..

-..-

Monday, April 19, 2010

പറന്നുവീണ ഇലയും പരപ്പും ജലചലനം വരക്കുമ്പോള്‍.


കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍ത്തടം
പറയാതെയറിയാതെ
തുളുമ്പിയൊഴുകി.

ആവിയായ് മറഞ്ഞാലും
വീഴല്ലേ നീ..
വീണുടയല്ലേ.

-~~-

16 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ജലചലനം

ഹന്‍ല്ലലത്ത് Hanllalath said...

വീഴല്ലേ നീ..
വീണുടയല്ലേ...

എന്‍.ബി.സുരേഷ് said...

കൈക്കുടന്നായില്‍ ഒരു ജലാശയം.
എന്തിന്റെ?
ദു;ഖം. ഓര്‍മ, സ്വപ്നം,പ്രണയം,
പ്രിയപ്പെട്ടതെന്തും
അതു തുളുമ്പിപ്പോയാല്‍ പിന്നെ നാമില്ല.
ആവിയായിപ്പോയാല്‍ പിന്നെ മഴയായി
തിരികെ വരുമെന്ന്
ഒരു സ്വപ്നം ബാക്കി.
ജീവിതം കൈക്കുടന്നയില്‍ തന്ന ഒരു കുമ്പിള്‍ ജലം.
തുള്ളാതെ തുളുമ്പാതെ, ആവിയാവാതെ,
എങ്ങനെ കൊണ്ടു നടക്കും അവസാന ശ്വാസം വരെ?

Junaiths said...

ആവിയായ് മറഞ്ഞാലും
വീഴല്ലേ നീ..
വീണുടയല്ലേ.

Kalavallabhan said...

"പറയാതെയറിയാതെ"
പോകും.
എന്നാലും സ്വന്തം കൈകുമ്പിളിലല്ലായിരുന്നോ ?

"വീഴല്ലേ നീ..
വീണുടയല്ലേ."

തണല്‍ said...

ഇങ്ങേരെക്കൊണ്ട് തോറ്റല്ലോ ഈശ്വരാ.
:)
വീഴല്ലേ നീ..
വീണുടയല്ലേ..

K C G said...

പറയാതെ അറിയാതെ തുളുമ്പിപ്പോകത്തക്കവണ്ണം നിറയ്ക്കണ്ട നീര്‍ത്തടം.

ആവശ്യമുള്ളതു മാത്രം നിറുത്തുക.

ഇനി വീണാലും വീണുടഞ്ഞാലും ആ ജലം മറ്റൊരു കര്‍മ്മം നിര്‍വഹിക്കുന്നുണ്ടാകും - വീണിടം കുളിര്‍പ്പിക്കും. അതു കൊണ്ട് സങ്കടപ്പെടണ്ട.

kichu / കിച്ചു said...

ആരോടാ സി പി :)

ഗീത രാജന്‍ said...
This comment has been removed by the author.
ഗീത രാജന്‍ said...

ദിനേശ് കൈകുമ്പിളില്‍ കിട്ടിയത്
വീഴാതെ ഉടയാതെ
സൂക്ഷിച്ചു വച്ചോളു ട്ടോ
നല്ല കവിത

ഗീത രാജന്‍ said...

ദിനേശ് കൈകുമ്പിളില്‍ കിട്ടിയത്
വീഴാതെ ഉടയാതെ
സൂക്ഷിച്ചു വച്ചോളു ട്ടോ
നല്ല കവിത

Unknown said...

കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍തടം!!!!

ഞാനൊന്നാലിചിക്കട്ടെ

Radhika Nair said...

നല്ല കവിത :)

രാജേഷ്‌ ചിത്തിര said...

നീ ആവിയായ് ...

തുളുമ്പിയൊഴുകി

സ്നേഹതീരം said...

കയ്യിലത്രമേല്‍ കുഴിച്ചു
നിറച്ചു വെച്ചൊരാ
നീര്‍ത്തടം

അതെങ്ങനെയാണ് തുളുമ്പിയത്? മനസ്സെങ്ങാനും അറിയാതൊന്നു പിടഞ്ഞുവോ? കൈത്തലമൊന്നു വിറച്ചുവോ?
ആവിയായ് മറഞ്ഞാലും..........

വല്ലാത്ത ചൂട് .. മഴയൊന്നു പെയ്തെങ്കില്‍

നല്ല കവിത. ഇഷ്ടമായി.

സ്മിത്ത് പുത്തന്‍പീടിക said...

കുഴിഞ്ഞ കണ്‍തടങ്ങളില്‍
നിറഞ്ഞു നിന്നൊരു നീര്‍ക്കുടം
ഞാനെത്രമേല്‍ തടഞ്ഞിട്ടും
പറയാതെയറിയാതെ മുറിഞ്ഞൊഴുകി...

ഇതെന്റെ ഭാഷ്യം ...