..

-..-

Thursday, January 21, 2010

വര്‍ഷം ഒന്നായി പനി വന്നിട്ട് !

കാണുമ്പോഴെല്ലാം
നീ നിന്നോടു തന്നെ
കലഹിക്കുന്നുണ്ടാകും.

അതുമല്ലെങ്കില്‍
ചുട്ടു പൊള്ളുന്ന
ചുറ്റു പാടുകളില്‍
ആശങ്കപ്പെടുന്നുണ്ടാവും!


കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.

ഒരു പനി വന്നിട്ട്
വര്‍ഷം ഒന്നാകുന്നു.
വല്ല കുഴപ്പവും!?

-!!-

25 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സുദിനം

kichu / കിച്ചു said...

ഹ ഹ
എനിക്കും ഒരു സംശയം...
വല്ല കുഴപ്പവും!? :) :)

രാജേഷ്‌ ചിത്തിര said...

വര്‍ഷം ഒന്നാകുന്നു.
വല്ല കുഴപ്പവും!?

ചേച്ചിപ്പെണ്ണ്‍ said...

കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.
........
pani varano ?

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

ശ്രീ said...

ഇടയ്ക്കൊക്കെ ഒരു പനി വന്നു പോകുന്നത് നല്ലതു തന്നെ :)

രശ്മി കെ എം said...

കൂടുതല്‍ കുഴപ്പിക്കാതെ...

Sukanya said...

എന്ത് പറയാന്‍, ഞാന്‍ ആശങ്കയിലാണ് !!!

Omar Sherif said...

kollaam saar!

regards,

Omar Sherif

സ്മിത്ത് പുത്തന്‍പീടിക said...

പനി വരാതിരിക്കുന്നതാണു നല്ലത്.പനി വന്നാല്‍ പണി പോകും .അതാ കാലം

Unknown said...


കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.

പനിദൈവങ്ങളേ, ഈ വഴിപോക്കനേ കൈവിട്ടതെന്തേ..?

പകല്‍കിനാവന്‍ | daYdreaMer said...

വലിയ അസുഖമുള്ളവന്മാർക്ക് ഒരു ചെറിയ പനി വന്നാലും അറിയില്ല. :)

മാണിക്യം said...

ഭ്രാന്തന്മാര്‍ക്ക് പനി വരാറില്ലത്രേ!

Ranjith chemmad / ചെമ്മാടൻ said...

"ഞെട്ടിയത് ഞാനായിരുന്നു." ഞാനും ഞെട്ടി...

ഒരു നുറുങ്ങ് said...

ഒരു കുഴപ്പോമില്ല!

Jayesh/ജയേഷ് said...

എന്തോ കാര്യമായ കുഴപ്പമുണ്ട്...വേഗം പനിച്ചോളൂ

വാഴക്കോടന്‍ ‍// vazhakodan said...

ഇതാ കുഴപ്പം! ഒരു പനി വന്നില്ലെങ്കിലും പരിഭവം !:)

meegu2008 said...

ഒരു പനിയിലൂടെ ലളിതമായ അവതരണം ...

നന്നായിരിക്കുന്നു കവിത...

ആശംസകള്‍ ..

Madhavikutty said...


കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു..
:)

Styphinson Toms said...

ഞെട്ടിയത് താങ്കളും ഞെട്ടിപ്പിച്ചത് വായനക്കാരെയും ആയിരുന്നു :) ..

Anonymous said...

സത്യം പറഞ്ഞാല്‍ ആദ്യം ഒന്നും..പിടി കിട്ടിയില്ല..കേട്ടോ..കുറെ ആവര്‍ത്തി വായിച്ചു നോക്കിയപ്പോഴാണ് പിടി കിട്ടിയത്..ഒരു പനി വരുത്തുന്ന പുകിലുകളേ ..............

മഴവില്ലും മയില്‍‌പീലിയും said...

യെസ്..യെസ് കുഴപ്പം ഉണ്ട്...

സ്നേഹതീരം said...

കാണുമ്പോഴെല്ലാം
നീ നിന്നോടു തന്നെ
കലഹിക്കുന്നുണ്ടാകും.

വേറെ പണിയൊന്നുമില്ലാഞ്ഞിട്ട്, അല്ലേ :)

വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ കവിതയ്ക്ക് നൂറ് ഭംഗി !

എന്‍.ബി.സുരേഷ് said...

വേശ്യയായിരുന്നെന്റെ
മുതുമുതുമുതു മുത്തശ്ശി.
പെണ്ണയിരുന്നെങ്കില്‍
ഞാനുമൊരു വേശ്യയായേനെ.
വിടനായിരുന്നെന്റെ
മുതുമുതുമുതു മുത്തശ്ശന്‍
ആണായിരുന്നെങ്കില്‍
ഞാനുമൊരു വിടനായേനെ.
(കെ.ജി.ശങ്കരപ്പിള്ള.-ഞാന്‍)
കൂട്ടുകാരാ, ഭീരുത്വം മൂലം
ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല.
ഇതാ കാലന്‍, ഇതാ കള്ളന്‍, ഇതാ ബോറന്‍
ഇതാ ജാരന്‍, ഇതാ പോസ്റ്റ്മാന്‍
ഇതാ പിരിവുകാരൊ വിരുന്നുകാരൊ വരുന്നെന്നു
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചു പറയുന്നു.
ഒരു ദൌവത്തിന്റെയും വാഹനമല്ലാതവന്‍.
കൂട്ടുകാരാ, പറയേണ്ടതു പറയാതെ
ഒരു പട്ടി പോലുമാവാതെ
വാലുപോലുമില്ലാതെ
നരകത്തില്‍ പോലും പോകാതെ
ഈ സൌധങ്ങളില്‍ നാം ചീഞ്ഞു നാറുന്നു.
(കെ.ജി.ശങ്കരപ്പിള്ള-കഷണ്ടി)
ദര്‍സനം നന്നായി ദിനേശ്.