..

-..-

Monday, April 07, 2008

ഒരുവട്ടം കൂടി..











ചില കാര്യങ്ങള്‍
ചിന്തയിലെന്നും
ഉണര്‍ന്നിരിക്കാന്‍ വെമ്പും

പുതിയ പുലരിയില്‍
പുതപ്പിനുള്ളില്‍
അരിച്ചിറങ്ങും
കുളിര്‍കാറ്റ്

അക്കരെനിന്നും
ഒഴുകിയെത്തുന്ന
അമ്പല മണിനാദം

പുതപ്പുമൂടി
ചുരുണ്ടുകൂടി
വീണ്ടുമുറങ്ങുന്ന
ആ നിമിഷം

ഇലകള്‍ തുളച്ചു
ഇറങ്ങിവരുന്ന
പൊന്‍ കിരണങ്ങള്‍

തൊടിയില്‍
പറന്നിറങ്ങി
കലപില കൂട്ടും
കുഞ്ഞുകോഴികള്‍

കുടുക്കയിലെ
ഉമിക്കരി
വായില്‍
പരത്തും രുചി

നിറഞ്ഞ വയറോടെ
ചാടിയോടിക്കളിക്കുന്ന
പശുക്കിടാവ്

മണ്‍കലത്തിലെ
പഴയ കഞ്ഞി
പകരുന്ന ഗന്ധം

നനുത്ത
ഓലപ്പുരപ്പുറത്തിലു
യരും പുകച്ചുരുളുകള്‍

ഉച്ചയെത്തും നേരം
അയല്‍ വീട്ടില്‍ നിന്നും
പരക്കുന്ന ചാളക്കറിമണം

വിദൂരതയില്‍
എവിടെയോ കേള്‍ക്കുന്ന
ഉപ്പന്റെ ശബ്ദം

പോക്കുവെയിലിന്റെ
നീണ്ട നിഴലുകള്‍

ഇടവഴിയില്‍
അവളുടെ
അകന്നു പോകുന്ന
കൊലുസിന്റെ കിലുക്കം

ഉമ്മറത്തു
തെളിച്ച തിരിയുടെ
ചാഞ്ചാട്ടം

രാത്രിയില്‍
പാല്‍ വെണ്ണയൊഴുകുന്ന
നിലാവിന്റെ പുഞ്ചിരി


ഉറക്കത്തില്‍
ചിറകുവിരിച്ചു പറന്നു

നടക്കുന്ന സ്വപ്നം !



35 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരുവട്ടം കൂടി..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം’
ഒരു നിമിഷം കൊണ്ടു നാടിന്റെ കുളിര്‍മയില്‍ എത്തിച്ചല്ലോ,,,,,, സുഖം തരുന്ന വരികള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗൃഹാതുരതയുടെ നേര്‍ത്തമൂടല്‍മഞ്ഞിലൂടെ...

Unknown said...

നമ്മള്‍ നമ്മളല്ലാതായി കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇതൊന്നും നമ്മുക്ക് തിരിച്ചു കിട്ടാന്‍ പോകുന്നില്ല.എന്നിട്ടും നമ്മളൊക്കെ ഒരു വട്ടം കൂടി അങ്ങനെയൊക്കെ ആകാന്‍ കൊതിക്കുകയാണു

ഹാരിസ് said...

):

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകളെ മോഹിച്ചിരിക്കാമെന്നല്ലാതെ...

ആ ചിത്രം നന്നായിട്ടുണ്ട്

ദിലീപ് വിശ്വനാഥ് said...

ചുമ്മാ സെന്റിയാക്കല്ലേ...
പടം നന്നായിട്ടുണ്ട്.

ചന്ദ്രകാന്തം said...

"മാധുര്യമേറും നറും പാല്‍ നുകര്‍ന്നുടല്‍
തുള്ളിച്ചു പായും പശുക്കിടാവിന്‍ പിന്നി-
ലൊപ്പമോടും വള്ളിയെത്തിപ്പിടിച്ചു തൊടി
യൊട്ടാകെയോടി നടക്കാന്‍ കൊതിപ്പു ഞാന്‍."

ഓര്‍‌മ്മകളുടെ മേച്ചില്‍‌പ്പുറങ്ങള്‍.... സമാനമാണ്‌.
ഇതേ വഴിയിലൂടെ യാത്ര ചെയ്യുന്ന മനസ്സു കണ്ടെത്തിയതില്‍.. സന്തോഷം.

ശ്രീവല്ലഭന്‍. said...

ചില കാര്യങ്ങള്‍
ചിന്തയിലെന്നും
ഉണര്‍ന്നിരിക്കാന്‍ വെമ്പും

വളരെ ശരി. ഇഷ്ടപ്പെട്ടു :-)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...
This comment has been removed by the author.
Kaithamullu said...

കണ്ണടച്ചിരുന്ന് ഒരു നിമിഷം നാട്ടിലേക്ക് വിട്ടൂ ഞാനെന്‍ മനസ്സിനെ.
-സെന്റിയാ‍യിപ്പോയി, ദിനേഷ്!

Rare Rose said...

ഓര്‍മ്മകളുടെ മുറ്റത്തേക്കു കൊണ്ടുപോയ വരികള്‍..എങ്ങോട്ടോ പോകുന്ന വഴിയുമായി മാടി വിളിക്കുന്ന വീടും,പച്ചപ്പും ഉള്ള ആ പടം വല്ലാതെ ഇഷ്ടായി..

nandakumar said...

തിരിച്ചു കിട്ടില്ലാന്നറിഞ്ഞിട്ടും ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് പറന്നു പോയി ഒരു നിമിഷം. ഒരു ഗൃഹാതുരത്വം പകര്‍ന്നു തന്നതിനു. നന്ദി.

ശ്രീ said...

നല്ല വരികള്‍... മനോഹരമായ ചിത്രം.
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

kilukkampetty
മിന്നാമിനുങ്ങുകള്‍ //സജി.!!
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍
ഹാരിസ്
പ്രിയ ഉണ്ണികൃഷ്ണന്‍
വാല്‍മീകി
ചന്ദ്രകാന്തം
ശ്രീവല്ലഭന്‍
യാരിദ്‌|~|Yarid
kaithamullu : കൈതമുള്ള്
Rare Rose
നന്ദകുമാര്‍
ശ്രീ..

സന്തോഷം

SABU PRAYAR ~ സാബു പ്രയാര്‍ said...

പ്രിയ വഴിപോക്കാ
ഇയാള് കവിത എഴുതുന്നത് ആദ്യമായിട്ടാണ് വായിക്കുന്നത്. വെറുതെ പുകഴ്ത്തുവല്ല.. കൊള്ളാട്ട്വോ.. ഇവിടെ ബ്ലോഗിലെ തലക്കനമുള്ള ബുദ്ധിജീവികളുടെ കവിതകളെക്കാള്‍ ഒരു പടി മുന്നിലാണ് താങ്കളുടെ കവിത...

നന്ദ said...

നൊസ്റ്റാള്‍ജിക് ഓര്‍മ്മകളാണല്ലോ ഇവിടെ..

ബാജി ഓടംവേലി said...

നല്ല വരികള്‍....

അശ്വതി/Aswathy said...

കവിത നല്ല ഇഷ്ടമായി...
ചിത്രവും ...

മുസ്തഫ|musthapha said...

കൊതിപ്പിക്കുന്ന വരികള്‍... പടവും!




വളരെ ഭംഗിയുള്ള പടം!

ജാസൂട്ടി said...

നല്ല പടം...നല്ല വരികള്‍...

Unknown said...

സുഖവരികള്‍,,,,,,,,,,

ഭൂമിപുത്രി said...

മറ്റൊരന്തരീക്ഷത്തിലേയ്ക്ക് കൊണ്ടുപോകുന്നുണ്ടീ വരികള്‍ സിപി.
ഒരു ദിവസത്തെ
ഓറ്മ്മകളിലൂടെയുള്ള
യാത്ര നന്നായി

ഹരിയണ്ണന്‍@Hariyannan said...

ഈ വഴി, പോക്കല്ല മോനേ ദിനേശാ...

നല്ല വരികള്‍ കൊണ്ട് പില്‍ക്കാലങ്ങളിലേക്ക് നീയൊരു വഴിവെട്ടി..
ഇഷ്ടായി..

Mr. X said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

(Good poem. Will come back and read once again, 'coz I'm in a hurry now...)

Mr. X said...

ഓര്‍മ്മകള്‍...
വളരെ മനോഹരമായിട്ടുണ്ട്, കേട്ടോ.
ഗൃഹാതുരത്വം ഉണര്‍ത്തി...

Mr. X said...
This comment has been removed by the author.
ഗൗരിനാഥന്‍ said...

പ്രിയ സുഹൃത്തേ .....കൊള്ളാം ചെറുപ്പക്കാലം ഓര്‍മയില്‍ വന്നു...നന്ദി , ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ കൌതുകം കൊണ്ട് ചോദിച്ചതാണ്...ഈ അനുഭവത്തിലൂടെ കടന്നു പോകാതെ ഇതത്ര സുന്ദരമാകില്ല്യ....

ഗീത said...

ഇപ്പറഞ്ഞതില്‍ മിക്കതും സ്വന്തമായിരുന്നു എനിക്കും ഒരുകാലത്ത് .........

Ranjith chemmad / ചെമ്മാടൻ said...

ഇനിയങ്ങോട്ട് പ്രളയം....
ഓര്‍ക്കിനിത്തിരി നല്ല വരികള്‍..

പ്രിയ said...

"ചില കാര്യങ്ങള്‍
ചിന്തയിലെന്നും
ഉണര്‍ന്നിരിക്കാന്‍ വെമ്പും "

മറക്കാന് തുടങ്ങിപ്പോയ ഓര്മകളെ ഉണര്ത്തുന്നു

M A N U . said...

മധുരിക്കും ഓര്‍മകളേ...മലര്‍ മഞ്ചല്‍ കൊണ്ടുവരൂ....കൊണ്ടുപോകൂ...ഞങ്ങളെയാാ.. മാഞ്ചുവട്ടില്‍

Shooting star - ഷിഹാബ് said...

gambheeram....!!

Jayasree Lakshmy Kumar said...

ഗൃഹാതുരത്വമുണര്‍ത്തുന വരികള്‍. ചിത്രത്തില്‍ കാഉഅ ആ വീട് ഏതാണ്? എന്തു ഭംഗിയാണാ വീടിനും പരിസരത്തിനും

ശ്രീ ഇടശ്ശേരി. said...

നല്ല ഒരു ഒര്‍മ്മ...പശുക്കിടാവിന് പിന്നില്‍ എന്നെയും കണ്ടു ഞാന്‍..നന്നായിട്ടുണ്ട്..