..

-..-

Wednesday, November 21, 2007

ഇന്നെന്‍ പ്രഭാതം


















മഞ്ഞിന്‍ മൂടുപടവുമേന്തി
ഇന്നെന്‍ പ്രഭാതം,എത്ര സുന്ദരം !
മകരക്കുളിരില്‍ മനമാകെ നിറഞ്ഞു
മെല്ലെ നടന്നു, വിജനമീ വീഥിയില്‍

മടിയോടെ പൊങ്ങുന്ന കതിരോന്റെ പൊന്‍ കതിര്‍
മെല്ലെ തിളങ്ങുന്നു, മിനാരത്തിനപ്പുറം
കുറുകിപ്പറക്കുന്ന പ്രാവിന്റെ ചിറകടി
അലിയുന്നു,ബാങ്കു വിളികളില്‍ അകലെയായ്.

താരിളം തെന്നല്‍ മെല്ലെ തലോടുന്ന
ചാരു ലതകളില്‍ തുള്ളുന്ന നീര്‍കണം
ഇറ്റിറ്റു വീഴാനായ് വെമ്പുന്ന തുള്ളിയില്‍
തട്ടിച്ചിതറുന്നു ബാലകിരണങ്ങള്‍

വെള്ളപ്പുതപ്പിലുറങ്ങുന്ന ജലവീഥി
കീറിമുറിക്കുന്നു എകനായ് ആ തോണി
പാറിക്കളിക്കുന്ന ദേശാടനക്കിളി
ആഘോഷമാക്കുന്ന സുന്ദര പ്രഭാതം.

അങ്ങു ദൂരെനിന്നിങ്ങടുത്തെത്തി
മൂന്നുപേര്‍, ഒരു കുടുംബം
എത്ര പ്രകാശമാ കുഞ്ഞിന്‍ വദനത്തില്‍
നന്മതന്‍ പ്രഭാതമായ്, കണ്ടു നിറഞ്ഞു.

ജീവിത സന്ധ്യയിലെത്തിയ രണ്ടുപേര്‍
എന്നെ കടന്നു പോയ് വേഗത്തില്‍, മുന്നോട്ടായ്
ഇനിയെത്ര ജന്മങ്ങള്‍ കിട്ടിയാലടങ്ങില്ല
അത്ര സുന്ദരമീ പ്രഭാതം..
-------------------------------------------------------------------------
നനുത്ത ഒരു ദുബായ് പ്രഭാതത്തിന്റെ ഓര്‍മ്മക്കായി...

13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എല്ലാ പ്രഭാതങ്ങളും നന്മകള്‍ തരട്ടെ..

Murali K Menon said...

ഇഷ്ടമായ് പ്രഭാതം..

ഗീത said...

പ്രഭാതത്തിന്റെ ചിത്രവും കവിതയും ഒരു പോലെ മനോഹരം.
ആദ്യത്തെ 4 stanzaകള്‍ മതിയെന്നാണ് എനിക്കു തോന്നുന്നത്...
അവസാനത്തെ2 stanzaകളിലെ വിഷയം കൃത്യം പ്രഭാതമല്ലല്ലോ.. പറഞ്ഞുവെന്നേയുള്ളു കേട്ടോ?
പിന്നെ ‘അകലെ ദൂരെ‘ എന്ന ഒരേ അര്‍ത്ഥത്തില്‍ ഉള്ള വാക്കുകള്‍ ഒരുമിച്ചു പ്രയോഗിച്ചിരിക്കുന്നൂ..
അതും ഒന്നു മാറ്റിയെങ്കില്‍..

Sethunath UN said...

നന്നായി.:)

ദിലീപ് വിശ്വനാഥ് said...

നല്ലൊരു പ്രഭാതം ആശംസിക്കുന്നു.

ശ്രീ said...

നല്ല ചിത്രം, നല്ല കവിത.

:)

ഹരിശ്രീ said...

ഇനിയെത്ര ജന്മങ്ങള്‍ കിട്ടിയാലടങ്ങില്ല
അത്ര സുന്ദരമീയെന്‍ പ്രഭാതം..

ഒരു പാട് ഇഷ്ടമായി. നല്ല പോസ്റ്റ്

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ജ്യോതി,മുരളി മാഷ്,നിഷ്ക്കളങ്കന്‍,
വാല്‍മീകി ,ശ്രീ ,ഹരിശ്രീ...
സന്ദര്‍ശിച്ചതില്‍ സന്തോഷം.

ഗീത,
നിര്‍ദ്ദേശങ്ങള്‍ക്കും തിരുത്തലുകള്‍ക്കും ഒരുപാടു നന്ദി.
ഇത്തരം വിലയിരുത്തലുകള്‍ ഇനിയും ഉണ്ടാകണം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിത,എത്ര സുന്ദരമീ.......... പ്രഭാതം.

manikutty said...

സിപിയുടെ പ്രഭാത സൂരൃനും മഞില് മയങ്ങുന്ന കുഞിലകളും മനസ്സില് മകരക്കുളിരായി എന്കിലും കുറച്ചുകൂടി ചിത്രങ്ങള് തരാമായിരുന്നു..മണി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മുഹമ്മദ്,സ്വാഗതം.
മിനിക്കുട്ടി, അത്രയും കാഴ്ചകള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഓഫീസില്‍ പോകാ‍ന്‍ സമയം അയോണ്ടാ കേട്ടോ.. :)

Rafeeq said...

നന്നായിട്ടുണ്ട്‌.. ;-)

മണിലാല്‍ said...

കവിതക്കൊടി പാറട്ടെ