
ഇപ്പുറമിരിക്കുമ്പോള്‍
കൌതുകമടങ്ങില്ല.
മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !
കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.
അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...
കരിയിലയനക്കങ്ങള്
..
-..-
10 comments:
അപ്പുറം
അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ..
:0(
ഇപ്പുറമിരിക്കുമ്പോള്‍ കൌതുകമടങ്ങില്ല ...ശരിയായ നിഗമനം !
കവിതയുടെ ശരിയായ വഴിയിലേക്ക് തിരിച്ചെത്തിയ വഴിപോക്കാ, സ്വാഗതം...സന്തോഷത്തോടെ!
Akkareyalle eppozum pacha.... Manoharam, Ashamsakal...!!!
കണ്ണുനീരിന്റെ ഉപ്പു പുരണ്ട പീലിയതളുകൾക്ക് എങ്ങനെ പെറ്റുപെരുകാനാവും? നല്ല ആശയം. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ഈ തിരിച്ചുവരവ് എന്നെയും സന്തോഷിപ്പിക്കുന്നു.
ആശംസകൾ.
ഒളിപ്പിച്ചു വെച്ചതാണെങ്കിലും മയില്‍പീലി തുണ്ടിനെ കാണാതെ വയ്യ. :-)
maanam kaanichittalle, mayilpeeli pettuperukaathirunnathu?
കവിതയുടെ പൂമ്പീലികൾ എന്നുമെന്നും പെറ്റു പെരുകട്ടെ എന്ന് ആശംസിക്കുന്നു
നന്നായിട്ടുണ്ട് ..
Post a Comment