..

-..-

Wednesday, August 27, 2008

കൂട്ടലിലെ കിഴിക്കല്‍.












ഒന്നുമൊന്നും കൂടി
രണ്ടായി മാറുന്ന
ഗണിതത്തെ നോക്കി
ഒന്നിരുന്നു.

രണ്ടിന്റെ അകപ്പൊരുള്‍
കണ്ടെത്താനൊരു ഗണിതം
ഗണിക്കാനാവാതെ..

ഇന്നും അങ്ങിനെ
ഒന്നും രണ്ടും
രണ്ടായി തന്നെ
രണ്ടു മൂലയിലിരിക്കുന്നു !

17 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒന്നിലെ രണ്ട്..

ശ്രീ said...

കൊള്ളാം.

ചന്ദ്രകാന്തം said...

അതെയതെ...
....."ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടപ്പൊളുണ്ടായൊരിണ്ടല്‍..."
:)

Rare Rose said...

ഒന്നൂടെ ഗണിച്ചു നോക്കൂ ..കൂട്ടിക്കിഴിക്കലിനൊടുവില്‍ മൂലയിലിരിക്കുന്നവരൊക്കെ പൊരുള്‍ പറഞ്ഞു തരാതിരിക്കില്ല...:)

കുറുമാന്‍ said...

കാല്‍ക്കുലേറ്റര്‍ എടുക്കാന്‍ അപ്പോഴേ പറഞ്ഞതാ‍ാ.

ഇപ്പോ അനുഭവിച്ചോ.

അഗ്രജന്‍ said...

തല്‍ക്കാലം രണ്ടും രണ്ട് മൂലയില്‍ തന്നെയിരിക്കട്ടെ, പിന്നെ സൌകര്യം പോലെ നമുക്ക് എന്താ വേണ്ടതെന്നു വെച്ചാ ചെയ്യാം :)

സ്നേഹതീരം said...

ഒന്നും ഒന്നും ചേര്‍ന്നു രണ്ടാവുന്ന ഗണിതം പഠിച്ച് എന്തിനാ ജീവിതം പാഴാക്കുന്നെ?
എല്ലാ ഒന്നുകളും ചേര്‍ന്നു ഒന്നാവുന്ന ഗണിതം നമ്മളിനിയെന്നു പഠിക്കും? :(

തണല്‍ said...

ഹതല്ലേ പഹയാ ഞമ്മടെ ഇമ്മിണി ബല്യ ഒന്ന്.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

okke onnenne :)

Sharu (Ansha Muneer) said...

അതെ, ശരിയാണ് :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണക്കു കൂട്ടലുകള്‍ ഒന്നും ശരിയാവുന്നില്ല അല്ലെ?
വൈകിപ്പോയി.ക്ഷമിക്കണം.
ഞാന്‍ മനസ്സിലാക്കിയത് ഒന്നു ഒന്നിനോടു ചേരുമ്പോള്‍ മറ്റൊന്നാവുന്നു എന്നാണ്....

Ash said...

Thought-provoking.
*Sigh* All the mis-calculations of life...

ശ്രീ ഇടശ്ശേരി. said...

ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി വലിയ ഓന്നായാല്‍ കുഴപ്പമ്മില്ലല്ലോ...
:)

yetanother.softwarejunk said...

nalla kavitha chinthikkaan kurachchundu

തേജസ്വിനി said...

ഇനിയും മനസ്സിലാവാത്ത രണ്ട് ഒന്നുകള്‍ കൂട്ടിയാല്‍ തീരെ മനസ്സിലാവാത്ത രണ്ട് കിട്ടുമത്രെ....രണ്ട് ഉത്തരമായി കിട്ടിയപ്പോഴേയ്ക്കും രണ്ടുമൂലയിലായിപ്പോയി ഒന്നുകള്‍...
ജീവിതഗണിതം രസകരം, ചോദ്യം ചെയ്യാനാവില്ലെന്നു മാത്രം...നല്ല കവിത!!!

Anuroop Sunny said...

ഗണിതം ജീവിതം പഠിപ്പിക്കുന്നില്ല,
ജീവിതം ഗണിതവും.

നല്ല വരികള്‍
ആശംസകള്‍

Sukanya said...

എല്ലാ ചെറു കവിതകളും നന്നായിരിക്കുന്നു. ഇതു വല്ലാതെ ആകര്‍ഷിച്ചു.