശ്രീനാഥ്‌ | അഹം said...

emmm... nannaayi....

വല്യമ്മായി said...

ഒരു സമാന ചിന്ത ഇവിടെ ഗദ്യത്തില്‍.

കവിത നന്നായി.

..::വഴിപോക്കന്‍[Vazhipokkan] said...

മിന്നാമിനുങ്ങുകള്‍ //സജി,
അത്ക്കന്‍,
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍,
നിരക്ഷരന്‍,
lakshmy,
ശ്രീ,
ശ്രീനാഥ്‌ | അഹം, :)

തറവാടി, വന്നത്തില്‍ സന്തോഷം.
വല്യമ്മായി, കല്ലിന്റെ കഥ വായിച്ചു.. സമാനമായ ചിന്ത തന്നെ.നന്നായിരിക്കുന്നു,

kaithamullu : കൈതമുള്ള് said...

കവിത ഇഷ്ടമായി, ദിനേഷ്; പക്ഷേ ഒരപൂര്‍ണത പോലെ...
(എന്റെ മാത്രം തോന്നലായിരിക്കാം)

-തുടക്കം വെണ്‍കൊറ്റക്കുട ചൂടിയ ഹിമവല്‍ ശൃംഗത്തില്‍...
- ഒടുക്കം ബ്രഹ്മസാഗരത്തിലും, അല്ലേ?

ഹരിയണ്ണന്‍@Hariyannan said...

എഴുതാതെ മനസ്സില്‍ വച്ചിരുന്ന ഏതോ കവിതയുടെ വരികളെ നിന്റെ മനസ്സും കട്ടെടുത്തിരിക്കുന്നു..
ആയിരിക്കാം...കാരണം,നമ്മുടെയെല്ലാം ജീവിതങ്ങള്‍ ഒന്നുപോലെ ഒഴുകുകയാണല്ലോ...

നജൂസ്‌ said...

വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
നന്നായിരിക്കുന്നു
ഈ വഴിയെ ആദ്യമാണ്‌

വരാം

..::വഴിപോക്കന്‍[Vazhipokkan] said...

ശശിയേട്ടാ,പൂര്‍ണ്ണത തേടിയുള്ള യാത്രയെപ്പറ്റിയായതു കൊണ്ടായിരിക്കും, :)
വന്നതില്‍ സന്തോഷം

ഹരിയണ്ണന്‍@Hariyannan, ഞാന്‍ പറ്റിച്ചോ :)

നജൂസ്‌, സ്വാഗതം

സ്നേഹതീരം said...

നല്ല കവിത.
അഭിനന്ദനങ്ങള്‍.

കാഴ്ച്കളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയെവിടെയോ തേടുന്നു
ഞാനും,ബ്രഹ്മസാഗരം

..::വഴിപോക്കന്‍[Vazhipokkan] said...

സ്നേഹതീരം, :)

smitha adharsh said...

ഒഴുകി ക്കോളൂ ,ഇനിയും ഇനിയും ഒഴുകിക്കോളൂ....
നന്നായിട്ടുണ്ട്..ഇനിയും വരാം ഇതിലെ..

My......C..R..A..C..K........Words said...

kavitha manoharamayirikkunnu...avasana varikalil pettennu avasaanippikkaanulla vembal kaanunnu...

തസ്കരവീരന്‍ said...

നല്ല ചിത്രം, നല്ല കവിത.
സുഖമുള്ള വരികള്‍.
ഇഷ്ടമായി...