..

-..-

Monday, January 28, 2008

ഇരുട്ടുതേടുന്ന മിന്നാമിനുങ്ങുകള്‍.

മിന്നി മിന്നി
പാറി പാറി,
ഒരുപാടു ദൂരം
ഇരുട്ടു തേടി
അവശയായി..
കാണാനില്ല,
ഇരുട്ടു മാത്രം
ചുറ്റും വെളിച്ചം,
തളര്‍ച്ച മാത്രം !

18 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇരുട്ടുതേടുന്ന മിന്നാമിനുങ്ങുകള്‍....

siva // ശിവ said...

ഹേയ്‌ വഴിപോക്കാ.......നല്ല ഭാവന....

പ്രയാസി said...

ഇത്രയും പാടുപെടണ്ട..!

ഫ്യൂസൂരിയാ മതി..;)

കാപ്പിലാന്‍ said...

:>}

ചന്ദ്രകാന്തം said...

കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ പഠിച്ചേ പറ്റൂ .. ചിലപ്പോഴെങ്കിലും... !!!

ശ്രീ said...

കൊള്ളാം.
:)

നവരുചിയന്‍ said...

സത്യം പറയട്ടെ , എനിക്ക് ഒന്നും മനസിലായില്ല .

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

sivakumar ശിവകുമാര്‍,
പ്രയാസി :),
കാപ്പിലാന്‍ ,
ചന്ദ്രകാന്തം :),
ശ്രീ , ..സന്തോഷം.

നവരുചിയന്‍ ,
നന്മക്ക്, വെളിച്ചം മാത്രമെ കാണാന്‍ കഴിയൂ എന്ന് ഒരു രീതിയില്‍ മനസ്സിലാക്കാം,
..പിന്നെ നവരുചിയന്റെ രുചി പോലെ.. :)

ഫസല്‍ ബിനാലി.. said...

ഇരുട്ട് തേടി മിന്നാമിനുങ്ങും, വെളിച്ചം തേടി മിന്നാമിനുങ്ങിന്‍റേ പിന്‍തുടര്‍ന്ന് ഭീകരമായൊരിരുട്ടും.................ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാം കൊള്ളാം....ഈ മിന്നാമിനുങ്ങിനെ പിടിച്ച് ആരെങ്കിലും വിഴുങ്ങുവൊ ആവൊ..?

Murali K Menon said...

പ്രതീക്ഷയുടെ കൊള്ളിയാന്‍ മിന്നുന്നത് കണ്ടില്ലേ വഴിപോക്കാ....
ഇരുട്ട് തേടുകയല്ല അവര്‍, ഇരുട്ടില്‍ പോകുന്നവരെ വെളിച്ചത്തേക്ക് കൊണ്ടുപോകുകയാണ്... നിരാശപ്പെടാതെ ചങ്ങാതി..

ഭൂമിപുത്രി said...

അങ്ങിനെയും ചിന്തിയ്ക്കാം,അല്ലെ?

Linesh Narayanan said...

തളര്‍ച്ച തീര്‍ത്ത്
വീണ്ടും,മിന്നി മിന്നി
പാറി പാറി...

വേണങ്കില്‍ ഒരു ലൂപ്പാക്കിയെടുക്കാം...
എന്തായാലും മനോഹരം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഫസല്‍ ,
മിന്നാമിനുങ്ങുകള്‍ //സജി,
മുരളി മാഷെ,
ഭൂമിപുത്രി,
സഹ്യന്‍...

:)

മന്‍സുര്‍ said...

വഴിപോക്കാ...

ഇതും പോക്കാ,,,,ഹഹഹാഹഹാ

പ്രയാസി പറഞ്ഞത്‌ ഒന്നു ട്രൈ ചെയ്യൂ

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

വഴിപോക്കാ,

നല്ല ഭാവന...:)

സ്നേഹതീരം said...

ഇരുളില്‍ ഒരുതരിവെട്ടവുമായ് എത്തുന്ന മിന്നാമിനുങ്ങുകളും നല്ല സൌഹൃദങ്ങളും ഒരു പോലെ.
ഇരുട്ടില്‍ തളര്‍ന്നു നില്‍ക്കുന്ന ചില നിമിഷങ്ങളില്‍
മിന്നാമിനുങ്ങുകള്‍ക്ക് സൂര്യനെക്കാള്‍ വെളിച്ചമാണ്.
നല്ല ചിന്തകളുണര്‍ത്തിയ വഴിപോക്കനു നന്ദി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കവിത വായിച്ച അന്നു തന്നെ ഇതിനു കമന്റിട്ടതാ. അത് എവിടെപ്പോയോ ആവോ?
ഒരു പൊടിവെളിച്ചമ്പോലും ഉള്ളില്‍ സൂക്ഷിച്ചാല്‍ ഒരിക്കലും ഇരുട്ടു കാണാന്‍ കഴിയില്ല.ഉള്ളിലെ നന്മ മുഴുവനും പൊയ്ക്കോട്ടെ അപ്പോള്‍ ഇരുട്ടു തേടേണ്ടി വരില്ല......... സുന്ദരമായ കവിത.