..

-..-

Wednesday, September 10, 2008

നോക്കുകുത്തി നോക്കുമ്പോള്‍












പാടമെല്ലാം
പൊന്‍കതിരണിഞ്ഞു
പുതിയൊരു
പൊന്നോണം വരുന്നുണ്ടേ..

കാവലായ് ഞാനെന്നും
കാലമായ് കാക്കുന്നു
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

പൊട്ടിയ മുഖമുണ്ടേ
കീറിയ വയറുണ്ടേ
നിറവുള്ള മനമുണ്ടേ
ഒരു കാലില്‍ നില്പ്പുണ്ടേ..

പൊന്‍വെയിലു പെയ്യുന്നു
കാര്‍മേഘം പൊടിയുന്നു
മനമാകെ കുളിരുന്നു
പൊന്നോണം വരുന്നുണ്ടേ..

പൂവൊക്കെ കണ്ചിമ്മി
പൂത്തുമ്പി കളിയാടി
മാടത്ത പറന്നെത്തി
പൊന്നോണം വന്നെത്തി

പൂവേ..പൊലി പാടി
പൂക്കളം കൂട്ടാനായ്
കൂട്ടുകാര്‍ കൂട്ടായി
ആര്‍ത്താടി വരുന്നുണ്ടേ..

കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?
കളിയാക്കല്‍ മതിയാക്കി
കൂട്ടാനായ് വന്നുകൂടെ?

നിധികാക്കും ഭൂതമായി
വിധിപോലെയെന്നെന്നും
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

10 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓണാശംസകള്‍..

തണല്‍ said...

ഓണാശംസകളോടെ...

ശ്രീ ഇടശ്ശേരി. said...

നോക്കുകുത്തിക്കുംചേര്‍ത്ത്;
"പൊന്നോണാശംസകള്‍"
:)

ഫസല്‍ ബിനാലി.. said...

Varikal Nannaayirikkunnu

ഓണാശംസകള്‍..

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍,
നിധികാത്തുനില്‍ക്കുന്ന ആ ഭൂതത്തിനും.

കുറുമാന്‍ said...

കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?


ഉണ്ടല്ലോക്കൂട്ടത്തില്‍
ഒരുമിച്ചൊന്നാര്‍പ്പേകാന്‍
ഞങ്ങളും ഒരുമിച്ച്
ഓണത്തപ്പനെ വരവേല്‍ക്കാന്‍.

ഓണാശംസകള്‍

Rafeeq said...

ഓണാശംസകള്‍ :)

sv said...

ഓണാശംസകള്‍..

നിരക്ഷരൻ said...

കൊള്ളാല്ലോ നോക്കുകുത്തി :)
ഓണാശംസകള്‍......

siva // ശിവ said...

നോക്കുകുത്തിയുടെ വ്യാകുലതകള്‍ നന്നായി...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