
ചിന്തതന്‍ പ്രാണികള്‍
വട്ടമിടുന്നു,
വെട്ടമില്ലാത്ത ഈ നേരം.
ഒന്നു പിഴച്ചാല്‍
ഒരെണ്ണമെങ്കിലും !
അനങ്ങാതെ കാക്കാം,
തുടരാം..
സ്യഷ്ടിക്കായുള്ള ഇരതേടല്‍.
സ്യഷ്ടിക്കായുള്ള ഇരതേടല്‍.
കരിയിലയനക്കങ്ങള്
..
-..-
കാഴ്ച,
ദൂരെനിന്നെപ്പോഴും
മനോഹരം.
മലയില്‍ സൂര്യന്
പൊങ്ങുന്നതും,
ചോരയായി
വെള്ളത്തിലലിയുന്നതും.
അങ്ങിനെയെന്തെല്ലാം..!
അകലം കുറയുമ്പോള്‍
മങ്ങും മാധുര്യം..
തെളിയും കാര്യങ്ങള്‍,
ഈ പച്ചയായ ജീവിതം..