..

-..-

Wednesday, January 12, 2011

രുചി

തൊടിയിലെ മൂവാണ്ടന്‍ മാവ്
പറങ്കി മാവ് എല്ലാം വെട്ടി
അച്ഛന്‍ മുഖം വെളുപ്പിച്ചു
റബ്ബറാ ഇനിയുള്ള കാലം,
ഉണ്ണാന്‍ കൈകഴുകുമ്പോള്‍
പറയുന്നെ കേട്ടു

പിറ്റേവര്‍ഷം കണ്ണിമാങ്ങാ
രുചിക്കാന്‍ അയലത്ത് പറമ്പില്‍ കയറി
കൊതി പിടിച്ചിട്ടു നിക്കണ്ടേ.

പിന്നെയതു കുറഞ്ഞു വന്നു
റബ്ബറായി ഒഫിഷ്യല്‍ മരം

വില കയറുമ്പോള്‍
സ്നേഹം കൂടി
അല്ലേലും റബ്ബറും ഒരു മരോല്ലിയോ

ഇപ്പോ
മരക്കവിത എഴുതുന്നതിലാ
രുചി.

----<>----

22 comments:

tinu said...

"കാലത്തിനൊത്ത് മാറണ്ടേ നമ്മുടെ കോലവും മാവിലും രൂചിയിപ്പോള്‍ റബ്ബര്‍ തന്നെ "

t.a.sasi said...
This comment has been removed by the author.
മനോജ് ജോസഫ് said...

Vazhipokka....Absolutly right!
Mangayude karyam potte....
Onam Vannalum Vishu Vannalum korane ini kanji polum kittila.

Unknown said...

ഒഫിഷ്യലായി ഒരു അഭിപ്രായം പറയാന്‍ വയ്യ ....ഞാന്‍ ഒഫിഷ്യല്‍ മരമല്ലോ ...
കവിത നന്നായി എന്ന് പറഞ്ഞാല്‍ ശരിയാവുമോ എന്ന് അറിയില്ല .... നല്ല രുചിയുള്ള കവിത ......... സന്തോഷമായി

മുകിൽ said...

റബ്ബറുണ്ട്, റബ്ബർ പാൽ കുടിച്ചു വളരാൻ ഒരു റബ്ബർ കവിത.

ശ്രീജ എന്‍ എസ് said...

ഇനി വരും കാലം കുഞ്ഞുങ്ങള്‍ അറിയില്ല മാമ്പഴക്കാലവും അതിന്റെ കുസൃതികളും ..
റബ്ബറും റബ്ബര്‍ പാലും മാത്രം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ റബ്ബറധിനിവേശങ്ങൾ കലക്കീട്ടാ ഭായ്

കുസുമം ആര്‍ പുന്നപ്ര said...

റബ്ബറും ഒരു മരമല്ലിയോ...
കൊള്ളാം ഈ റബ്ബര്‍ കവിത

ഒരു നുറുങ്ങ് said...

റബ്ബറാ ഇനിയുള്ള കാലം,
റബ്ബര്‍ സ്റ്റാമ്പുകള്‍ തന്നേ ലോകം നിറയെ.!

തണല്‍ said...

namukkonnum oru vilayu illa maushyaaa...vilayullappozhulla sneham mathram..
അല്ലേലും റബ്ബറും ഒരു മരോല്ലിയോ

Sukanya said...

"വില കയറുമ്പോള്‍
സ്നേഹം കൂടി
അല്ലേലും റബ്ബറും ഒരു മരോല്ലിയോ"

പണത്തിനനുസരിച്ചു മാറുന്ന രുചികളും അഭിരുചികളും.

Kalavallabhan said...

രുചിയൊന്നു മാറി
അറിയാനുമുണ്ട്
രസായനത്തിലൊരു
പൊടിക്കൈകൾ

പകല്‍കിനാവന്‍ | daYdreaMer said...

:) റബ്ബറാ ഇപ്പ വീട്ടിലെ ചോറ് ...
അതിന്റെ പാലിലാ കടുപ്പത്തില്‍ ചായ...
അതിന്റെ അകിടിലാ ഐശ്വര്യം ...

Sneha said...

:(......rubber..!

വാഴക്കോടന്‍ ‍// vazhakodan said...

റബ്ബറും ഒരു മരമല്ലിയോ...
വരും കാലം അറിയില്ല മാമ്പഴക്കാലവും അതിന്റെ കുസൃതികളും ..

കവിത നന്നായി !

രാജേഷ്‌ ചിത്തിര said...

daaaaa,

rubberine parayaruthu

rubberine mathram parayaruthu

roofa, 200/kg

kollaameda...

SALIL said...

അല്ലേലും റബ്ബറും ഒരു മരോല്ലിയോ

സ്നേഹതീരം said...

പാവം കണ്ണിമാങ്ങ.. സ്നേഹമൊക്കെ കവിതയിലേ ഉള്ളൂ :) കയ്യീക്കിട്ടിയാ, ആ പാവത്തിനെ ഉപ്പും മുളകും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ചു ചതച്ച്.. ഹോ ! ഓര്‍ക്കാന്‍ മേലായേ.. !

എന്നാലും പറയാതെ വയ്യ, കവിത അസ്സലായി :)

Sudhir KK said...

:) റബറിന്റെ കാലവും പോയി സീപീ. ഇപ്പൊ ഫാഷന്‍ കോണ്ക്രീറ്റ് മരങ്ങളാണ്.

ഭാനു കളരിക്കല്‍ said...

കലക്കി :)

Unknown said...

കാലത്തിന്റെ ഈ കയ്യൊപ്പ് കണ്ടില്ലായിരുന്നു...
നന്നായി...

Anonymous said...

ഇവിടെ വന്നാല്‍ തിരിച്ചു പോവാന്‍ തോന്നില്ല....തരളമായ സുന്ദരകവിതകള്‍....