..

-..-

Sunday, September 09, 2007

" എ ബ്രീഫ് ഹിസ്റ്ററി ഓഫ് ചാണകം"


അതെ ഈ തലക്കുറി തന്നെയാണെന്റെ കണ്ണുകള്‍ക്കും കൌതുകമായത്.അലസമായി മറിച്ചുകൊണ്ടിരുന്ന ആനുകാലിക താളുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഈ കഥയിലേക്ക് എന്റെ കണ്ണുകളെ എത്തിച്ചതും അതുതന്നെ.
പണ്ടെങ്ങോ വായിച്ച ഒരു മേതില്‍ സ്യഷ്ടി, 'തൂങ്ങിക്കിടന്ന റിസീവര്‍ പറഞ്ഞ കഥ' ഉണ്ടാക്കിയ പോലൊരെഫക്ട്..!!..സംശയമില്ല, അങ്ങനെ തന്നെ.. ആര്‍ത്തിയൊടെ കഥയുടെ ആദ്യവാചകത്തില്ലേക്ക് ഊളിയിട്ടു.

'ശ്ശെ..ഈ നശിച്ച ചാണകം..ചവിട്ടീല്ലോ..'

കഥാകാരന്‍ ചാണകത്തില്‍ ചവിട്ടിയതിന്റെ അമര്‍ഷത്തിലൂടെ കഥയാരംഭിക്കുന്നു...പിന്നെ പലതിലേക്കും..! പ്രത്യേകിച്ചൊരു ചലനവും സ്യഷ്ടിക്കാതെ കഥ അവസാനിക്കുകയും ചെയ്തു, ചാണകം പുരണ്ട ഈ തലക്കുറിയൊഴിച്ച് !

അതെ താങ്കളും വഞ്ചിക്കപ്പെട്ടിരിക്കുന്നു !!


12 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

അയ്യേ പറ്റിച്ചേ...

ഉപാസന || Upasana said...

മേതില്‍ ന്റെ പേര് കേട്ടപ്പോള്‍ തോന്നി എന്തെങ്കിലും കെടയുമെന്ന്..

വഴിപോക്കാ നീയെന്നെ മക്കാറാക്കിയല്ലാ...
:)
ഉപാസന

ശ്രീ said...

സത്യം!
വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തില്‍‌ ഞാനും
:(

സഹയാത്രികന്‍ said...

ഈശ്വരാ എന്നോടെന്തിനീ കൂരത....!

ഓ: ടോ: ക്രൂരത എന്ന് എഴുതാനറിയാം.... പക്ഷേ എന്റെ ആ ഫീലിംഗ്സ്... അത് കിട്ടില്ല

Ash said...

Hello again.

Me - not good in reading Malayalam. Anyway, hilarious title!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അനൂപ്,ഉപാസന,ശ്രീ,സഹയാത്രികന്‍,ആഷ്..
സന്ദര്‍ശിച്ചതില്‍ സന്തൊഷം‌.
,,ഇതൊരു വികലചിന്ത മാത്രം.

Ash said...

Just dropping in to say Hi!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ദുബായ് ജീവിതത്തില്‍ ചാണകം ചവിട്ടാനും അവസരം തന്നല്ലോ?ചാണകത്തില്‍ തന്നെ നില്‍ക്കുവാന്നോ ഇപ്പോളും?കേറി വന്നു ചാണകം കഴുകിക്കളഞ്ഞിട്ടു വല്ലതും എഴുതുന്നുണ്ടോ മഷേ മര്യാദക്ക്.

Murali K Menon said...

വഴിപോക്കാ, പോകുന്ന വഴി പോക്കാ അല്ലേ? അല്ലെങ്കിലിങ്ങനെ ചാകണം...ക്ഷമിക്കണം, ചാണകം ഉണ്ടാവില്ലല്ലോ...എന്തായാലും ഈ വികല ചിന്തകള്‍ എന്റെ മനസ്സില്‍ പുതിയൊരു പോസ്റ്റിനു തീ കൊളുത്തിയിട്ടുണ്ട്. അത് എപ്പോഴെങ്കിലും ഒരു പോസ്റ്റായ് എന്റെ ബ്ലോഗില്‍ തെളിയും. അപ്പോള്‍ പിന്നെ ഈ പോസ്റ്റിനു ഞാന്‍ നന്ദി പറയേണ്ടത് അനിവാര്യതയാണ്.

Murali K Menon said...

വഴിപോക്കാ, ഈ ചാണകം ഇട്ട് വഴി പോക്കാക്കിയതാരാ? എന്തായാലും ഈ വികല ചിന്തകള്‍ എന്നിലേക്ക് ഒരു പുതിയ പോസ്റ്റിനുള്ള പ്രചോദനമായി എന്ന് അറിയിക്കട്ടെ. അപ്പോള്‍ താങ്കളെ അഭിനന്ദിക്കുന്നതോടൊപ്പം നന്ദിയും പറയുക എന്നത് അനിവാര്യമാണ്.
സസ്നേഹം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കിലുക്കം, ചവിട്ട്യോ..? :)
പുതിയ സ്യിഷ്ടിക്കായ് ശ്രമിക്കുന്നു. വെല്ലോം നടക്കണ്ടെ ?

ഈ ചാണകം പുതിയൊരു സ്യിഷ്ടിക്കു വളമായി എന്നറിഞ്ഞതില്‍ സന്തോഷം,മുരളി മേനോന്‍..
..മനോഹരമായ താമരയിതളുകള്‍ വിരിയട്ടെയെന്നാശംസിക്കുന്നു !

ശ്രീവല്ലഭന്‍. said...

എന്റമ്മോ ചാണ്കത്തിന്റെ history ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത ഞാനും വഞ്ചിക്കപ്പെട്ടു...പക്ഷെ അല്പം കൂടി ആ കഥയെപ്പറ്റി വിവരിക്കാമായിരുന്നെന്നു തോന്നി...