..

-..-

Thursday, December 06, 2007

മണ്‍ചെരാതുകള്‍ ചിരിക്കുമ്പോള്‍..


കൂരിരുട്ടിലും സൂര്യന്റെ ദൌത്യം പേറിനിന്നുയിര്‍ നൊന്തവര്‍ ഞങ്ങള്‍
‍ഈ വെളിച്ചത്തിലന്ധരായ് നില്പൂ, ഹാ! വെറും മണ്‍‌ചെരാതുകള്‍ ഞങ്ങള്‍ !
-ഓ.എന്‍.വി.


എന്നുമാ പ്രകാശം കത്തിനിന്നു,
കുഞ്ഞു കണ്ണു ചിമ്മിയപ്പോള്‍
ആദ്യം അമ്മയായി
മുലപ്പാലിന്‍ മണമായി..
പിന്നെ ചേച്ചിതന്‍
സ്നേഹ സ്പര്‍ശമായി..
തലമുറ അനുഭവങ്ങള്‍ പകര്‍ന്ന
മുത്തശ്ശികഥയായി..
കളിക്കൂട്ടുകാരിതന്‍
ക്ഷണിക പരിഭവമായി..
അറിവിന്‍ നിറവു പകര്‍ന്ന
ഗുരുവിന്‍ വെളിച്ചമായി..
ആദ്യാനുരാഗത്തിന്‍
നൊമ്പരം തന്ന പ്രണയിനിയായി..
നന്മതന്‍ വസന്തമായി
വന്നെത്തിയ പ്രിയ പത്നിയായി,
പുത്രിയായി..
ആത്മാവിന്‍ സാരാംശം ചൊല്ലിയ
സ്നേഹ ദീപമായി..
..എന്നുമാ മണ്‍ചെരാതുകള്‍ കത്തിനിന്നു.

ആരുമറിയാന്‍ ശ്രമിച്ചില്ലവയുടെ,
കണ്ണീരില്‍ മുങ്ങിയ നിറതിരികള്‍..!!
-------------------------------------------------------------------
സമര്‍പ്പണം,
ഈ കവിതക്കു പ്രേരകമായ ഫോട്ടോ എടുത്തയച്ചുതന്ന എന്റെ
പ്രിയ സഹധര്‍മ്മചാരിണിക്ക്.. കൊള്ളാമെടോ..കീപ്പ് ഇറ്റ് അപ്..!!

23 comments:

..::വഴിപോക്കന്‍[Vazhipokkan] said...

മണ്‍ചെരാതുകള്‍ ചിരിക്കുമ്പോള്‍..

sreedevi Nair said...

DEAR CP ,
POTTICHIRICHENTE..ULLAM MAYAKKIYA
POOPUNCHIRIYE NJAN MARAKKUKILLA
CHECHI

മന്‍സുര്‍ said...

വഴിപോക്കന്‍...

ലളിതമാം നിന്നക്ഷരമെങ്കിലും
ഒത്തിരിയുണ്ടതില്‍ ലാളിത്യം
ജീവിത കാലത്തിന്‍ വളര്‍ച്ച
സ്നേഹം....അരികിലായ്‌...അകലേയാണെങ്കിലും

മനോഹരം


നന്‍മകള്‍ നേരുന്നു

kilukkampetty said...

സ്നേഹ ദീപമായി..
..എന്നുമാ മണ്‍ചെരാതുകള്‍ കത്തിനിന്നു.
എന്തെഴുതണം എന്നറിയില്ല. കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയതും എന്തിനെന്നറിയില്ല,ചിരിക്കുമ്പോഴും കരയുന്നവര്‍.........മണ്‍ചെരാതുകള്‍ നന്നയിട്ടുണ്ട്.

മര്‍ത്ത്യന്‍ said...

എടൊ സീപ്പീ,

നിന്റെ ഹായ്‌ ഞാന്‍ ജീട്ടോക്കില്‍ കണ്ടു
തിരക്കായിരുന്നെടോ. ഇനിയും തീര്‍ന്നിട്ടില്ല.
നിന്റെ കവിതകളിലൂടെ ഞാന്‍ ഭൂതകാലത്തിലേക്ക്‌ പോകുന്നു, അവിടെ ഞാന്‍ നിന്റെയും നമ്മുടെ മറ്റ്‌ കശ്മലന്മാരുടേയൂം കൂടെയിരുന്ന് സിസറും വലിച്ച്‌ ഏതെങ്കിലും അപ്പാവിയെ ഭേദ്യം ചെയ്യുന്നതും കാണുന്നു.
നന്നായിട്ടുണ്ടെടോ
വളരെ ഇഷ്ടപ്പെട്ടു

സ്വന്തം മര്‍ത്ത്യന്‍

ശ്രീവല്ലഭന്‍ said...

