..

-..-

Thursday, May 03, 2007

ഉണ്ണി കഥ


ആനകള്‍ എന്നും ഉണ്ണിക്ക് അത്ഭുതമായിരുന്നു.
ചായിപ്പിലെ പൊടി മണ്ണില്‍ മണ്ണു തെറിപ്പിക്കുന്ന കുഴിയാനയായിരുന്നു ആദ്യം കണ്ട ആന. തെക്കേലെ കിങ്ങിണി കുഴിയാനയെ കാണിക്കാമെന്നു പറഞ്ഞ് എപ്പോഴും പറ്റിക്കുമായിരുന്നു. അല്ലേലും അവള്‍ അങ്ങിനയാ.. ഒരു ദിവസം മണ്ണു മാറ്റി ഒളിച്ചിരുന്ന ആനയെ പിടികൂടി. ആവൂ..എന്തു രസാ,കുഞ്ഞി കുഴിയാനയെ തൊടാന്‍! പുറകൊട്ടുള്ള നടത്തമാ അതിലും രസം.. അമ്മ എപ്പൊഴും വഴക്കാ, ആനയുടെ പുറകെ നടക്കുന്നതിന്. അമ്മക്കറിയില്ലല്ലോ, ഈ ഉണ്ണിക്ക് എത്ര ആനകള്‍ ഉണ്ടന്ന്.

കാഴ്ചകളുടെ ഉത്സവം സമ്മാനിച്ച ഒരു ദിവസമായിരുന്നു ഉണ്ണിക്കു പെരുവയറന്‍ ആനയെ കാണാന്‍ കഴിഞ്ഞത്. വല്യഛന്‍ കയ്യില്‍ തൂങ്ങി അമ്പല മുറ്റത്ത് എഴുന്നള്ളത്തു കണാന്‍ പോയ ദിനം.. ചെറിയ കണ്ണും, വലിയ വയറും, തൂവെള്ള കൊമ്പും എല്ലാം കൂടി ചേര്‍ന്ന പാവം..! ഒന്ന് തൊടാന്‍ ആഗ്രഹം ഉണ്ടായൊ ആവോ..? ഉണ്ണീടെ ആനകള്‍ക്ക് എന്താ ഇത്രയും കൊമ്പും വയറും ഇല്ലാത്തെ?..എന്നാലുംരണ്ടും പാവങ്ങള്‍ തന്നെ..


"ഉണ്ണീ......മണ്ണില്‍ കളിച്ചിട്ട് ഇങ്ങു വന്നേക്കേട്ടോ....."

അയ്യോ..അമ്മ, ചൂരല്‍ കഷായം ഉറപ്പായും കിട്ടിയതു തന്നെ...


ആനചിന്തകള്‍ പൊടിമണ്ണില്‍ ഉപേക്ഷിച്ച ഉണ്ണി, വീട്ടിലേക്കോടി.
മുറ്റത്തു നിന്ന കോഴികള്‍ തൊടിയിലെക്കും..

അപ്പൊഴും, ഉണ്ണിയുടെയാനകള്‍ പൂഴിമണ്ണില്‍ ഊളിയിടുന്നുണ്ടായിരുന്നു..

6 comments:

സു | Su said...

:) ഉണ്ണികള്‍, കുഴിയാനയെ കാണുന്നതാവും നല്ലത്. ഓടേണ്ടി വരില്ലല്ലോ.

Anonymous said...

ദിനേശേ.. ബ്ലോഗിലേക്കെത്തി അല്ലേ..നന്നായി. സ്വാഗതം.

-- സുധീര്‍

മര്‍ത്ത്യന്‍ said...

മോനെ സീപീ, തുടക്കം കൊള്ളാം.
കുഴിയാനകള്‍, അങ്ങിനെയുമുണ്ടായിരുന്നു ചിലത്‌ എന്ന് ഇപ്പോഴാണ്‌ ഓര്‍ത്തത്‌.
അസ്സലായിട്ട്ണ്ടടോ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇപ്പോഴുള്ള ഉണ്ണികള്‍ക്ക് (കാണാത്ത ചില 'ആനകള്‍ക്കും')
കുഴിയാനകളെ കാണാന്‍ കഴിയട്ടെ..

'സു', TV ലെ ഭീകര കാഴ്ച്ചകള്‍ കണ്ടു നമ്മള്‍ പാവം ആനകളെ വെറുത്തു തുടങ്ങിയിരിക്കുന്നു..! കുഴപ്പം ആനകള്‍ക്കോ അതോ, മനുഷ്യര്‍ക്കോ ? :)

നമ്പു,
സുധീര്‍(http://kooman.wordpress.com/) സന്ദര്‍ശിച്ചതില്‍ സന്തോഷം..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

hai dinu, nannayittundu.

ashokan said...

ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു.മലയാള ഭാഷയോടും യൂണിക്കോടിനോടും സ്നേഹമുളളവര്‍ വളരെ പേര്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ?