..

-..-

Sunday, July 11, 2010

കാറ്റു വരച്ച അപ്പുപ്പന്‍താടി

വരണ്ട വെയില്‍പ്പാടിലെന്നോ പൊട്ടിപ്പുറപ്പെട്ട് ഇല്ലിപ്പടര്‍പ്പുകളില്‍ തങ്ങി ഇളംകാറ്റില്‍ പൊങ്ങി ഇലകൊഴിഞ്ഞ ചില്ലകളിലെവിടെയോ തട്ടി.വേനലിന്‍റെ ഓര്‍മ്മകള്‍ നേര്‍പ്പിച്ച് നേര്‍പ്പിച്ച്, ആയിരം ചിറകുകള്‍ മുളപ്പിച്ചു.
പിന്നെ പറന്ന്, പറന്ന്..

കാറ്റിന്‍റെ നിശ്വാസത്തില്‍ ഒരു താഴ്വാരം താഴ്ന്നിറങ്ങുന്ന സ്വപ്നത്തിലായിരുന്നു ഇടിവെട്ടി മഴപെയ്തത്.

നാശം ഈ അലാറം; ഉറക്കവും പോയി!

ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി.

23 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി.

kichu / കിച്ചു said...

സ്വപ്നങ്ങളും അപ്പൂപ്പന്‍ താടികള്‍ പോലെയാണ്,
പറന്ന്.. പറന്ന്.. പറന്ന്..:))

ചന്ദ്രകാന്തം said...

പരിമിതിയുടെ മുള്‍പ്പടര്‍പ്പില്‍,
നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍താടികള്‍....

രാജേഷ്‌ ചിത്തിര said...

എത്ര പറഞ്ഞാലും കേള്‍ക്കില്ല
ഈ അപ്പൂപ്പന്‍ താടി..
ഒളിഞ്ഞു നോക്കുന്നതു കണ്ടില്ലെ ജനലിലൂടെ,അഭയാര്‍ഥിയെപ്പോലെ..

ചാറല്‍ മഴ നനയാതെ ഉള്ളിലെക്കു പോരെന്നു പറഞ്ഞൂടെ..

സ്നേഹതീരം said...

ഇനിയൊരു ചെറുകാറ്റില്‍ അത് പറന്ന് അരികിലെത്തില്ലെന്നാരു കണ്ടു! ഏത് അവസ്ഥയോടും ( അതു സ്വപ്നമായാലും യാഥാര്‍ത്ഥ്യമായാലും)ഇണങ്ങിപ്പോകാന്‍ കഴിയുന്നവര്‍ക്ക് ഈയൊരു കാത്തിരിപ്പും ഈ നല്ല കവിത പോലെ മധുരം തന്നെ ആയിരിക്കില്ലേ..

vasanthalathika said...

വരികളില്‍ കവിതയുണ്ട്.ഗദ്യത്തിന് അല്പം കൂടി ഒഴുക്കുന്റായിരുന്നെങ്കില്‍..എന്ന് തോന്നി.

ഒരു നുറുങ്ങ് said...

നാശം ഈ അലാറം; ഉറക്കവും പോയി..
..പക്ഷെ,എന്‍റെ സി.പി...
ഏറെ ഉറക്കമൊഴിഞ്ഞാലേ,ഇതു പോലൊരു
അപ്പൂപ്പന്താടിക്ക് ചിറക് മുളക്കൂ..!!

Anonymous said...

nalla cinthakal. thudaratte...

aasamsakal.

Sukanya said...

അപ്പൂപ്പന്‍താടിയുടെ യാത്ര വായിച്ചങ്ങനെ രസിക്കുമ്പോള്‍ ദേ ഒരു അലാറം.
പക്ഷെ ഈ അലാറം ഉണര്‍ത്തുന്നു നല്ല കവിതയിലേക്ക്.

ഒഴാക്കന്‍. said...

കിടു സ്വപ്നം

ശാന്ത കാവുമ്പായി said...

അപ്പൂപ്പന്‍ താടിയില്‍ നിന്ന് അലാറത്തിലേക്ക്‌ ഉണരാതെ വയ്യല്ലോ.

