..

-..-

Sunday, March 16, 2008

ചൂരല്‍പൊടിപിടിച്ച
ക്ലാസ്സിന്റെ മൂലയില്‍
ഈ രാത്രി കഴിക്കണം

എന്നും
മാഷിന്റെ മുന്നിലെ മേശയില്‍
കിടന്നു കാണുന്ന
തുറിച്ച കണ്ണുകള്‍
പറയുന്നതെന്താണ് ?

അവസാനമില്ലാത്ത
ചൂരല്‍ കഷായം
നശിക്കണമെന്നോ

കേട്ടില്ലേ,
ആര്‍ത്തിരമ്പി അടുക്കുന്ന
ആയിരം കണ്ണുകള്‍.
ഇനിയെല്ലാം കഴിഞ്ഞു !

പതിയെ,
കൊട്ടിയടച്ച കണ്ണൂം കാതും
തുറന്നു നോക്കി

ആര്‍ത്തിപിടിച്ച
രണ്ടു കണ്ണുകള്‍,
അതു മാഷിന്റേതായിരുന്നു !

28 comments:

..::വഴിപോക്കന്‍[Vazhipokkan] said...

ഒരു ചൂരലിന്റെ സ്വപ്നം..

വാല്‍മീകി said...

ചൂരല്‍ എല്ലാവര്‍ക്കും ഒരു പേടിസ്വപ്നമല്ലേ?
നല്ല വരികള്‍.

മുരളി മേനോന്‍ (Murali Menon) said...

ചൂരല്‍ കഷായം മറക്കാറായിട്ടില്ല ഈ പ്രായത്തിലും അല്ലേ...

ഇഷ്ടായ് ദിനേശ്

kaithamullu : കൈതമുള്ള് said...

ആര്‍ത്തി പിടിച്ച രണ്ട് കണ്ണുകള്‍....
അതാരുടേതാ?

നല്ല ഭാവന, നല്ല, ഓര്‍മ്മ...
-അല്ലേ, ദിനേഷ്?

ഹരിയണ്ണന്‍@Hariyannan said...

നല്ല കുറിയ,ആറ്റിക്കുറുക്കിയ വരികള്‍...

എന്ന്
മറ്റൊരു കരാമക്കാരന്‍

മുഹമ്മദ് ശിഹാബ് said...

എന്റെ സ്കൂള്‍ ജീവിതം ഒര്‍മ്മിപ്പിക്കുന്ന കവിത

നന്നായിട്ടുണ്ട്...

Anonymous said...


Make money with Google... Its FREEEE For All..

സ്നേഹതീരം said...

നന്നായിരിക്കുന്നു, കവിത. ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതാന്‍ ആശംസകള്‍

Rare Rose said...

ചൂരലിന്റെ സ്വപ്നം നന്നായി.......ആദ്യം എവിടെയൊക്കെയോ എനിക്കു മനസ്സിലായില്ല......എങ്കിലും ഒന്നുംകൂടി വായിച്ചപ്പോള്‍ എന്തൊക്കെയോ മനസ്സിലായി...:)

..::വഴിപോക്കന്‍[Vazhipokkan] said...

വാല്‍മീകി :),
മുരളി മേനോന്‍ (Murali Menon) .. ഇല്ല മാഷെ :),
kaithamullu : കൈതമുള്ള് ..ശശിയേട്ടാ :),
ഹരിയണ്ണന്‍@Hariyannan, :) സന്തോഷം ഒരു കരാമക്കാരനെ കൂടെ പരിചയമായതില്‍,
മുഹമ്മദ് ശിഹാബ് :) സ്വാഗതം,
അനോണി..കണ്ടു,
സ്നേഹതീരം.. :) സന്തോഷം,
Rare Rose, മാഷും കുട്ടികളും ചൂരലിനെ നോക്കികാണുന്നത് രണ്ടു രീതിയില്‍ ആണന്നു പറയാന്‍
ശ്രമിച്ചതാണ്..വന്നതില്‍ സന്തോഷം :)

വഴി പോക്കന്‍.. said...

ഒരു ചൂരലിന്റെ ആവശ്യം ഇവിടെയും വരും..[;)]

പാമരന്‍ said...

ഒരു മാഷിന്‍റെ മോനായിപ്പോയതു കൊണ്ട്‌ സ്കൂളില്‍ മാത്രമല്ല വീട്ടിലുമുണ്ടായിരുന്നു കഷായം... അഞ്ചാം ക്ളാസ്സില്‍ പഠിക്കുംപോള്‍ അനിയന്‍ പാടുമായിരുന്നു: "വരുമെന്‍ പ്രാണസഖി.. അതു നീ നീണ്ടവടീ.."

