..

-..-

Thursday, October 04, 2007

അവസാന പര്‍വ്വം..




















ഇന്നലെ ഞാനുറങ്ങീല..
അവസാനയാമത്തിലേതോ
മയക്കത്തില്‍, കണ്ടു;
വാനിലാക്കാഴ്ച, തെല്ലൊന്നടുങ്ങി

എങ്ങും വന്യമാം കാര്‍മുകില്‍മാത്രം
പൊങ്ങുമലിയുന്ന രോദനമിങ്ങനെ
‘എവിടെയെന്‍ പാ‍ഷാണം,
തരൂഞാനൊന്നു മ്യത്വുവരിക്കട്ടെ’

പരിചിതമീ ശബ്ദം
പരതി,പതറാതെയെന്‍ മിഴികള്‍
‍തൂവെള്ള വേഷ്ടിയില്‍
‍വിഷണ്ണനായ്, തെളിഞ്ഞാരൂപം

പിന്നോട്ടായ് പാഞ്ഞഗ്രജന്‍
‍പൂര്‍വ്വകാലം തേടി
ഓര്‍മ്മതന്‍ വീഥിയില്‍ ചിന്നിചിതറിയ
പോക്കുവെയിലിന്റെ നീണ്ട നിഴലുകള്‍

ഒരുകയ്യിലൂന്നു വടിയും
മറുതോളില്‍ രണ്ടാംമുണ്ടുമേറ്റി
യേകനാ‍യ് നടന്നടുത്താവയോധികന്‍,
കൂട്ടിനായെന്നും തന്‍ നിഴല്‍മാത്രം !

തൂവെള്ളത്താടിയില്‍
‍പൊഴിയുന്നൊരു ചെറുചിരി
നനച്ചെന്‍ മനമാ‍കെയേതോ കുളിര്‍
‍ഹാ,യെത്ര സുന്ദരം !

എന്നുമാ കൂടിക്കാഴ്ചയെന്നും
പ്രതീക്ഷിച്ചു കൊണ്ടെന്നു
മെന്‍ സാ‍യാഹ്നത്തില്‍
‍വന്നുവാ കുളിര്‍തെന്നല്‍

ഒരുപാടു ജീവിത
പൊരുളുകളെപ്പോഴും
പറയുമാ വിറയാര്‍ന്ന നിസ്വനം,
നിറയുമെന്‍ മിഴിയും മനവുമൊരുപോലെ

പോക്കുവെയിലിന്റെ
മൂകമാം നിഴല്‍ പോലെ
യെത്ര ശോകമീ
ജീവിത സായാഹ്നം !

അന്നു ഞാന്‍ കണ്ടീലാ,
വിജനമീ മണ്‍പാത
എവിടെയാ പാല്‍ പുഞ്ചിരി
ഇരുളായ് എന്‍ മനം..

ഒരുനാള്‍ എന്നെത്തേടി
യെത്തി ഝടുതിയില്‍
‍കണ്ടില്ല ഞാനാ വെളിച്ച
മാവദനത്തില്‍, കൂരിരുട്ടു മാത്രം

കെഞ്ചുന്നാ സ്വനം
‘ഇത്തിരി വിഷം തരൂ,
നീയെന്‍ മനമറിയുന്നോന്‍
‍ഞാനൊന്നടങ്ങട്ടെ..‘

തരിച്ചിരുന്നു ഞാനെന്തു
ചൊല്ലുവാനറിയാതെയൊരു മാത്ര
ഒതുക്കി ഞാനെന്‍ കരങ്ങളിലാ
ചുളുങ്ങിയ ശരീരം,തീഷ്ണമായ്

ഒഴുകുന്നൊരു പുഴ
സ്നേഹമാ‍യ്,സ്വാന്തനമായ്
പടരുന്നൊരശ്രു ധാരയായ്..
തലചായ്ക്കാനൊരുനെഞ്ചെങ്കിലും !

ഒത്തിരി സായാഹ്നങ്ങള്‍
‍സന്ധ്യയായെരിഞ്ഞമര്‍ന്നൊരു
നാള്‍ ഞാനും പറന്നകന്നേകനായ്
പൊയ് വീണ്ടുമാ പുണ്ണ്യം.

ഇന്നു ഞാന്‍ കണ്ട കിനാവിലാ
വിളി,വീണ്ടും മുഴങ്ങുന്നു..
കെഞ്ചുന്ന രൂപങ്ങളൊട്ടനവധി
യെത്ര ശൊകമീ ജീവിത സായാഹ്നം !

