..

-..-

Thursday, September 23, 2010

വരക്കപ്പെടാതെ

പുറത്ത് രാത്രി തണുത്തുറഞ്ഞ് പ്രകാശിച്ചു, ഇടയ്ക്കേതോ കുളിര്‍കാറ്റ് ആരും കാണാതെ കോലായില്‍ കയറി ഉള്ളിലേക്ക് എത്തിനോക്കിയതറിഞ്ഞത്‌, ഒട്ടുമാവിലെ പാതിവിരിഞ്ഞ മുല്ലപ്പൂമണം ഒളിച്ചുതൊട്ടപ്പോഴാണ്‌. രാത്രി മുഴുവനും ഉള്ളിലേക്കിറക്കി ഏതോ ലോകത്തേക്ക് ഉയരുമ്പോഴും കാറ്റൊളിപ്പിച്ച പൂമണവും, പതഞ്ഞൊഴുകുന്ന നിലാവിന്‍റെ സംഗീതവും വരച്ചെടുക്കാന്‍ പാടുപെടുകയായിരിക്കും. അതെ, വരും കാലത്തേക്ക് സൂക്ഷിക്കണമെനിക്കവ!

ഇന്ന്, ഗല്ലികള്‍ക്കപ്പുറം നഗരം ഉണര്‍ന്നു കിടക്കുന്നു, മഞ്ഞനിറം കൂടെ കൊണ്ടുവരുന്ന രാത്രിയുടെ മ(ര)ണം ജാലകത്തില്‍ മുട്ടുന്നുണ്ട്, കൈവിടരുതെന്ന് വിലപിക്കുന്നുണ്ട്.

28 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വരക്കപെടാതെ.

Anonymous said...

nalla bhasha

athimaram said...

nalla bhasha

ഫസല്‍ ബിനാലി.. said...

കൂടുതല്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ.

കുസുമം ആര്‍ പുന്നപ്ര said...

kavithayano?

ഒരു നുറുങ്ങ് said...

മ(ര)ണത്തിന്‍റെ മണം..
അത് കുന്തിരിക്കത്തിന്‍റെയോ..?
“വിലാപത്തിന്‍ വ്യാകരണമുണ്ടോ..?

Geetha said...

siനല്ല വരികള്‍
വരികള്‍ തിരിച്ചെഴുതമായിരുന്നു

Sukanya said...

വരക്കപ്പെടാതെ വരും കാലത്തേക്ക് സൂക്ഷിച്ചു വെച്ചിട്ട് ഒന്നും നേടാതെ പോകുന്നവര്‍.

nirbhagyavathy said...

അതേ, വരും കാലത്തേക്ക് തന്നെയാണെല്ലാം.
വരിക്കപ്പെടുക തന്നെ,ഐക്യപ്പെടുക തന്നെ.
വരും വരായ്കകള്‍; മണം/മരണം പോലെ.
നന്നായിട്ടുണ്ട്;വായന മാരണം പോലെ.

Sureshkumar Punjhayil said...

:)
Best wishes...!!!

jayarajmurukkumpuzha said...

aashamsakal......

sreekanav said...

ഈ പകലുകള്‍ക്കു കുത്തിയിരുന്നു രാത്രിയെ വരച്ചാലെന്താ..

തണുപ്പും മണവും നിലാവും ചിത്രങ്ങളായി ചുവരുകളില്‍ തൂങ്ങിയാലെന്താ..

Jishad Cronic said...

നല്ല വരികള്‍...

മാണിക്യം said...

ഇടയ്ക്കേതോ കുളിര്‍കാറ്റ്
ആരും കാണാതെ കോലായില്‍ കയറി
ഉള്ളിലേക്ക് എത്തിനോക്കിയതറിഞ്ഞത്‌,
ഒട്ടുമാവിലെ പാതിവിരിഞ്ഞ മുല്ലപ്പൂമണം ഒളിച്ചുതൊട്ടപ്പോഴാണ്‌...