തണല്‍ said...

കഞ്ചാവടിച്ചോ മനുഷ്യാ?
:)
പറയാന്‍ വിട്ടു..ടെമ്പ്ലേറ്റ് ഗംഭീരം.!

സുപ്രിയ said...

നല്ല വരികള്‍.. എന്നാലും എന്തോ ഒരു മനസ്സിലാകായ്ക. അതെന്റെ കുഴപ്പമായിരിക്കും.

നന്ദി.

lijeesh k said...

ദിനേശ്..,
എന്‍റെ മനസ്സും ഉറക്കത്തിന്‍റെ നിശബ്ദതയില്‍
കാറ്റിന്‍റെ നിശ്വാസത്തില്‍ ഒരു താഴ്വാരം താഴ്ന്നിറങ്ങുന്നതു പോലെ തോന്നി..
അലിഞലിഞ്ഞ് ഇല്ലാതാവുന്നതുപോലെ തോന്നി...

നല്ല വരികള്‍...ആശംസകള്‍...

Umesh Pilicode said...

നന്നായിട്ടുണ്ട് ആശംസകള്‍......

എന്‍.ബി.സുരേഷ് said...

എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലെ

ഒരോ അപ്പൂപ്പൻ താടിയും നമ്മളെ തേടിത്തന്നെ വരും.
അല്ലാതെവ്വിടെ പോകാൻ.

അല്ല അത് നമ്മുടെ മനസ്സ്ലല്ലേ

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഓർമ്മപ്പെടുത്തലുകൾ... കാറ്റ് കുറിയ്ക്കുന്ന വരികൾ

മര്‍ത്ത്യന്‍ said...

അപ്പൂപ്പന്‍ താടി, മറന്നു പോയ ചില കഥകള്‍, ചില സങ്കല്‍പ്പങ്ങള്‍ എല്ലാം ഓര്‍മ്മ പെടുത്തി. ഇനിയും ഓര്‍മ്മകളില്‍ അടര്‍ത്തിയെടുത്ത ചിത്രങ്ങള്‍ ഇവിടെ പേസ്റ്റ് ചെയ്യു

സ്മിത്ത് പുത്തന്‍പീടിക said...

തത്ത്വമസി -അതു നീയാകുന്നു-നിന്റെ ഉള്ളിലുള്ള നീ...അല്ലെങ്കില്‍ നീ ആകാനാഗ്രഹിക്കുന്ന നീ....(പിന്നെ അപ്പൂപ്പന്‍ താടിക്കു പുറമെ അമ്മൂമ്മത്താടി, ഭാര്യത്താടി, മക്കള്‍ താടി, കാമുകിത്താടി മുതലായ കത്തി,താടി വേഷങ്ങള്‍ ഉള്ളതു കൊണ്ട് 'കറങ്ങി നടക്കല്‍ ' സ്വപ്നങ്ങള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി കഴിയാം ...)

lekshmi. lachu said...

ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത
ഒരു സ്വപ്നത്തിന്റെ ഓര്‍മയില്‍
നിന്റെ ഉടല്‍ തളിരിടുന്നത്
എനിക്കു കാണാം..
നന്നായിട്ടുണ്ട് ആശംസകള്‍......

ധന്യാദാസ്. said...

നല്ല സുഖമുണ്ട് വായിക്കാന്‍. എങ്കിലും അവ്യക്തമായി പരഞ്ഞുപോയതുപോലെ തോന്നി.
ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

ജനല്‍പ്പടിയിലെ ചാറ്റല്‍ മഴയില്‍ ഒരു അപ്പൂപ്പന്‍താടി
നനഞ്ഞ അപ്പുപ്പന്‍ താടി.
പറന്നു പൊങ്ങാനാകാതെ
അത് കാണുന്നവര്‍ക്ക് പ്രയാസം

tinu said...

"....'അപ്പുപ്പന്‍ താടി 'അതിന്റെ യാത്ര സുഖകരമായിരുന്നു ... ആ മഴ അപ്പോള്‍ പെയ്യെണ്ടിയിരുന്നില്ല ..."