--------------------------------------------------------------
പ്രവാസത്തിന്റെ നാള്‍വഴിയിലെന്നുമോര്‍മ്മിക്കാ‍ന്‍,
ഒരുപാടു നന്മകളുള്ള കോഴിക്കോട്ടു വെച്ചുണ്ടായ ഒരനുഭവം..
നടക്കാവു ബിലാത്തിക്കുളത്തെ താമസക്കാലത്തു എന്നും
വൈകുന്നേരങ്ങളില്‍ കണ്ടൂ പരിചയമായ എന്റെ സുഹ്യത്തങ്കിള്‍..
ജീവിത്തിന്റെ അവസാന നാളുകളിലെ നൊമ്പരങ്ങള്‍ അദ്ദേഹം
പങ്കുവെക്കുമായിരുന്നു, പിന്നെ ഒരുപാടൂ സന്തോഷങ്ങളും..
ഒരുനാള്‍ ആ സ്നേഹബെന്ധമെന്നോടു
അവിശ്യപ്പെട്ടതു കേട്ടു ഞാന്‍ ഞെട്ടി..
കാലം എന്നെയും അവിടെ നിന്നുമകലെയാക്കി, ഒരു ബന്ധവുമില്ലാതായി..
..ഇന്നു ഞാന്‍ ഇവിടെയുള്ള എന്റെ സുഹ്യത്തിനെ
വിളിച്ചന്യെഷിച്ചു, അങ്കിളിനെപ്പറ്റി..
‘ അദ്ദേഹം മരിച്ചു പോയെടാ..’
..ശാന്തി..ശാന്തി..നിത്യ ശാന്തി..
--------------------------------------------------------------

19 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പോക്കുവെയിലിന്റെ
മൂകമാം നിഴല്‍ പോലെ
യെത്ര ശോകമീ
ജീവിത സായാഹ്നം !

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കെഞ്ചുന്ന രൂപങ്ങളൊട്ടനവധി
യെത്ര ശൊകമീ ജീവിത സായാഹ്നം
നന്നായിട്ടോ. എനിക്കു അഛനെ ഓര്‍മ്മ വന്നു.വല്ലാതെ മനസ്സില്‍ തട്ടി.

സഹയാത്രികന്‍ said...

മാഷേ മനസ്സില്‍ത്തട്ടി...
വല്ലാത്തോരു അവസ്ഥയാലേ അത്...

നന്നായിരിക്കണൂ... ഇഷ്ടായീ...
:)

Sethunath UN said...

വ‌ള‌രെ ഹൃദയസ്പ‌ ര്‍ശ്ശിയായി മാഷെ.

ഫസല്‍ ബിനാലി.. said...

‘ഇത്തിരി വിഷം തരൂ,
നീയെന്‍ മനമറിയുന്നോന്‍
‍ഞാനൊന്നടങ്ങട്ടെ..‘
congrats.............

ശ്രീ said...

മനസ്സില്‍‌ കൊണ്ടു, കേട്ടോ...
അവസാനത്തെ വിവരണം കൂടി ചേര്‍‌ത്തത് കവിതയ്ക്ക് കൂടുതല്‍‌ തീവ്രത നല്‍‌കുന്നു.

Arun Sreekumar S said...

സി.പി,
ഇദ്ദേഹത്തെ നമ്മളൊന്നിച്ചു കണ്ട കാലം ഇതു വായിച്ചപ്പോല്‍ മനസ്സിലെത്തി. അന്നത്തെ ഞെട്ടല്‍ വീണ്‍ടും അനുഭവിച്ചു..
അരുണ്‍

ഉപാസന || Upasana said...

Upaasana liked this poetry...
Very much
:)
upaasana

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കിലുക്കം,
സഹയാത്രികന്‍,
നിഷ്ക്കളങ്കന്‍ ,
ഫസല്‍ ,
ശ്രീ,
അരുണ്‍,
എന്റെ ഉപാസന
..ആസ്വാദ്യമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. കവിതയില്‍ ഒരു തുടക്കക്കാരനായ എനിക്ക് ഇതൊരു വലിയ പ്രോത്സാഹനം തന്നെ..നന്ദി.

Murali K Menon said...

എല്ലാവരും ചെയ്യുന്നതുപോലെ കവിതയില്‍ തുടങ്ങി കഥയിലേക്ക് പോണോ? അതോ കഥയില്‍ തുടങ്ങി കവിതയിലേക്ക് പോണോ? കവിത ആളു പ്രശ്നമുണ്ടാക്കും എന്നാ എന്റെ അനുഭവം? താങ്കളുടേതും അപ്രകാരമാവും എന്ന് എനിക്ക് തോന്നുന്നു. ഇത്തിരി പ്രശനക്കാരി തന്ന്യാ..
(പൊങ്ങുമലിയുന്ന ? ധടുതി...[ഝടുതി - പൊടുന്നനെ,പെട്ടെന്ന് (jhatuthi) എന്നാണോ?]