പ്രിയ സി പി,
ആരുമറിയാന്‍ ശ്രമിച്ചില്ലവയുടെ,
കണ്ണീരില്‍ മുങ്ങിയ നിറതിരികള്‍..!!
വളരെ അര്‍ദ്ധവത്താണ് ഈ വരികള്‍. ഇഷ്ടപ്പെട്ടു.

അപ്പു said...

നന്നായിട്ടുണ്ടു ദിനേശാ..
നല്ല ചെരാതുകള്‍

..::വഴിപോക്കന്‍[Vazhipokkan] said...

sreedevi Nair,
മന്‍സുര്‍,
kilukkampetty ,
മര്‍ത്ത്യന്‍,
ശ്രീവല്ലഭന്‍ ,
അപ്പു ...

സന്തോഷം !

പി.ജ്യോതി said...

കാര്‍ത്തികദീപം കവിതയാക്കി.നല്ല ആശയം.

ആരുമറിയാന്‍ ശ്രമിച്ചില്ലവയുടെ,
കണ്ണീരില്‍ മുങ്ങിയ നിറതിരികള്‍..!!

.... ഈ വരികള്‍ ആവശ്യമുണ്ടോ??

..::വഴിപോക്കന്‍[Vazhipokkan] said...

നന്ദി ജ്യോതിസ്,

ആ വരികള്‍ വേറിട്ട് നില്‍ക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നു..

വല്യമ്മായി said...

നല്ല വരികള്‍

ഹരിശ്രീ said...

ആത്മാവിന്‍ സാരാംശം ചൊല്ലിയ
സ്നേഹ ദീപമായി..
..എന്നുമാ മണ്‍ചെരാതുകള്‍ കത്തിനിന്നു.

ആരുമറിയാന്‍ ശ്രമിച്ചില്ലവയുടെ,
കണ്ണീരില്‍ മുങ്ങിയ നിറതിരികള്‍..!!

സിപി ഭായ്

മനോഹരമായ വരികള്‍

മുരളി മേനോന്‍ (Murali Menon) said...

മണ്‍ചെരാതുകള്‍ ചിരിക്കട്ടെ സി.പി. എപ്പോഴും.. പിന്നെ ദു:ഖങ്ങള്‍ മറക്കാനായ് മന:പൂര്‍വ്വം ചിരിക്കുന്നവരും ഈ ലോകത്ത് ധാരാളം. സര്‍ക്കസ്സിലെ കോമാളിയെപോലെ... എങ്കിലും ചിരി മറ്റുള്ളവര്‍ക്ക് നല്‍കുന്നത് സന്തോഷമാണ്..

ചിരിയുടെ പുറകില്‍ ദു:ഖമുണ്ടെന്ന് മനസ്സിലാക്കിയെങ്കില്‍ അതിന് സാന്ത്വനം പകരാനും ശ്രമിക്കണം....അറിയാത്തവരും, അറിയില്ല എന്നു നടിക്കുന്നവരേയും നമുക്ക് മറക്കാം..
കവിത ഇഷ്ടമായ്

..::വഴിപോക്കന്‍[Vazhipokkan] said...

വല്യമ്മായി,
ഹരിശ്രീ.. :)

മുരളി മാഷെ, എല്ലാവര്‍ക്കും ചിരിക്കാന്‍ കഴിയട്ടെ.

ഭൂമിപുത്രി said...

ആരുമറിഞ്ഞില്ലെങ്കിലും ചെരാതിന്റെ ജീവിതസാഫല്ല്യമായില്ലെ വഴിപോക്കാ?

..::വഴിപോക്കന്‍[Vazhipokkan] said...

ഭൂമിപുത്രി, നല്ലനിരീക്ഷണം.

Anonymous said...

good..

നല്ല വരികള്‍..നല്ല ചിത്രം..

Anonymous said...

good

അമ്പിളി ശിവന്‍ said...

very good..god pic...

Geetha Geethikal said...

പല രൂപങ്ങളാര്‍ജ്ജിച്ച് ജീവിതത്തില്‍ സ്നേഹവും പ്രകാശ ധാരയും പൊഴിച്ചു നിന്ന മണ്‍ചെരാതുകളുടെ മൊഴിച്ചിത്രവും മിഴിച്ചിത്രവും നന്നായിരിക്കുന്നു.....

വഴിപോക്കനും സഹധര്‍മിണിക്കും അഭിനന്ദനങ്ങള്‍.......

..::വഴിപോക്കന്‍[Vazhipokkan] said...

anony,
അമ്പിളി ശിവന്‍,
Geetha Geethikal,
..നന്ദി

ആഗ്നേയ said...

കൊള്ളാം...നല്ല വരികള്‍

ശ്രീ... said...

ചിരിക്കു പിന്നിലെ നൊംബരം കാണാന്‍ എല്ല്ലാ വര്‍ക്കും സാധിക്കാറില്ല... ഈ മനസ്സിനു നല്ലതു വരട്ടെ..