മനോഹരമായി എഴുതിയിരിക്കുന്നു....

lijeesh k said...

nannayirikkunnu ..
kavitha paattamaavunnu...
noolu pathuke azhichu kodukkuka...

junaith said...

manoharam

Malayalam Blog Directory said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

Vayady said...

"ഇടയ്ക്കേതോ കുളിര്‍കാറ്റ് ആരും കാണാതെ കോലായില്‍ കയറി ഉള്ളിലേക്ക് എത്തിനോക്കിയതറിഞ്ഞത്‌, ഒട്ടുമാവിലെ പാതിവിരിഞ്ഞ മുല്ലപ്പൂമണം ഒളിച്ചുതൊട്ടപ്പോഴാണ്‌."

ഈ വരികള്‍ക്കിടയില്‍ സുഗന്ധം നിറഞ്ഞു നില്‍ക്കുന്നു. മുല്ലപ്പുവിന്റെ സുഗന്ധവുമായി കടന്നുവന്ന കുളിര്‍കാറ്റ്..നന്നായിട്ടുണ്ട്.

പക്ഷേ കവിതയാണെന്ന് തോന്നിയില്ല. എന്തേ ഇങ്ങിനെ എഴുതാന്‍?

Vidya said...

പ്രിയ സുഹൃത്തേ,

ബ്ലോഗ്‌ കണ്ടു.. മനസ് നിറഞ്ഞു.. നന്നായിരിക്കുന്നു ഈ ഗദ്യ കവിത.. വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ഒരുപാടു സംവദിക്കുന്നു ദിനേശ്. ഇനിയും അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.. " ഒട്ടുമാവിലെ പാതിവിരിഞ്ഞ മുല്ലപ്പൂമണം ഒളിച്ചുതൊട്ടപ്പോഴാണ്" എന്ന വരികളില്‍ നാടിന്‍റെ നഷ്ടമായ് കൊണ്ടിരിക്കുന്ന മണത്തിന്‍റെ ഗൃഹാതുരത്വത്തെ അനുഭവിച്ചു. http://www.malayalampoems.com/ ഒന്ന് കാണുമല്ലോ. അഭിപ്രായം പ്രതീക്ഷിക്കുന്നു.
സസ്നേഹം വിദ്യ

MyDreams said...

സിപിയെ കുറിച്ച് കേട്ടു.. ഇപ്പൊ ആണ് ഇതില്‍ വന്നത് ........ഇഷ്ട്ടായി

നിശാസുരഭി said...

ചെറുവരികളിൽ നല്ല ആസ്വാദനം കിട്ടി, ആശംസകൾ

രമേശ്‌അരൂര്‍ said...

ഒരു വരയ്ക്കും വഴങ്ങില്ല ജീവിതം ........

വിജയലക്ഷ്മി said...

ആശംസകള്‍ :)

വിരല്‍ത്തുമ്പ് said...

സി പി. നന്നായിട്ടുണ്ട്...

തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വരയിൽ പെടാത്ത വരികൾ

Kalavallabhan said...

കവിതയുടെ കൂട്ടിലൊതുക്കാമായിരുന്നു

Ranjith Chemmad / ചെമ്മാടന്‍ said...

മഞ്ഞനിറം കൂടെ കൊണ്ടുവരുന്ന രാത്രിയുടെ മ(ര)ണം.....!

Reema said...

മഴ....

എനിക്ക് ജീവിതത്തോട് പിണങ്ങി അച്ഛന്‍
ശവപറമ്പിലേക്ക് യാത്രപോയന്നു,
ആകെ കുതിര്‍ത്തിയച്ഛന്റെ
ഉറക്കം കളയാന്‍ അട്ടഹസിച്ചെത്തിയ
ദുസ്വപ്നം മാത്രമാണീ പെരുമഴ..

കവിത നന്നായി കേട്ടോ