നന്നായി..

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

വഴിപോക്കന്‍, ചൂരല്‍ കഷായം അന്നൊക്കെ ഉറക്കം കെടുത്തും സാധനമായിരുന്നു. ഇന്നത് കാണാന്‍, ഒന്നൂടെ കൊള്ളുവാന്‍ ഒരു മോഹം, വെറുതേയൊരു മോഹം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉള്ള കുരുത്തക്കേടൊക്കെ ചെയ്ത് ഞ്ചൂരല്‍ കഷായോം വാങ്ങിച്ച് ഇരുന്നതോണ്ട് ഇപ്പ അതൊക്കെ ഓര്‍ക്കാനായി ല്ലെ...

ഒരു ചൂരലിന്റെ സ്വപ്നം - ഉവ്വാ

Gopan (ഗോപന്‍) said...

നല്ല വരികള്‍..
പഴയ അദ്ധ്യാപകരെ കാണുമ്പോള്‍
കൈകള്‍ താനെ വേദനിക്കുന്ന പോലെയൊരു അനുഭവം..
:)

Kilukkampetty said...

എല്ലാ കണ്ണുകളിലും എന്ത് എന്നറിയവുന്ന പാവം ചൂരല്‍ കണ്ണുകളില്‍ എന്ത് എന്നു ആരും അറിഞ്ഞതെയില്ല.ഒറ്റവായനയില്‍ ഒന്നും മനസ്സിലായില്ല.(എന്റെ അറിവില്ലയ്മ്)അതാണ കമന്റിടാന്‍ താമസിച്ചത്.

നിലാവര്‍ നിസ said...

നന്നായി ചൂരല്‍ കുറിപ്പ്..
:)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഉഗാണ്ട രണ്ടാമന്‍ said...

നല്ല വരികള്‍!

..::വഴിപോക്കന്‍[Vazhipokkan] said...

വഴി പോക്കന്‍..,
വന്നതില്‍ സന്തോഷം അപരാ. എന്റെ കയ്യില്‍ സ്റ്റോക്കില്ല കേട്ടോ, :)

പാമരന്‍, :)
പാട്ടു കേട്ടു ചിരിച്ചു പോയി.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌),
മോഹിക്കേണ്ടാ..നല്ല പെട കിട്ടിയലോ :)

പ്രിയ ഉണ്ണികൃഷ്ണന്‍,
ഉവ്വെ.. :)

Gopan (ഗോപന്‍),
നല്ല അടി തന്ന മാഷിനോടു കൂടുതല്‍ സ്നേഹം തൊന്നുന്നില്ലേ ഇപ്പോള്‍ ?

Kilukkampetty ,
ഈ കവിത, അന്നു പറഞ്ഞപോലെ മതിലിനു പുറത്തു നില്‍ക്കുന്ന ആനയെ വരച്ച പോലെ ആയോ?
:)

നിലാവര്‍ നിസ :),
sv :),
ഉഗാണ്ട രണ്ടാമന്‍ :),
സന്തോഷം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നു മാഷെ...
ഓര്‍മകളില്‍ ഒന്ന് ഊളയിട്ടപോലെ..

ഭൂമിപുത്രി said...

ചൂരല്ക്കഷായം പകരാതെ
ചൂരല്‍ കഥ പറയുന്നതാദ്യമാണ്‍
കേള്‍ക്കുന്നതു

കുഞ്ഞന്‍ said...

പാവം ചൂരലിനുമുണ്ടല്ലേ ഒരു കഥ..

സ്വപ്നം നന്നായി..!

maramaakri said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

maramaakri said...

ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html

ചന്ദ്രകാന്തം said...

ഓര്‍‌മ്മകളില്‍, കഷായവും മധുരിയ്ക്കും...ല്ലേ...

SARGAM said...

nanaayi

വിജി പിണറായി said...

ഞാന്‍ ഈ വഴി വന്നില്ല...
പേടിസ്വപ്നമല്ലാത്ത ചൂരലിനെ വെറുതെ സ്വപ്നം കണ്ടിരുന്ന പഴയ ഒരു ‘പഠിപ്പിസ്റ്റ്’... അച്ഛനും അമ്മയും അധ്യാപകരായിരുന്നതുകൊണ്ടും വികൃതിയെന്നാല്‍ എന്താണെന്ന് അറിഞ്ഞേ കൂടാത്ത പഞ്ചപാവം പയ്യനായിരുന്നതിനാലും സ്കൂളിലേതിനേക്കാള്‍ കൂടുതല്‍ വീട്ടില് ചൂരലുമായി കൂട്ടായിരുന്ന ഒരു അസ്സല്‍ തല്ലുകൊള്ളി...!