..

-..-

Saturday, May 19, 2007

സഖി,നിനക്കായ്..


സ്നിഗ്ദ്ധമാമേതോ കുളിര്‍കാറ്റു നിദ്രയെ
തൊട്ടുണര്‍ത്തീടുന്നു അന്ത്യയാമങ്ങളില്‍
പൂര്‍ണ്ണയാം ചന്ത്രിക പാലൊളിവീശുന്നു
പാതി തുറന്നിട്ട ജാലക വീഥിയില്‍

അരികില്‍ നീ ഇല്ലെന്ന സത്യമെന്‍ ചിത്തത്തില്‍
‍നീറുന്ന വിരഹത്തിന്‍ വേദനയേറ്റുന്നു
അറിയാതെ അമ്പിളി പുഞ്ചിരി തൂകുമ്പോള്‍,സഖി
ഒരു നിലാവായ്,വെളിച്ചമായ് എന്നില്‍ നീ നിറയുന്നു

ഒന്നു കാണാതെയറിയാതെ എന്‍ ജീവിതത്തില്‍
‍വന്നു നീ ഡിസംബറില്‍ മഞ്ഞുനീര്‍ കണം പോലെ
നിന്നു നീ വിടര്‍ന്നൊരു ചെമ്പക പുഷ്പം പോല്‍
‍തന്നു നീ എനിക്കെന്നും നന്മകളൊരായിരം

ഒരുപാടു നൊമ്പരമേകയായ് സ്വീകരിച്ചൊടുവില്‍
നീയെനിക്കേകി ശാരികപ്പൈതലെ
ഒരു കൊച്ചു മുകുളമായ് കണ്ടു ഞാനെന്നിലെ
മുജ്ജന്മ സുക്യതങ്ങളാകുഞ്ഞു വദനത്തില്‍

സഫലമീ യാത്രയില്‍ പതറാതെ മുന്നോട്ടായ്
വിതറാം നമുക്കെന്നും വെളിച്ചവും,സുഗന്ധവും
നനുത്തൊരു തെന്നല്‍ പതിയെ കടന്നുപോയ്
പുതിയ പുലരിയായ്, ഉണര്‍ന്നെണീറ്റീടുക...


10 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കവിതയില്‍ ഒരു എളിയ ശ്രമം..

കുടുംബംകലക്കി said...

എന്തിനാ വെറുതേ....

മനോജ് ജോസഫ് said...

Good one.....It's getting better.

മനോജ് ജോസഫ് said...

good one... Its getting better

Vakkom G Sreekumar said...

ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മനോജ്..ശ്രീകുമാര്‍..സന്തോഷം..
കുടുംബംകലക്കി... :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നന്നയിട്ടുണ്ട്

Devi said...

മനോഹരം....ശാരിക പൈതലിനോടും അമ്മയോടുമുള്ള സ്നേഹത്തിന്റെ ഒരു മയില്‍പ്പീലിത്തുണ്ട്...

Prajith said...

തിരച്ചിലിനൊടുവില്‍ ഒരു മലയാലപ്പുഴക്കാരനെ കണ്ടതില്‍ ഒത്തിരി സന്തോഷം....... പിന്നെ കവിത നന്നായി..... പ്രത്യേകിച്ചും ഈ വരികള്‍

"ഒരുപാടു നൊമ്പരമേകയായ് സ്വീകരിച്ചൊടുവില്‍
നീയെനിക്കേകി ശാരികപ്പൈതലെ
ഒരു കൊച്ചു മുകുളമായ് കണ്ടു ഞാനെന്നിലെ
മുജ്ജന്മ സുക്യതങ്ങളാകുഞ്ഞു വദനത്തില്‍"

let me dedicate it to my wife and our new born baby......

lekshmi. lachu said...

mmm....nannayitund tou...aval jeevikkate evide egilum...oru sugamulla ormayayi avasheshikkate...magalagal.....