ഓര്‍മ്മകള്‍....ഓര്‍മ്മകളുണ്ടായിരിക്കണമെപ്പോഴും.. ഇത്തരം ഓര്‍മ്മകള്‍ ഗുരുത്വം സമ്മാനിക്കും വഴിപോക്കാ...അതുകൊണ്ട് എന്നും ഈശ്വര കടാക്ഷവും ഉണ്ടാവും..ഭാവുകങ്ങളോടെ...
ps: ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ തമാശയാണ്...വെറുതെ ചിരിക്കുക മാത്രം ചെയ്താല്‍ മതി... ചിരി വരുന്നില്ലെങ്കില്‍ ഞാന്‍ ഇക്കിളിയാക്കി ചിരിപ്പിക്കും അല്ല പിന്നെ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ഇതു കേട്ടാല്‍ ആരും ചിരിച്ചുപോകും മാഷെ..
പ്രശ്നക്കാരിയോ? ഒരിക്കലുമാകില്ല.
കഥയില്‍ നിന്നുമാണെന്റെ തുടക്കം, കവിതയിലേക്കാണോ എന്നറിയില്ല..കവിത ചമക്കാന്‍ താല്‍പ്പര്യം തോന്നുന്നതുകൊണ്ട് അതും തുടങ്ങി.

ഞാനെഴുതിയ ധടുതി...[ഝടുതി], പെട്ടന്ന്,പൊടുന്നനെ എന്നു തന്നെയാണുദ്ദേശിച്ചത്.
(എന്റെ അറിവുകേടിന്റെ അക്ഷരപിശാ‍ച്..!)
വളരെയധികം സന്തോഷം തൊന്നുന്നു, മാഷ് തിരുത്തിതന്നതിന്..ബ്ലോഗുകളില്‍ അങ്ങയെപ്പോലുള്ള
ജെനുസ്സുകള്‍ തുലോം കുറവാ‍. (നേരില്‍ കാണുമ്പോള്‍
സാമ്പിള്‍ എടുക്കുമെ, ..ഒന്നു ക്ലോണ്‍ ചെയ്യാനാ..)

വളരെക്കാലമായി ഒരു ഇ-ശബ്ദതാരാവലി തപ്പുന്നു,കിട്ടീല്ല. കഴിഞ്ഞ ദിവസം നമ്മുടെ സിബുവുമായി സംസാരിച്ചിരുന്നു. അദ്ദേഹം തന്ന ലിങ്കിലും എനിക്കു പിടിക്കാന്‍ കഴിഞ്ഞില്ല.
മാഷ് സഹായിക്കുമല്ലോ ..(ഇ-ശബ്ദതാരാവലി കിട്ടിയാല്‍ അറിവുകേടു മറച്ചുപിടിക്കാം)

..നന്ദി

Murali K Menon said...

എന്റെ ഉള്ളിലുള്ള പരിമിതമായ കോ-ശബ്ദതാരാവലി (കോമരത്തിന്റെ വെളിപാടില്‍ നിന്നും വരുന്ന ശബ്ദങ്ങളുടെ കൂട്ടം) വച്ച് സഹായിക്കാം. ഇ-ശബ്ദത്തെ നോക്കാനുള്ള സാവകാശം ഇല്ല. [അടിസ്ഥാനപരമായി ഒരു കുഴിമടിയനാ]

ആ‍ വഴിക്ക് വന്ന് എല്ലാവരേയും കണ്ടു പോകാനൊരു മോഹം ഉണ്ടായിരുന്നു. പക്ഷെ വഴിപോക്കന്റെ കനത്ത ഭീഷണിയെ തുടര്‍ന്ന് പൈലറ്റിന്റെ കയ്യും കാലും പിടിച്ച് വഴിമാറ്റി വിടാനാണിപ്പോള്‍ ആലോചിക്കുന്നത്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അയ്യോ..ഭീഷണിയോ?
ശമാശീക്കാന്‍ ശ്രിമിച്ചാ മാഷെ..
എന്നെ ദുബായ് ബ്ലോഗേര്‍സെല്ലാം കൂടി ഓടിച്ചിട്ടടിക്കുന്നതു കാണണ്ടാങ്കില്‍..വരുക..എല്ലാവരും ഒന്നിച്ചു കൂടുന്നതു സന്തോഷം തന്നെയല്ലേ

Murali K Menon said...

വിസ കിട്ടിയാല്‍ വരും ഇഷ്ടാ...ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാനും തമാശിച്ചതല്ലേ....അപ്പോ അതറിയില്ലേ, ഞാന്‍ ഉഗ്രന്‍ തമാശക്കാരനാട്ടാ, കണ്ടാ ഒരു ലുക്കില്ലന്നേ ഉള്ളു.

സ്നേഹതീരം said...

വല്ലാതെ മനസ്സു നോവുന്നല്ലോ. കൂടുതല്‍ പറയാനെനിക്കു വയ്യ.

SreeDeviNair.ശ്രീരാഗം said...

കവിത കൊള്ളാം

SreeDeviNair.ശ്രീരാഗം said...

കവിത കൊള്ളാം

manikutty said...

കവിത ഒത്തിരി ഇഷ്ടമായി.വന്ന വഴികൂടി അറിയണമെന്നു തോന്നി

SreeDeviNair.ശ്രീരാഗം said...

CP, KAVITHA NANNAYI
SREE