..

-..-

Monday, December 06, 2010

ഉറഞ്ഞുപോകുന്നേരംകാറ്റിന്‍റെ പതിഞ്ഞ നിശ്വാസത്തിന്‌
അടമഴയുടെ കനത്ത നൂലിന്‌
ആടിയിളകുന്ന ഈ തിരിനാളത്തിന്‌
നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി

തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ

മഷിതീര്‍ന്ന് മുഴുമിപ്പിക്കാത്ത വരിയില്‍
ഒരുതുള്ളിയായി പടരുന്നുണ്ട് നാളെ
കയ്യെത്താ മുകളിലേക്കു ഇഴയുന്നുണ്ടൊരു നിഴല്‍

കാലത്തെഴുന്നേല്‍ക്കണം
മുറ്റത്തെ പായല്‍കുഴിയില്‍
ഇന്നു ബാക്കിയാക്കുന്ന ഇത്തിരി മഴയില്‍
ഒരു പുലരി നിനക്കായ് കരുതുന്നു.

37 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു പുലരി നിനക്കായ് കരുതുന്നു

ജംഷി said...

gd i

ശ്രദ്ധേയന്‍ | shradheyan said...

ഞാനും!

രമേശ്‌അരൂര്‍ said...

നീളന്‍ നിഴലുകള്‍ ഇഴഞ്ഞു വരുന്ന മഞ്ഞച്ച ഒരു പുലര്‍കാലം ..ഞാനും കാത്തു വയ്ക്കുന്നു

ഒഴാക്കന്‍. said...

ഞാന്‍ പുലരിക്കായും

രാജേഷ്‌ ചിത്തിര said...

ഒരുതുള്ളിയായി പടരുന്നുണ്ട്
നിന്‍റെ ചിരിയിലെ തേങ്ങല്‍ ...

:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ പുലരി എല്ലാവർക്കും വേണ്ടിയാകട്ടേ...

faisu madeena said...

ഞാനും

Vayady said...

"ഒരു പുലരി നിനക്കായ് കരുതുന്നു.."

വരികളില്‍ കാവ്യാത്മകത്വം തുളുമ്പുന്നു. നല്ല കവിത.

kichu / കിച്ചു said...

അങ്ങനെയങ്ങ് ഉറഞ്ഞ് പോകല്ലേട്ടാ :))

മുകിൽ said...

nannaayirikkunnu.

moideen angadimugar said...

തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ

എന്‍.ബി.സുരേഷ് said...

kavitha peyyunna pranayavum mazha nananja manassum,
hot and cold feelings

ഉഷശ്രീ (കിലുക്കാംപെട്ടി) said...

'കാറ്റിന്‍റെ പതിഞ്ഞ നിശ്വാസത്തിന്‌
അടമഴയുടെ കനത്ത നൂലിന്‌
ആടിയിളകുന്ന ഈ തിരിനാളത്തിന്‌
നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി"...............
................................
ഈ വരികള്‍ എന്തൊരു മനോഹരം...

എടാ നിനക്കു മാത്രമേ ഇത്ര ഗംഭീരമായി ഒരു വേര്‍പാടിനെ വര്‍ണ്ണിക്കാന്‍ കഴിയൂ.
എല്ലാ വരികളും സൂപ്പര്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കാറ്റിന്‍റെ പതിഞ്ഞ നിശ്വാസത്തിന്‌
അടമഴയുടെ കനത്ത നൂലിന്‌
ആടിയിളകുന്ന ഈ തിരിനാളത്തിന്‌
നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി"...............
................................
ഈ വരികള്‍ എന്തൊരു മനോഹരം...

എടാ നിനക്കു മാത്രമേ ഇത്ര ഗംഭീരമായി ഒരു വേര്‍പാടിനെ വര്‍ണ്ണിക്കാന്‍ കഴിയൂ.
എല്ലാ വരികളും സൂപ്പര്‍

jayanEvoor said...

നല്ല വരികൾ.
ഹൃദ്യം!

കുസുമം ആര്‍ പുന്നപ്ര said...

നല്ല കലക്കന്‍ കവിത.എന്നാല്‍ എല്ലാ അര്ത്ഥവും
പിടി കിട്ടിയില്ല.

കുമാരന്‍ | kumaran said...

അവസാന വരികള്‍ ഒരുപാടിഷ്ടപ്പെട്ടു.

Geetha said...

ഇന്നു ബാക്കിയാക്കുന്ന ഇത്തിരി മഴയില്‍
ഒരു പുലരി നിനക്കായ് കരുതുന്നു

എന്നും ആ കരുതല്‍ ഉണ്ടാവണം കേട്ടോ....
നല്ല വരികള്‍ ...ഒത്തിരി ഇഷ്ടമായീ കവിത...

lekshmi. lachu said...

നല്ല വരികൾ.

ഒരു നുറുങ്ങ് said...

