പൂവുകള്‍ തോറും
പാറി നടക്കും
പുത്തന്‍ പൂമ്പാറ്റേ
വര്ണ്ണപ്പൊട്ടുകള്
എങ്ങിനെ കിട്ടി
നിന് ചിറകില്‍ ?
മറുപൂവില്‍ പോയ്
പറന്നിരുന്നു
പുത്തന്‍ പൂമ്പാറ്റ
ഗര്‍വ്വോടിങ്ങനെ
മൊഴിഞ്ഞു വീണ്ടും
തേനൂറ്റിക്കൊണ്ട്..
'പാരിലെ സുന്ദര
സൃഷ്ടികള്‍ ഞങ്ങള്‍,
അസൂയ വേണ്ടാ ലവലേശം'
ഇതുകേട്ടിട്ട്
ചൊടിച്ചു ചൊല്ലി
തേനൂറും പൂവ്
'കൊതിയേറും മധു,
പിന്നെ വര്‍ണ്ണപ്പൊട്ടുകളും
പറന്നു വന്നു, കള്ളനായി
കവര്‍ന്നെടുത്തു നീ'
കുണുങ്ങിയാടി..
പറന്നടുത്തു
പൂവും പുമ്പാറ്റേം
അടിപിടിയായി
കടിപിടിയായി
അയ്യോ, അയ്യയ്യോ!
17 comments:
ഞങ്ങളുടെ ശാരൂട്ടിക്ക്, ഒരു ജന്മദിന സമ്മാനം..
കൊള്ളാം. ശാരു കുട്ടിയ്ക്ക് ജന്മദിനാശംസകള്!
:)
'കൊതിയേറും മധു,
പിന്നെ വര്‍ണ്ണപ്പൊട്ടുകളും
പറന്നു വന്നു, കള്ളനായി
കവര്‍ന്നെടുത്തു നീ'
ശാരു നെ പോലെ തന്നെ കൊഞ്ചല് നിറഞ്ഞ വരികളും.
മോള്‍ക്ക് എന്റേയും ജന്മദിന ആശംസകള്‍
ശാരൂട്ടിയ്ക്ക് ജന്മദിനാശംസകള്...
ജന്മദിനാശംസകള്.
തറവാടി/വല്യമ്മായി
കൊള്ളാം ട്ടോ.... ശാരു കുട്ടിയ്ക്ക് എന്റെ വകേം ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് ....:)
ശാരൂ,
-ജന്മദിനാശംസകള്..........
ജന്മദിനാശംസകള്!
ജന്മദിനാശംസകള്
ഇഷ്ടമായി ഈ കുഞ്ഞു കവിത...
സസ്നേഹം,
ശിവ.
പൂവിതളേകും നിറവും, നിറയും
പൂന്തേനേകും മധുരവുമൊന്നായ്
കലരും പൂമ്പൊടിയമൃതം കൊണ്ടേ-
യണയണമനവധി ജന്മദിനം.
....ശാരൂട്ടിയ്ക്ക് പിറന്നാള്‍ മധുരം..
ശാരൂട്ടിക്ക് ജന്മദിനാശംസകൾ!. കവിത നന്നായി.
ശാരൂട്ടിയ്ക്ക് ജന്മദിനാശംസകള്...
സസ്നേഹം,
മുല്ലപ്പുവ്..!!
നല്ല കവിത, ഒന്നു പാടിപ്പോയി.. ജന്മദിനാശംസകള്.. :)
Feel good......
സി,പി.
പൂമ്പാറ്റകള്ക്ക്ഗര്വ്വുണ്ടോ?.
നന്നായിട്ടുണ്ട്..
പുതുവര്‍ഷ ആശംസകള്‍..
:)
നന്നായീട്ടുണ്ട് .
Post a Comment