മഴപോലെ,കവിത..!
മരം പെയ്യുന്ന പുലരി..,
അടുക്കുന്തോറും അകലുന്ന പുലരി..!
നാളേക്കൊരു കരുതിവെപ്പ്.

ധനലക്ഷ്മി said...

"മഷിതീര്‍ന്ന് മുഴുമിപ്പിക്കാത്ത വരിയില്‍
ഒരുതുള്ളിയായി പടരുന്നുണ്ട് നാളെ"....

ആഴത്തിലുള്ള ചിന്തയും മനോഹരമായ വരികളും ...ആശംസകള്‍ ദിനേശ്‌

jain said...

തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ
ithanu manoharam

jain said...

തണുത്തുറഞ്ഞ ചുമരും ഞാനും
നിഴല്‍പല്ലിയെ വരച്ചിടുമ്പോള്‍
മുറിഞ്ഞുവീണ മോഹപ്പാളികള്‍
അടുക്കിവെക്കുന്നുണ്ടാകും നീ
ithanu manoharam

വള്ളി നിക്കറിട്ട പുള്ളിമാന്‍ said...

ഒരു താദാത്മ്യം

കാറ്റിന്‍ നിശ്വാസത്തില്‍ നിന്‍ ഗന്ധം
അടമഴയുടെ കനത്തനൂലില്‍ നിന്‍ കരസ്പര്‍ശം
ആടിയിളകുന്ന തിരിനാളത്തില്‍ നിന്‍ മിഴി...
കാറ്റത്തണഞ്ഞു പോയ വിളക്ക്.
മിന്നല്‍ വെളിച്ചത്തില്‍ തെളിഞ്ഞ നിന്‍ മുഖം.
നൊമ്പരച്ചിരി....
ഇരുട്ടൊപ്പിയെടുത്ത കണ്ണീര്‍ക്കണം.

പിറ്റേന്ന് വിമാനത്താവളത്തിലേക്കു പോകുമ്പം,ശുഭയാത്രനേരുന്ന ഉറ്റവര്‍ ക്കു പിന്നില്‍,വാതില്‍ മറപറ്റി നിന്‍ രൂപം...


ഉറഞ്ഞു പോകുന്നേരം എന്ന കവിത വല്ലാതെ വിഷമിപ്പിക്കുന്നു...

MyDreams said...

ഉറഞ്ഞുപോകുന്നേരം
ഈ പേരില്‍ തന്നെ ഉണ്ട് ഒരു കവിത

(അടമഴയുടെ കനത്ത നൂലിന്‌)
ഇതിലെ അട മഴ എന്നതിന് ഒരു പിന്‍ കുറിപ്പ് കൊടുത്താല്‍ നന്നായിരുന്നു എന്ന് ഒരു തോന്നല്‍

പിന്നെ കവിത ...
മഷിതീര്‍ന്ന് മുഴുമിപ്പിക്കാത്ത വരിയില്‍
ഒരുതുള്ളിയായി പടരുന്നുണ്ട് നാളെ
കയ്യെത്താ മുകളിലേക്കു ഇഴയുന്നുണ്ടൊരു നിഴല്‍

ഈ വരികള്‍ ഇഷ്ടായി

ജയിംസ് സണ്ണി പാറ്റൂര്‍ said...

വായിച്ചു. വളരെയധികം നന്നായിരിക്കുന്നു.

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷേ ആശംസകള്‍

യരലവ said...

കാലത്തെഴുന്നേല്‍ക്കണം.ഇനിയും പുലരികള്‍ കാണണം.

വഴിയേപോകുന്നവന്റെ ആത്മഗതം ഇഷ്ട്രായി.

Anonymous said...

ഒരുപാട് ഇഷ്ടപ്പെട്ടു.......മനോഹരമായ വരികള്‍.........ബ്ലോഗ്‌ അതിനേക്കാള്‍ മനോഹരം......

Aneesa said...

ഈ കവിത വായിക്കാന്‍ അല്പം ബുദ്ധിമുട്ടി,font size കുറച്ചു കൂട്ടി കൂടെ ,

- സോണി - said...

" നിന്‍റെ ചിരിയിലെ തേങ്ങല്‍
പകര്‍ന്നൊഴിച്ച രാത്രി "

അടക്കിയ വേദന നന്നായി വരച്ചിട്ടിരിക്കുന്നു....
അഭിനന്ദനങ്ങള്‍

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Tinu said...

ഒരുതുള്ളിയായി പടരുന്നുണ്ട്
നിന്‍റെ ചിരിയിലെ തേങ്ങല്‍ ...
:)

chithrakaran:ചിത്രകാരന്‍ said...

കാഴ്ച്ചയുടെ കരിയിലകള്‍ അടുക്കിവച്ചുകൊണ്ട് ഒരു
കാവ്യശില്‍പ്പം.

geetha said...

kollam nallatha vayichu thudangunneullu.........

geetha said...

thanuthuranja chumarum njanum
nizhal palliye varachidumbol
ettavum istham thoniya varikala